Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ഷ വരച്ച് കോണ്‍ഗ്രസ്... റാഞ്ചാന്‍ മോഡി പച്ചക്കൊടി വീശിയപ്പോള്‍ ആര്‍ക്കും വേണ്ടാതിരുന്ന കെ.വി. തോമസിന്റെ തലവര മാറി; നിയമസഭാ സീറ്റ് മുതല്‍ എഐസിസി ഭാരവാഹിത്വം വരെ നല്‍കാമെന്ന് ഉറപ്പ്

17 MARCH 2019 02:39 PM IST
മലയാളി വാര്‍ത്ത

കേവലം വയസനാക്കി മൂലയ്ക്കിരുത്താന്‍ ശ്രമിച്ച കെ.വി. തോമസ് ഒറ്റ രാത്രി കൊണ്ട് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി. മോഡിയുടെ ഒരു വിളിയാണ് തോമസിന്റെ തലവര മാറ്റിയത്. തോമസ് പോകാതിരിക്കാന്‍ വലിയ ഓഫറാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ഹൈബി ഈഡന്‍ ജയിച്ചാല്‍ ഒഴിവു വരുന്ന സീറ്റില്‍ മത്സരിപ്പിക്കാം, യുഡിഎഫ് കണ്‍വീനര്‍, എഐസിയുടെ ഭാരവാഹിത്വം അങ്ങനെ ഓഫറുകള്‍ നീളുന്നു. എങ്ങനേയും തോമസിന്റെ മനസ് മാറ്റാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്.

അതേസമയം കെ വി തോമസ് എംപിയെ ഉന്നമിട്ട് ബിജെപി. സീറ്റ് കിട്ടാത്തതില്‍ അതൃപ്തി തുറന്ന് പറഞ്ഞ തോമസിനെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ തിരക്കിട്ട ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. ബിജെപിയിലെത്തിയാല്‍ തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കാനാണ് ശ്രമം. കെ വി തോമസിനെ ബിജെപി കേന്ദ്രനേതൃത്വം ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ കെ വി തോമസ് ഇതുവരെ ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ ബിഡിജെഎസ്സിന്റെ പക്കലാണ് എറണാകുളം സീറ്റ്.

ഇന്നലെ അതൃപ്തി തുറന്ന് പറഞ്ഞ് കെ വി തോമസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് കേന്ദ്രനേതാക്കള്‍ തോമസിനെ ഫോണില്‍ വിളിച്ചത്. മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ തന്നെയാണ് തോമസിനെ വിളിച്ചിരുന്നത്. കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടക്കുന്നതെന്നാണ് സൂചന. സ്മൃതി ഇറാനിയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനനേതാക്കളാരും ഇതുവരെ ഇതില്‍ ഇടപെട്ടിട്ടില്ല. ആവശ്യമെങ്കില്‍ സംസ്ഥാനനേതൃത്വത്തെക്കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനാണ് ബിജെപി നേതൃത്വം ശ്രമിക്കുക.

കെ വി തോമസ് ബിജെപി പാളയത്തിലെത്തിയാല്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുമെന്നാണ് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. തോമസും സംസ്ഥാനബിജെപി നേതൃത്വവും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ടോം വടക്കന്റെ കളം മാറ്റത്തിന് തൊട്ടുപിന്നാലെ സീറ്റ് കിട്ടാത്തതില്‍ അതൃപ്തിയുമായി രംഗത്ത് വന്ന കെ വി തോമസിനെക്കൂടി ബിജെപി പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അത് നേട്ടമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

എന്നാല്‍ സോണിയാഗാന്ധിയുള്‍പ്പടെ ഹൈക്കമാന്റുമായി അടുത്ത ബന്ധമുള്ള കെ വി തോമസിനെ പാര്‍ട്ടി നഷ്ടപ്പെടുത്താനാഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് എറണാകുളം പോലൊരു മണ്ഡലത്തില്‍ നിലവിലെ എംപിയായ കെ വി തോമസ് മറ്റൊരു പാളയത്തില്‍ പോയി മത്സരിക്കുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് എല്ലാ ശ്രമവും നടത്തും. ഇതിനായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഹമ്മദ് പട്ടേലും നേരിട്ടെത്തി കെ വി തോമസിനെ കണ്ടത്.

ഇതിന് ശേഷം സോണിയാഗാന്ധിയുമായും കെ വി തോമസ് കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായാണ് സംസ്ഥാനനേതൃത്വത്തിന്റെ പ്രതിനിധിയായി രമേശ് ചെന്നിത്തല തന്നെ കെ വി തോമസിനെ കാണുന്നതും ചര്‍ച്ച നടത്തുന്നതും. അതേസമയം, കെ വി തോമസ് പാര്‍ട്ടി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മാന്യമായ ഒരു പദവി തന്നെ കെ വി തോമസിന് പാര്‍ട്ടി നല്‍കും. ഒരു കാരണവശാലും വേറെ ഒരു പാളയത്തിലേക്ക് കെ വി തോമസ് പോകില്ലെന്നും സമുന്നതനായ നേതാവായ അദ്ദേഹം ഉന്നതപദവികള്‍ അലങ്കരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തരത്തില്‍ നല്ല പദവികളിലൊന്ന് തന്നെ കെ വി തോമസിന് നല്‍കി പാര്‍ട്ടിയില്‍ നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം ശ്രമിക്കുന്നത്.


എറണാകുളം ലോക്‌സഭാ മണ്ഡലത്തെ ദീര്‍ഘകാലമായി പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച കെ വി തോമസ് തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ അക്ഷരാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് കെ വി തോമസ് ചോദിച്ചു. കോണ്‍ഗ്രസ് തന്നോട് അനീതി കാട്ടി, ഒഴിവാക്കുമെന്ന കാര്യം ഒരാളും തന്നോട് പറഞ്ഞില്ല. താന്‍ ആകാശത്തില്‍ നിന്ന് പൊട്ടിവീണതല്ല. പ്രായമായത് തന്റെ തെറ്റാണോ എന്നായിരുന്നു കെ വി തോമസിന്റെ വൈകാരികമായ ചോദ്യം.

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നല്‍കാതിരുന്നതും ശ്രദ്ധേയമായി. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും കെ വി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറായില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് ആവര്‍ത്തിച്ചു.

പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടരണമെന്നും തനിക്കറിയാമെന്ന് കെ വി തോമസ് പറഞ്ഞു സീറ്റില്ലെങ്കിലും താന്‍ രാഷ്ട്രീയത്തില്‍ തുടരും. ഹൈബിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാകില്ല എന്നായിരുന്നു മറുപടി.

ദീര്‍ഘകാലം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നേരിട്ട് അടുത്ത ബന്ധം സൂക്ഷിച്ച കെ വി തോമസിന്റെ പിടി അയയുന്നത് രാഹുല്‍ ഗാന്ധി പ്രസിഡന്റായതിന് ശേഷമാണ്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സമീപനം രാഹുല്‍ ഗാന്ധി സ്വീകരിച്ചതോടെ കെ വി തോമസ് രാഹുലുമായി അകന്നുതുടങ്ങി. ഇതിനിടെ കേരളാ മാനേജ്‌മെന്റ് അസോസിയേഷന്റെ കൊച്ചിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ നരേന്ദ്രമോദി മികച്ച മാനേജ്‌മെന്റ് വിദഗ്ധനാണെന്ന് കെ വി തോമസ് പുകഴ്ത്തിയത് വിവാദമായിരുന്നു. അതിന് ശേഷം കെ വി തോമസ് രാഹുല്‍ ഗാന്ധിയുടെ കണ്ണിലെ കരടായിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് നിഷേധത്തിന് ശേഷം കെവി തോമസ് ബിജെപി പ്രവേശന സാധ്യത തള്ളാത്തതിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (9 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (15 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (50 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

Malayali Vartha Recommends