Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം. വഴിമുട്ടിയ നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

18 MARCH 2019 02:36 PM IST
മലയാളി വാര്‍ത്ത

വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം. വഴിമുട്ടിയ നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ടി.സിദ്ദിഖിനു സീറ്റ് നല്‍കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ ഐ ഗ്രൂപ്പ് ഒരുക്കമല്ല. വിഷയത്തില്‍ പരിഹാരം കാണാന്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ദേശീയ നേത്യത്വം ഇന്നു ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും.

ഡല്‍ഹിയില്‍ മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും വയനാട് സീറ്റിന്റെ കാര്യത്തില്‍ ഇന്നലെ തര്‍ക്കപരിഹാരം കണ്ടെത്താനായില്ല. വയനാടിന്റെ കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതു വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും അനിശ്ചിതത്വത്തിലാക്കി.

വയനാട് ടി.സിദ്ദിഖിനു നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി. വയനാട് ഇല്ലെങ്കില്‍ മത്സരിക്കില്ലെന്നു സിദ്ദിഖും വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ആവര്‍ത്തിക്കുന്ന ഐ ഗ്രൂപ്പ്, ഷാനിമോള്‍ ഉസ്മാന്റെ അടക്കം മൂന്ന് പേരുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ പ്രതിസന്ധി ഒഴിയില്ലെന്നു ബോധ്യപ്പെട്ടതോടെ, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ അന്തിമചര്‍ച്ച നടത്താന്‍ നേതൃത്വം തീരുമാനിച്ചു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ച നടത്തി സമവായത്തിലെത്തുന്ന പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചേക്കും.

വയനാടിന്റെ കാര്യം തീരുമാനിച്ചാല്‍ മറ്റിടങ്ങളില്‍ കാര്യങ്ങള്‍ എളുപ്പമാകും. പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ മാറ്റമുണ്ടായേക്കില്ലെന്നാണു സൂചന. വടകരയില്‍ ഉയര്‍ന്നുകേട്ട വിദ്യ ബാലകൃഷ്ണനുള്ള സാധ്യത മങ്ങി.

ഇവിടെ ബിന്ദു കൃഷ്ണയെ മല്‍സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അവര്‍ മനസ്സു തുറന്നിട്ടില്ല. യുഡിഎഫിന് ആര്‍എംപി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ വടകരയില്‍ മല്‍സരിക്കാന്‍ മുല്ലപ്പള്ളിക്കുമേല്‍ സമ്മര്‍ദ്ദമേറി. എന്നാല്‍ മല്‍സരിക്കാനില്ലെന്ന നിലപാടിലാണു മുല്ലപ്പള്ളി. നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിയാലോചന നടത്തും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് നിശ്ചയിക്കാനുള്ളത്. വയനാട് മണ്ഡലത്തെച്ചൊല്ലിയുള്ള എ, ഐ ഗ്രൂപ്പുകളുടെ തര്‍ക്കമാണ് നാല് സീറ്റിലേയും സ്ഥാനാര്‍ഥിപ്രഖ്യാപനം വൈകിച്ചത്. തര്‍ക്കങ്ങള്‍ ഗൗരവമുള്ളതല്ലെന്നും ഇന്നുതന്നെ പ്രഖ്യാപനം നടത്താന്‍ കഴിയുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി അറിയിച്ചു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റി. ഉമ്മന്‍ചാണ്ടി വൈകിട്ട് വീണ്ടും ഡല്‍ഹിക്ക് പോകും.

വയനാട് സീറ്റ് ടി.സിദ്ദിഖിന് നല്കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഐ വിഭാഗം. വയനാടിന് പരിഹാരമായാല്‍ വടകരയിലും ആലപ്പുഴയിലും ആറ്റിങ്ങലിലും അനിശ്ചിതത്വം നീങ്ങും. ഇക്കാര്യത്തില്‍ അവസാന വാക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെതാണ്. വയനാട് സീറ്റിനായുള്ള എ ഐ ഗ്രൂപ്പുകളുടെ പിടിവലിയാണ് നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് തടസം സൃഷ്ടിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പിന്റെ കൈവശമുള്ള വയനാട്ടില്‍

ഷാനിമോള്‍ ഉസ്മാന്‍, പി.എം.നിയാസ്, കെ.പി.അബ്ദുള്‍ മജീദ് എന്നിവരുടെ പേരുകള്‍ ഉയര്‍ത്തി രമേശ് ചെന്നിത്തല അവകാശവാദം ശക്തമാക്കി. അതേസമയം ടി.സിദ്ദിഖിന് സീറ്റ് നല്‍കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടു പോകാന്‍ ഉമ്മന്‍ ചാണ്ടിയും തയ്യാറല്ല. ഇവര്‍ക്കെല്ലാം പുറമേ വയനാട്ടില്‍ സമവായ സ്ഥാനാര്‍ത്ഥിയായി എ.കെ.ആന്റണിയുടെ പരോക്ഷ പിന്തുണയുള്ള വി.വി. പ്രകാശന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വയനാടിന്റെ കാര്യം തീരുമാനിച്ചാല്‍ മറ്റിടങ്ങളില്‍ കാര്യങ്ങള്‍ എളുപ്പമാകും.
ഷാനിമോളിനെ ആലപ്പുഴയില്‍ മല്‍സരിപ്പിക്കുന്നതിലും അഭിപ്രായഭിന്നതയുണ്ട്. വടകരയില്‍ ടി.സിദ്ദിഖ് മല്‍സരിക്കണമെന്ന് നേതൃത്വത്തിന് താത്പര്യമുണ്ടെങ്കിലും സിദ്ദിഖ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. വടകരയില്‍ മുല്ലപ്പള്ളിക്ക് പകരമെത്തുന്നത് മുതിര്‍ന്ന നേതാവാകണമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആറ്റിങ്ങലില്‍ പ്രചാരണം തുടങ്ങിയ അടൂര്‍ പ്രകാശിന്റെ പേര് ആലപ്പുഴയിലുമുണ്ട്.
ഷാനിമോള്‍ ആലപ്പുഴ ഉറപ്പിച്ചാല്‍ അടൂര്‍ പ്രകാശിന് ആറ്റിങ്ങലില്‍ സ്ഥാനചലനമുണ്ടാകില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ തലത്തില്‍ പരിഹരിക്കണമെന്നാണ് രാഹുലിന്റെ നിര്‍ദ്ദേശ. തര്‍ക്കം പരിഹരിച്ച് ഇന്നു തന്നെ നാല് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (10 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (17 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (26 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (36 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (42 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (3 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends