Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയെച്ചൊല്ലി വീണ്ടും തര്‍ക്കം... ശബരിമലയില്‍ ഒരു ഇടവേളയ്ക്ക് ശേഷം വനംവകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ തുറന്ന പോര് , നിലപാട് കടുപ്പിച്ച് ദേവസ്വം

18 MARCH 2019 09:25 AM IST
മലയാളി വാര്‍ത്ത

ഒരു ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ വനംവകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ തുറന്ന പോര് ആരംഭിച്ചു. പമ്പയില്‍ അടിഞ്ഞ മണല്‍ ദേവസ്വം ബോര്‍ഡ് നീക്കം ചെയ്തതിന് 6 കോടി 67 ലക്ഷം രൂപ വനം വകുപ്പ് ആവശ്യപ്പെട്ടതാണ് പുതിയ തര്‍ക്കത്തിന് കാരണം. പ്രളയത്തില്‍ പമ്പ തീരത്ത് അടിഞ്ഞതില്‍ ഒരു ലക്ഷം ചതുരശ്ര അടി മണല്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതു പ്രകാരമുള്ള മണല്‍ ദേവസ്വം സംഭരിക്കുകയും ചെയ്തു.
എന്നാല്‍ മണലിന് പ്രതിഫലമായി 6.67 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് നോട്ടീസ് അയക്കുകയായിരുന്നു.ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായും ചില ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ശബരിമലയിലേക്ക് റോപ്പ് വേ നിര്‍മിക്കുന്നതിനും സ്ഥലം ലഭ്യമാക്കുന്നതിനും വനം വകുപ്പ് തടസവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും പത്മകുമാര്‍ ആരോപിച്ചു.

സോയില്‍ ടെസ്റ്റ് നടത്താന്‍ അനുമതി ലഭിച്ചിട്ടില്ല. തൂണുകള്‍ സ്ഥാപിക്കാന്‍ ഭൂമി ലഭിച്ചാല്‍ നിര്‍മാണം തുടങ്ങി 18 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.പെരിയാര്‍ സംരക്ഷിത വനത്തില്‍ 95 ഏക്കര്‍ ഭൂമി ദേവസ്വത്തിന് അവകാശപ്പെട്ടതാണ്. ഇതു പ്രകാരമാണ് സംയുക്ത സര്‍വേ നടത്തിയത്. സര്‍വേ പ്രകാരമുള്ള ഭൂമി ദേവസ്വത്തിന് കിട്ടിയേ മതിയാകൂ എന്ന് പത്മകുമാര്‍ പറഞ്ഞു. ഭൂമി വിഷയത്തില്‍ ദേവസ്വത്തോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ഹൈപ്പവര്‍ കമ്മിറ്റിയില്‍ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്.
ശബരിമലയിലെ ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമല ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിന് ഇത്തവണയും ആനയെ എഴുന്നള്ളിക്കും. ഈ ആചാരത്തില്‍ ആനയെ ഒഴിവാക്കാനാകില്ല. ഇക്കാര്യത്തില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.

ഉത്സവ എഴുന്നള്ളിപ്പിനായി എത്തിച്ച വെളിനല്ലൂര്‍ മണികണ്ഠന്‍ എന്ന ആനയെ വനം വകുപ്പ് കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കടുത്ത വേനല്‍ ചൂടില്‍ ആന ഇടയുന്നത് പതിവായ സാഹചര്യത്തില്‍ രാവിലെ 10 നും വൈകീട്ട് നാലിനും ഇടയില്‍ ആനയെ എഴുന്നള്ളിക്കരുതെന്ന് വനം വകുപ്പ് ദേവസ്വം ബോര്‍ഡിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൂടുതല്‍ സമയം ആനയെ എഴുന്നള്ളിപ്പിക്കണമെങ്കില്‍ ഇടയ്ക്കിടെ ആനയുടെ കാല്‍ നനച്ചുകൊടുത്ത് ചൂട് തട്ടാതെ ശ്രദ്ധിക്കണമെന്നും വനം വകുപ്പ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ ഈ മാസം 16 മുതല്‍ 21 വരെ ആനപ്പുറത്തുള്ള എഴുന്നള്ളത്ത് ഉണ്ട്. മാര്‍ച്ച് 21 നാണ് ഉത്സവത്തിന് സമാപനം കുറിക്കുന്ന ആറാട്ട് നടക്കുക.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (10 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (17 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (26 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (36 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (42 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (3 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends