Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് 3 വാഗ്ദാനങ്ങള്‍ നല്‍കിയെന്നു സൂചന

18 MARCH 2019 08:36 AM IST
മലയാളി വാര്‍ത്ത

സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് 3 വാഗ്ദാനങ്ങള്‍ നല്‍കിയെന്നു സൂചന. യുഡിഎഫ് കണ്‍വീനര്‍ പദവി, എഐസിസി ഉത്തരവാദിത്തം, പാര്‍ലമെന്ററി ദൗത്യം എന്നിവയാണിത്. ഹൈക്കമാന്‍ഡ് നിര്‍ദേശമനുസരിച്ചു തോമസുമായി കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇവ ചര്‍ച്ചാവിഷയമായത്.
സ്ഥാനാര്‍ഥിയായതോടെ ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും. ഈ പദവിയാണ് ഒരു സാധ്യത. എഐസിസി നേതൃത്വത്തില്‍ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, പി.സി. ചാക്കോ എന്നിവര്‍ ഇപ്പോള്‍ തന്നെയുണ്ടെങ്കിലും മുതിര്‍ന്ന നേതാവിനു യോജിച്ച പദവി നല്‍കാമെന്നും ഹൈക്കമാന്‍ഡ് പറയുന്നു.
നിയമസഭയിലേക്കു മത്സരിക്കണമോയെന്നു കെ.വി. തോമസിനു തീരുമാനിക്കാം. പാര്‍ലമെന്ററി ദൗത്യം തുടരുന്നതില്‍ തടസ്സമുണ്ടാവില്ലെന്നാണു വാസ്‌നിക് പറഞ്ഞതെങ്കിലും ഇതില്‍ രാജ്യസഭാ സീറ്റ് ഉള്‍പ്പെടുമോയെന്ന് വ്യക്തമല്ല. ഇന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി തോമസ് കൂടിക്കാഴ്ച നടത്തും.
സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റു നല്‍കുകയെന്ന പൊതുധാരണ കെ.വി. തോമസിന്റെ കാര്യത്തില്‍ മാത്രമാണു പാലിക്കാതിരുന്നത്. അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന തോമസിനു തടസ്സമായതു ഡിസിസിയുടെയും ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരുടെയും എതിര്‍പ്പാണ്. പി. രാജീവ് ഇടതു സ്ഥാനാര്‍ഥിയായതോടെ സാഹചര്യങ്ങള്‍ മാറിയെന്നും തോമസിന് ജയസാധ്യത കുറവാണെന്നുമുള്ള നിലപാട് സംസ്ഥാന നേതൃത്വവും സ്വീകരിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും ഈ അഭിപ്രായത്തില്‍ ഉറച്ചുനിന്നു.

ഗ്രൂപ്പ് അനുഭാവിയല്ലെങ്കിലും പിന്തള്ളപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു തോമസ്. ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കുമെന്ന വാര്‍ത്ത പരന്നപ്പോഴും അന്തിമതീരുമാനം എതിരാവില്ലെന്ന ധാരണയിലായിരുന്നു അദ്ദേഹം. മുന്‍കൂട്ടി തീരുമാനമെടുത്ത ശേഷം തന്നെ ബോധപൂര്‍വം ഒറ്റപ്പെടുത്തിയെന്ന തോന്നലാണ് തോമസിനെ പ്രകോപിപ്പിച്ചത്.
തോമസിനെ ഒറ്റപ്പെടുത്തുന്നതിനോടു യോജിപ്പില്ലാതിരുന്ന സോണിയ ഗാന്ധി, വിശ്വസ്തനായ നേതാവിനെ പിണക്കി അയയ്ക്കരുതെന്നു നിര്‍ദേശം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തോമസിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത് ഇതിനു പിന്നാലെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (3 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (13 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (19 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (54 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends