നാല് സീറ്റുകളില്‍ അന്തിമ നീക്കത്തിന് പുതിയ ഫോര്‍മുല; ഷാനിമോള്‍ ഉസ്മാനെ വയനാട്ടിലേക്കും ടി.സിദ്ദിഖിനെ ആലപ്പുഴയിലേക്കും അടൂര്‍ പ്രകാശിനെ ആറ്റിങ്ങലിലേക്കും വിദ്യാ ബാലകൃഷ്ണനെ വടകരയിലേക്കും പരിഗണിക്കാനാണ് നീക്കം

നാല് സീറ്റുകളില്‍ തീരുമാനം നാളെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ തീരുമാനമാകാത്ത നാല് സീറ്റുകളിലേക്കു ള്ള സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാഞ്ഞതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.
അതേസമയം ഈ നാല് സീറ്റുകളില്‍ അന്തിമ നീക്കത്തിന് പുതിയ ഫോര്‍മുല തയ്യാറാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാനിമോള്‍ ഉസ്മാനെ വയനാട്ടിലേക്കും ടി.സിദ്ദിഖിനെ ആലപ്പുഴയിലേക്കും അടൂര്‍ പ്രകാശിനെ ആറ്റിങ്ങലിലേക്കും വിദ്യാ ബാലകൃഷ്ണനെ വടകരയിലേക്കും പരിഗണിക്കാനാണ് നീക്കം.
ഉമ്മന്‍ചാണ്ടി എത്തിയ ശേഷം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും നാളെ തീരുമാനം ഉണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. നേതാക്കളോടു ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. ഇതിനെത്തുടര്‍ന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റി.
https://www.facebook.com/Malayalivartha


























