Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കൊലയാളി വടകരയില്‍ ജയിച്ചു പോകുന്ന സാഹചര്യം ഉണ്ടാവരുത്; ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അതുതന്നെയാണ് ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും ചെയ്യേണ്ട കാര്യവും; വടകരയില്‍ യുഡിഎഫിന് പൂര്‍ണ്ണ പിന്തുണ നല്‍കി ആര്‍എംപി

17 MARCH 2019 06:57 PM IST
മലയാളി വാര്‍ത്ത

വടകരയില്‍ യുഡിഎഫിന് പൂര്‍ണ്ണ പിന്തുണ നല്‍കി ആര്‍എംപി. കൊലയാളി ജയിക്കരുതെന്നാണ് കെ.കെ രമ പറയുന്നത്. വടകര സീറ്റില്‍ മത്സരിക്കാനില്ലെന്നും ആര്‍എംപി നേതൃത്വം അറിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്നും, വടകരയില്‍ പി ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യമെന്നും ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെകെ രമയും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പി ജയരാജന്‍. ഒരു കൊലയാളി വടകരയില്‍ ജയിച്ചു പോകുന്ന സാഹചര്യം ഉണ്ടാവരുത്. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുതന്നെയാണ് ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും ചെയ്യേണ്ട കാര്യവും. അതിനാലാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് കെ.കെ രമ പറഞ്ഞു. സംസ്ഥാനത്തെമ്പാടും അക്രമരാഷ്ട്രീയത്തിനെതിരായ പ്രവര്‍ത്തനത്തില്‍ പങ്കുചേരുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

ആര്‍എംപി രൂപീകരണത്തിനു ശേഷം എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ മാത്രം ജയരജന്റെ തോല്‍വി ഉറപ്പാക്കാന്‍ യുഡിഎഫിന്റെ പ്രചരണത്തില്‍ സജീവമായി പങ്കുചേരുമെന്ന് ആര്‍എംപി സംസ്ഥാന അധ്യക്ഷന്‍ എന്‍ വേണു പറഞ്ഞു. സിപിഎമ്മുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആര്‍എംപിയുടെ അവസാന വോട്ടും യുഡിഎഫിന് നല്‍കുമെന്നും വേണു കൂട്ടിച്ചേര്‍ത്തു.

അതേസമയം വടകര, ആലപ്പുഴ, വയനാട്, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഈ നാല് സീറ്റുകളിലേക്ക് അടുത്ത ദിവസത്തെ ചര്‍ച്ചയിലൂടെ തീരുമാനമാകുമെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ സീറ്റുകളിലും കൈപ്പത്തി ചിഹ്നത്തിലായിരിക്കും മത്സരം. വയനാട് സീറ്റിനെച്ചൊല്ലിയുള്ള അതിരൂക്ഷമായ തര്‍ക്കം പരിഹരിക്കാന്‍ ഇതുവരെ സാധിച്ചില്ലെന്നാണ് അറിയുന്നത്. ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ധീഖ്, കെപി അബ്ദുള്‍ മജീദി് എന്നിവരെ ഇവിടേക്ക് പരിഗണിക്കുന്നുണ്ട്. ആലപ്പുഴ, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലേക്ക് ഷാനിമോള്‍ ഉസ്മാന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു.

കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ വിവരം വന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വരാന്‍ വൈകുന്നതെന്നു വാര്‍ത്തകള്‍ വന്നിരുന്നു. കെപിസിസി ശക്തമായി തന്നെ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഹൈ കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതിന്‍പ്രകാരം ആന്ധ്രയില്‍ ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഹൈ കാമാന്‍ഡ് ഡല്‍ഹിയിലേക്ക് ഇന്നു വിളിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്ന തീരുമാനം ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് അറിയുന്നു.

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനു വേണ്ടി എ ഗ്രൂപ്പും ജോസഫ് വാഴയ്ക്കനു വേണ്ടി ഐ ഗ്രൂപ്പും ശക്തമായി രംഗത്തുണ്ടായിരുന്നു. നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ചര്‍ച്ചകള്‍ക്കായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. മുന്‍ എംഎല്‍എ റോസമ്മ ചാക്കോയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായിട്ട് ഉമ്മന്‍ ചാണ്ടി ശനിയാഴ്ച ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കുകയായിരുന്നു.

വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലാണ് സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ ഉണ്ടാകും. ടി.സിദ്ദിഖിനായി വയനാട് സീറ്റ് കിട്ടിയേ തീരൂ എന്ന നിലപാടിലാണ് എ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും. ഐ ഗ്രൂപ്പാകട്ടെ തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ല എന്ന നിലപാടിലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (5 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (15 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (21 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (56 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (4 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends