Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെന്റൽ അർജുൻ’ പോലീസ് പിടിയിൽ; ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ പിടിച്ചുമാറ്റാൻ ചെന്ന ശ്രീവരാഹം സ്വദേശി ശ്യാമിനെ കൊലപ്പെടുത്തിയ മുഖ്യപ്രതിയെ പോലീസ് പൊക്കിയത് തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷനിൽ വഴി മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ...

18 MARCH 2019 09:32 AM IST
മലയാളി വാര്‍ത്ത

ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ തടയാൻ ചെന്ന ശ്രീവരാഹം സ്വദേശി ശ്യാം എന്ന മണിക്കുട്ടനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ‘മെന്റൽ അർജുൻ’ എന്ന് വിളിക്കുന്ന അര്‍ജുന്‍ പിടിയില്‍. ഒളിവില്‍ ആയിരുന്ന പ്രതിയെ ഫോര്‍ട്ട് പോലീസാണ് ഇന്ന് പുലര്‍ച്ചെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അര്‍ജുന്റെ കുത്തേറ്റ് ശ്യാം എന്ന യുവാവ് മരണമടഞ്ഞത്. സംഭവത്തില്‍ മനോജ്, രജിത്ത് എന്നീ പ്രതികളെ പോലീസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു.

പരിക്കേറ്റ് ചിക്തിസയിലായിരുന്നു ഇവര്‍. എന്നാല്‍ അര്‍ജുന്‍ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ പ്രതിയെ പോലീസ് പൊക്കുകയായിയിരുന്നു. ഒളിവിലായിരുന്ന അര്‍ജുന്‍ കഴിഞ്ഞ ദിവസം തന്റെ ഒരു സുഹൃത്ത് വഴി വീട്ടില്‍ നിന്നും പാസ്‌പോര്‍ട്ട് എടുക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ സുഹൃത്തിനെ പിടികൂടിയ പോലീസ് അര്‍ജുന്റെ വിവരം ഇയാളില്‍ നിന്നും മനസ്സിലാക്കി നീക്കം നടത്തുകയായിരുന്നു.

മുംബൈയിലും ബാംഗ്‌ളൂരിലും ജോലി ചെയ്തിട്ടുള്ള അര്‍ജുന്‍ അവിടേയ്ക്ക് കടക്കാന്‍ ശ്രമം നടത്തുമെന്ന് പ്രതീക്ഷിച്ച പോലീസ് ആ നിലയില്‍ അവിടെയെല്ലാം അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇതിനിടയിലാണ് കൂട്ടുകാരന്‍ വഴി വീട്ടിലെ പാസ്‌പോര്‍ട്ട് തിരിച്ചെടുക്കാന്‍ അര്‍ജുന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പിടിയിലാകുകയായിരുന്നു.

സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ ഉടന്‍ തന്നെ പോലീസ് ചോദ്യം ചെയ്യും. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാമിന് കുത്തേറ്റതെന്നായിരുന്നു വിവരം. മദ്യപിക്കുകയായിരുന്ന പ്രതികളുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്ന അര്‍ജുന്‍ ഒരാഴ്ച മുമ്ബാണ് നാട്ടിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (7 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (14 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (23 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (33 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (39 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends