Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ നില അതീവ ഗുരുതമായി തുടരുന്നു; ഗോവയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം; അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രസ്

17 MARCH 2019 08:02 PM IST
മലയാളി വാര്‍ത്ത

ഗോവയില്‍ രാഷ്ടീയം കലങ്ങി മറിയുകയാണ്. അവസരം മുതലാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ അതിനെ പ്രതിരോധിക്കാനുള്ള കൂടിയാലോചനകളും ബിജെപിയുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് അവശതയിലായ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പകരം പുതിയൊരാളെ ഉടന്‍ തന്നെ തിരഞ്ഞെടുക്കുക എന്നതാണ് ബിജെപ്പിക്കു മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല അ്തുകൊണ്ടുതന്നെ. കോണ്‍ഗ്രസ് ഗവര്‍ണറെ കാണാനും തീരുമാനിച്ചിട്ടുണ്ട്.

ഗോവയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടമായേക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം ശക്തമാക്കി. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കര്‍ ഇതുസംബന്ധിച്ച് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് ഇന്നലെ കത്തു നല്‍കി. മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടമായി താഴെ വീഴാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്രക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബി.ജെ.പി എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തോടെ ബി.ജെ.പിക്ക് സഭയില്‍ ഭൂരിപക്ഷം നഷ്ടമായതായി കത്തില്‍ പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്. നിയമസഭയില്‍ ബി.ജെ.പിയുടെ 14 സീറ്റ് 13 ആയി കുറഞ്ഞിരുന്നു. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജി,? ഫ്രാന്‍സിസ് ഡിസൂസയുടെ മരണം എന്നീ കാരണങ്ങളാല്‍ നിയമസഭയിലെ ആകെ സീറ്റ് 40 ല്‍ നിന്ന് 37 ആയി കുറഞ്ഞിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന മൂന്ന് സീറ്രുകളിലേക്ക് അടുത്തമാസം 23ന് ഉപതിരഞ്ഞെടുപ്പ് നടക്കും.അതേസമയം,? കോണ്‍ഗ്രസ് തങ്ങളുടെ നീക്കങ്ങള്‍ ശക്തമാക്കിയതോടെ മറുതന്ത്രങ്ങളുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗോവ വിട്ടുപോകരുതെന്ന് എല്ലാ എം.എല്‍.എമാര്‍ക്കും ബി.ജെ.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്ന് അവശതയിലായ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പകരം പുതിയൊരാളെ ഉടന്‍ തന്നെ തിരഞ്ഞെടുത്തേക്കുമെന്നും വിവരമുണ്ട്. എന്നാല്‍ പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്തുന്നത് ബി.ജെ.പിക്ക് അത്ര എളുപ്പമാകില്ലെന്നാണ് സൂചന.

അതേസമയം സര്‍ക്കാര്‍ നിലംപതിക്കാതെ രക്ഷിച്ചെടുക്കാന്‍ ചരടുവലികളുമായി ബിജെപിയും രംഗത്തുണ്ട്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയില്‍ ചേര്‍ത്ത് മുഖ്യമന്ത്രിയായി അവരോധിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. പരീക്കറിന് പകരക്കാരനെ കണ്ടെത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതനായതോടെയാണ് പുതിയ നീക്കങ്ങള്‍.

കാമത്ത് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹം ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ ഗോവയിലെ രാഷ്ട്രീയ സ്ഥിതി ബിജെപി നേതാക്കള്‍ ചര്‍ച്ചചെയ്തു. പരീക്കറുടെ പിന്‍ഗാമി ആരായിരിക്കണം എന്ന ചര്‍ച്ചയും യോഗത്തിലുണ്ടായി. സര്‍ക്കാരിനെ പിന്തുണക്കുന്ന ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയുടെ പിന്തുണയാണ് കാമത്തിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്.

ശനിയാഴ്ച സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ വേഗത്തിലാക്കിയത്. ബിജെപി നേതൃനിരയിലെ രണ്ടാമനായിരുന്ന കാമത്ത് 2005 ലാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. 2007-12 കാലത്ത് അദ്ദേഹം കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയുമായി. ബിസിനസ് ആവശ്യത്തിനാണ് ഡല്‍ഹിക്ക് പോകുന്നതെന്നും താന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണെന്നും കാമത്ത് പനാജിയില്‍ പ്രതികരിച്ചു.

കാമത്തിന്റെ പേര് വച്ച് ഊഹാപാഹങ്ങള്‍ പടച്ചുവിടുകയാണെന്നും കാമത്ത് കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും പിസിസി പ്രസിഡന്റ് ഗിരീഷ് ചോഡങ്കര്‍ പ്രതികരിച്ചു. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിശ്വജിത്ത് റാണയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ആലോചന ബിജെപിക്കുള്ളില്‍ നടന്നിരുന്നു. എന്നാല്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന മഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനാക്കാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (5 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (15 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (21 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (56 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (4 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends