Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഞങ്ങള്‍ ലീഡറിന്റെ ശിഷ്യന്‍മാരാണ്, ര​മേ​ശി​നോ​ടു ദേ​ഷ്യ​പ്പെ​ടാ​നും കെ​ട്ടി​പ്പി​ടി​ക്കാ​നും എ​നി​ക്ക് അ​ധി​കാ​ര​മു​ണ്ട്; ബി​ജെ​പി​യി​ലേ​ക്കു പോ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സ്

17 MARCH 2019 04:08 PM IST
മലയാളി വാര്‍ത്ത

ബി​ജെ​പി​യി​ലേ​ക്കു പോ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സ്. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ താന്‍ പാര്‍ട്ടി വിട്ടു പോകില്ലെന്ന് കെവി തോമസ് വ്യക്തമാക്കി. ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ക്ഷോഭിച്ചത്. രമേശ് ചെന്നിത്തല സഹോദരനെപ്പോലെയാണ്. ഞങ്ങള്‍ ലീഡറിന്റെ ശിഷ്യന്‍മാരാണ്. ര​മേ​ശി​നോ​ടു ദേ​ഷ്യ​പ്പെ​ടാ​നും കെ​ട്ടി​പ്പി​ടി​ക്കാ​നും എ​നി​ക്ക് അ​ധി​കാ​ര​മു​ണ്ട്. ര​മേ​ശി​നോ​ട് എ​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​റ​ഞ്ഞു എ​ന്നു മാ​ത്രം. സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി വി​ടി​ല്ല. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യോ​ട് എ​നി​ക്കു ക​ട​പ്പാ​ടു​ണ്ട്. എ​ന്‍റെ പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സാ​ണ്. ഞാ​ൻ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണ്. എ​നി​ക്ക് പാ​ർ​ട്ടി​യി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെന്നും കെ.​വി. തോ​മ​സ് പ​റ​ഞ്ഞു.

ത​ന്‍റെ പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സാ​ണെ​ന്നും പാ​ർ​ട്ടി​യി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും പ​റ​ഞ്ഞ തോ​മ​സ്, ത​നി​ക്കാ​യി ബി​ജെ​പി ഒ​ന്നും വ​ച്ചു​നീ​ട്ടി​യി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത് ഹൈ​ബി ഈ​ഡ​ൻ ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ കാ​ലം മു​ത​ൽ എ​ന്നോ​ടു പാ​ർ​ട്ടി കാ​ണി​ച്ചി​ട്ടു​ള്ള സ്നേ​ഹം വ​ലു​താ​ണ്. ഇ​തു​വ​രെ എ​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ മാ​ത്ര​മേ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​ള്ളു. ഇ​പ്പോ​ഴാ​ണ് അ​ത് തു​റ​ന്നു​പ​റ​യേ​ണ്ടി​വ​ന്ന​ത്. എ​ന്നോ​ടു​ള്ള പെ​രു​മാ​റ്റം ശ​രി​യാ​യെ​ന്നു തോ​ന്നി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് തു​റ​ന്നു​പ​റ​ഞ്ഞ​ത്. രാ​ഷ്ട്രീ​യ​പ​ര​മാ​യി എ​ന്‍റെ പ്ര​തി​ബ​ദ്ധ​ത പാ​ർ​ട്ടി​യോ​ടാ​ണ്. എ​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യെ ക്ഷീ​ണി​പ്പി​ക്കു​ന്ന ഒ​ന്നു​മി​ല്ല. ഞാ​ൻ ഒ​രു ഗ്രൂ​പ്പി​ന്‍റെ​യും ഭാ​ഗ​മ​ല്ല- കെ.​വി. തോ​മ​സ് പ​റ​ഞ്ഞു.

അതേസമയം അനുനയ ശ്രമങ്ങള്‍ക്കായി രാവിലെ കെവി തോമസിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയോട് അദ്ദേഹം ക്ഷോഭിച്ചിരുന്നു. എന്തിനാണ് ഈ നാടകമെന്ന് കെവി തോമസ് ചോദിച്ചിരുന്നു. നിങ്ങളുടെ നാടകങ്ങളൊക്കെ എനിക്ക് അറിയാമെന്നും കെ വി തോമസ് ചെന്നിത്തലയോട് പറഞ്ഞു. കെ വി തോമസിന് പാര്‍ട്ടിയില്‍ ഉന്നത പദവികള്‍ നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അപ്പോള്‍ ഒരു ഓഫറും വെക്കേണ്ടെന്നും, ഇതുമായി വരേണ്ടെന്നും തോമസ് ചെന്നിത്തലയോട് പറഞ്ഞിരുന്നു.

ഹൈബി ഈഡന്‍ ജയിച്ചാല്‍ എറണാകുളം അസംബ്ലി മണ്ഡലത്തില്‍ ഉണ്ടാകുന്ന ഒഴിവില്‍ കെ വി തോമസിന് സീറ്റ് നല്‍കാമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായാണ് സൂചന. കൂടാതെ എഐസിസി ഭാരവാഹിത്വം, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ പദവികളും കെ വി തോമസിന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (18 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

Malayali Vartha Recommends