Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയെല്ലാം പോലീസ് ചെയ്‌തോളും.... ശബരിമലയില്‍ തെരഞ്ഞെടുപ്പു വരെ ഒരു ആചാര ലംഘനവും നടത്തില്ലെന്നുറച്ച് സര്‍ക്കാര്‍; ചോറൂണിനു വന്ന യുവതികളെ കോട്ടയം എസ്.പി.യുടെ പിതാവും ദേവസ്വം ബോര്‍ഡ് അംഗവുമായ കെ.പി. ശങ്കര്‍ദാസ് പറഞ്ഞിട്ടും പോലീസ് കടത്തിവിട്ടില്ല

18 MARCH 2019 10:29 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല ഇപ്പോള്‍ പരമ ശാന്തമാണ്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് യുവതീ പ്രവേശനം ഇപ്പോള്‍ ഇല്ലേയില്ല. തെരഞ്ഞെടുപ്പ് അടുത്തതാണ് കാരണം. ശബരിമല ഒരു വിഷയമാക്കരുതെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നവോത്ഥാനം ശബരിമലയിലേക്ക് ആള്‍ക്കാര്‍ പോലും ഉള്‍വലിഞ്ഞു. നിലയ്ക്കലിനപ്പുറത്തേക്കു യുവതികളെ തടഞ്ഞു ശബരിമലയില്‍ സര്‍ക്കാരിന്റെ വിശ്വാസസംരക്ഷണം നടത്താനാണ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനി പൊന്നു തമ്പുരാന്റെ മകളാണെങ്കില്‍ പോലും കടത്തി വിടേണ്ടെന്നാണ് നിര്‍ദേശം. ഇത് അക്ഷരം പ്രതി പാലിക്കുകയായിരുന്നു പോലീസ്.

കുഞ്ഞിനു ചോറു കൊടുക്കാന്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വന്ന യുവതികള്‍ അടങ്ങുന്ന സംഘത്തെ ഭക്തരാരും തടഞ്ഞില്ല. അതേസമയം നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസിന്റെയും കോട്ടയം എസ്.പി ഹരിശങ്കറിന്റെയും ബന്ധുക്കളെയാണ് തടഞ്ഞത്. ശങ്കര്‍ദാസ് ഇടപെട്ടിട്ടും പോലീസ് വഴങ്ങിയില്ല.

ഒടുവില്‍ എസ്.പി. ഹരിശങ്കര്‍ തന്നെ ഇടപെട്ടതോടെയാണ് പമ്പയിലേക്ക് കടത്തി വിട്ടത്. യുവതികളെ പമ്പയില്‍ തടഞ്ഞ് പുരുഷന്മാരെ മാത്രമാണ് യാത്ര തുടരാന്‍ അനുവദിച്ചത്. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാന്‍ പാടില്ലെന്ന നിര്‍ദേശം ലംഘിച്ച് ഇവര്‍ വന്ന വാഹനത്തില്‍ തന്നെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു.

യുവതി പ്രവേശന വിവാദം ഉണ്ടാകുന്നതിനു മുന്‍പ് യുവതികള്‍ക്ക് പമ്പ ഗണപതി കോവില്‍ വരെ പ്രവേശം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ വിശ്വാസ സംരക്ഷകരുടെ റോളിലേക്ക് മാറിയതോടെയാണ് നിലയ്ക്കലിന് അപ്പുറം യുവതികള്‍ക്ക് പ്രവേശനം വിലക്കിയത്.

വാഹനങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലും കയറി വനിതാ പോലീസ് അടക്കമുള്ളവര്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. തിരിച്ചറിയല്‍ രേഖ ഇല്ലാത്തവരെയും സംശയം തോന്നുന്നവരെയും പമ്പയ്ക്ക് പോകാന്‍ അനുവദിക്കുന്നില്ല. ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അട്ടത്തോട്ടിലെ താമസക്കാരായ യുവതികളാണ്. രാവിലെ മറ്റു സ്ഥലങ്ങളില്‍ ജോലിക്ക് പോയി മടങ്ങി വരുന്ന ഇവരെയും നിലയ്ക്കലില്‍ പോലീസ് തടയുകയാണ്. കഴിഞ്ഞ ദിവസം അട്ടത്തോട് നിവാസികള്‍ പോലീസിനെതിരേ സമരവുമായി രംഗത്തു വന്നിരുന്നു.

ഉത്സവത്തിനും മാസപൂജയ്ക്കുമായിട്ടാണ് ഇപ്പോള്‍ ശബരിമല നട തുറന്നിരിക്കുന്നത്. തീര്‍ഥാടകരുടെ തിരക്ക് വളരെ കുറവുമാണ്. യുവതികളെ നിലയ്ക്കലിന് അപ്പുറത്തേക്ക് കടത്തില്ല എന്ന കടുംപിടുത്തത്തിലാണ് പോലീസെങ്കിലും ഇതു സംബന്ധിച്ച് സര്‍ക്കാരോ ഡി.ജി.പിയോ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം. അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് വിവാദമുണ്ടാക്കാന്‍ ആരെങ്കിലും യുവതികളെ കയറ്റാന്‍ തുനിയുമോ എന്നതാണ് സര്‍ക്കാരിന്റെ പേടി.

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തു ശബരിമലയില്‍ യുവതി കയറിയാലുണ്ടാകാവുന്ന നേട്ടത്തിലാണു ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നോട്ടം പതിയുന്നത്. ഈ അപകടം തിരിച്ചറിഞ്ഞ്, നിലയ്ക്കലില്‍ ഉള്‍പ്പെടെ കര്‍ശന പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണു സര്‍ക്കാര്‍. തെരഞ്ഞെടുപ്പുവരെ ശബരിമല വിഷയം കത്തിച്ചുനിര്‍ത്താന്‍ ബി.ജെ.പിയും ഒരു തീപ്പൊരിപോലും വീഴാതിരിക്കാന്‍ ഇടതുപക്ഷവും കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്.

ശബരിമല ഉത്സവകാലമായിട്ടും യുവതികളെ തടയാന്‍ പഴയപോലെ സംഘപരിവാര്‍ പ്രവര്‍ത്തകരാരും ഉത്സാഹം കാട്ടുന്നില്ല. സര്‍ക്കാരാകട്ടെ നിലയ്ക്കലും പമ്പയിലും വനിതാ പോലീസിനെപ്പോലും പിന്‍വലിച്ചിരിക്കുകയാണ്. വിരലിലെണ്ണാവുന്ന വനിതാ പോലീസുകാരുടെ ഡ്യൂട്ടിയാകട്ടെ, വാഹനങ്ങള്‍ പരിശോധിച്ച് യുവതികളെ കണ്ടെത്തി പിന്തിരിപ്പിക്കുക മാത്രം. പ്രശ്‌നമുണ്ടാകാതിരിക്കാന്‍, സംഘപരിവാര്‍ പ്രവര്‍ത്തകരെപ്പോലും നിലയ്ക്കലിലോ പമ്പയിലോ തടയുന്നില്ല.

യുവതീതീര്‍ഥാടകരെ കണ്ടെത്താന്‍ ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നു.

മണ്ഡലമകരവിളക്ക് കാലത്തു നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി. മുന്‍നിരനേതാക്കളാരും ഇപ്പോള്‍ ശബരിമലയിലേക്കു തിരിഞ്ഞുനോക്കുന്നില്ല.

നവോത്ഥാന ആശയങ്ങള്‍ക്കു തല്‍ക്കാലം സര്‍ക്കാരും അവധി കൊടുത്തിരിക്കുകയാണ്. വനിതാമതില്‍, സ്ത്രീശാക്തീകരണം, നവോത്ഥാനം, യുവതീപ്രവേശം തുടങ്ങിയ വാക്കുകള്‍ പ്രചാരണ വേദികളിലോ സാമൂഹിക മാധ്യമങ്ങളിലോ മിണ്ടരുതെന്നാണ് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends