Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓഡിയും ബിഎംഡബ്ലിയുവുമില്ല... പ്രചരണ ചൂടിനിടയില്‍ മകന്റെ വിവാഹത്തിന് മുഹൂര്‍ത്തം കുറിച്ച് പി ജയരാജന്‍; സാധാരണക്കാരനായ ജയരാജന്റെ സാധാരണക്കാരായ മകന്റെ വിവാഹം

18 MARCH 2019 10:49 AM IST
മലയാളി വാര്‍ത്ത

ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന വടകര എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. ജയരാജന്റെ ജീവിതം വെറും സാധാരണമാണ്. മറ്റുള്ള നേതാക്കളുടെ മക്കളെപ്പോലെ ഒരു ആര്‍ഭാഢവുമില്ല. അച്ഛന്റെ സ്വാധീനമുപയോഗിച്ച് ഒരിടത്തു പോലും കയറിപ്പറ്റാന്‍ അവരും ശ്രമിച്ചിട്ടില്ല. സാധാരണ തൊഴിലാളികളായി ലളിതമായ ജീവിതം നയിക്കുന്നവരാണ് ജയരാജന്റെ രണ്ട് ആണ്‍ മക്കള്‍.

വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കാന്‍ തുടങ്ങിയെങ്കിലും മകന്റെ വിവാഹത്തിന് മുഹൂര്‍ത്തം കുറിച്ചിരിക്കുകയാണ് പി. ജയരാജന്‍. ഞായറാഴ്ചയായിരുന്നു മുഹൂര്‍ത്തം കുറിച്ചത്. കൂത്തുപറമ്പ് മണ്ഡലത്തില്‍ നടന്ന പര്യടനത്തിനിടയില്‍ സമയം കണ്ടെത്തിയായിരുന്നു പിതാവിന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ജയരാജന്‍ എത്തിയത്.

കൂത്തുപറമ്പില്‍ നിന്നാണ് ജയരാജന്‍ ചടങ്ങിനെത്തിയത്. രണ്ടാമത്തെ മകന്‍ ആഷിഷ് രാജിനാണ് വിവാഹം. ഇരിട്ടി എടക്കാനം കീരിയോട്ടെ പുതിയപുരയില്‍ പുരുഷോത്തമന്റെയും മിനിയുടെയും മകള്‍ നിമിഷയാണ് വധു. സി.പി.എം. ജില്ലാസെക്രട്ടറി എം.വി. ജയരാജനും ചടങ്ങില്‍ പങ്കെടുത്തു. വിവാഹം ജൂണില്‍ നടത്താനാണ് തീരുമാനം. ഇരുകുടുംബങ്ങളും നേരത്തേ നിശ്ചയിച്ച് ഉറപ്പിച്ചെങ്കിലും വിവാഹത്തിന് നാള്‍ കുറിച്ചിരുന്നില്ല.

ശക്തമായ തെരഞ്ഞെടുപ്പിനാണ് വടകരയില്‍ സാക്ഷ്യം വഹിക്കുന്നത്. വടകരയില്‍ ശക്തമായ മത്സരമായിരിക്കും ജയരാജന് നേരിടേണ്ടി വരിക. വടകരയിലടക്കം നാലു മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറിയ ആര്‍എംപി യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാനുള്ള നീക്കമാണ് തിരിച്ചടിയാകുന്നത്. കെ.കെ. രമയെ നേരത്തേ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചെങ്കിലും തീരുമാനം മാറ്റിയാണ് വടകരയില്‍ യു.ഡി.എഫിനു പിന്തുണ നല്‍കാന്‍ തീരുമാനമെടുത്തത്.

വടകരയിലടക്കം ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. ഇന്നലെ ചേര്‍ന്ന ആര്‍.എം.പി. സംസ്ഥാന സെക്രട്ടേറിയറ്റാണ് മത്സരിക്കേണ്ടെന്നു തീരുമാനിച്ചത്.പി. ജയരാജനെ തോല്‍പ്പിക്കുകയാണ് പ്രധാന അജന്‍ഡയെന്നും അദ്ദേഹം പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളും ജയിക്കാതിരിക്കാന്‍ പ്രചാരണം നടത്തുമെന്നു കെ.കെ. രമ പറഞ്ഞു.

യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ആര്‍.എം.പി. പങ്കെടുക്കും. മത്സരിക്കുമെന്നറിയിച്ച മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്കനുസരിച്ച് അന്തിമ നിലപാട് സ്വീകരിക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം. അതേസമയം, യു.ഡി.എഫിന്റെ ബി ടീമാണ് ആര്‍.എം.പിയെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

പി ജയരാജനെ തോല്‍പ്പിക്കാനായി വടകരയില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ ആര്‍എംപി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് കൂടി മണ്ഡലത്തിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങള്‍ അപ്രസക്തമായെന്നും ഏതു വിധേനയും പി ജയരാജന്റെ തോല്‍വി ഉറപ്പാക്കേണ്ട ബാധ്യത ആര്‍എംപിക്കുണ്ടെന്നും എന്‍ വേണു വിശദീകരിച്ചു.

വടകരയില്‍ യുഡിഎഫിന് വോട്ട് ചെയ്യുന്ന ആര്‍എംപി മറ്റ് മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് അധികാരം നല്‍കി.രണ്ടായിരത്തോളം വോട്ടാണ് ആര്‍എംപിക്ക് വടകര ലോകസഭ മണ്ഡലത്തിലുള്ളത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആര്‍എംപി പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് പി ജയരാജനെയായിരുന്നു. കുഞ്ഞനന്തന്റെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

യുഡിഎഫ് സര്‍ക്കാര്‍ കേസന്വേഷണം ചുരുട്ടിക്കെട്ടിയത് ജയരാജനെ രക്ഷിക്കാനായിരുന്നുവെന്ന് ആര്‍എംപി ഇപ്പോഴുമാരോപിക്കുന്നുണ്ട്. ഈ ആരോപണം നിലനില്‍ക്കെയാണ് യുഡിഎഫിന് പിന്തുണ നല്‍കാനുള്ള തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (10 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (17 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (26 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (36 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (42 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (3 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends