തലസ്ഥാന നഗരിയെ ഭീതിയിലാഴ്ത്തികൊണ്ട് വീണ്ടും ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ ; ഗുണ്ടാസംഘഗത്തെ മർദ്ധിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു ; അന്വേഷണം ആരംഭിച്ചു

ഇന്നലെ വൈകിട്ടോടെയാണ് കഴക്കൂട്ടം സ്വദേശിയും ഗുണ്ടാസംഘാംഗവുമായ ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചത് . മറ്റൊരു ഗുണ്ടയായ രതീഷാണ് ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.
ഇയാൾ ഉണ്ണിക്കുട്ടനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ടുപോയതാണെന്ന് നാട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു . തുടര്‍ന്ന് കഠിനംകുളം പൊലീസ് നടത്തിയ തെരച്ചിലില്‍ കണിയാപുരത്ത് വെച്ച് അവശനിലയില്‍ ഉണ്ണിക്കുട്ടനെ കണ്ടെത്തി .
ഉടൻ തന്നെ ഉണ്ണിക്കുട്ടനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ ഉണ്ണിക്കുട്ടൻ ആശ്ജുപത്രിയിൽ ചികിത്സയിലാണ്. രതീഷിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കഴക്കൂട്ടം മേനംകുളത്ത് വെച്ചാണ് സംഭവം.
മദ്യം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് രതീഷ് തന്നെ ബൈക്കില്‍ വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഉണ്ണിക്കുട്ടന്‍ പൊലീസിന് മൊഴി നല്‍കി.
ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ഒരുമാസം മുൻപാണ് രതീഷ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് സംഘം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha
























