Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃശൂര്‍ മോഹിച്ചത് വെറുതേ... കുമ്മനം വന്നതോടെ തിരുവനന്തപുരവും ശ്രീധരന്‍പിള്ള വന്നതോടെ പത്തനംതിട്ടയും ടോം വടക്കന്‍ വന്നതോടെ ചാലക്കുടിയും കിട്ടില്ല; മോഹിച്ചിരുന്ന തൃശൂര്‍ കൈക്കലാക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി കളി തുടങ്ങി

18 MARCH 2019 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതീ പ്രവേശനത്തില്‍ ഏറ്റവുമധികം ത്യാഗം അനുഭവിച്ച നേതാവാണ് കെ. സുരേന്ദ്രന്‍. മറ്റ് ബിജെപി നേതാക്കള്‍ അണിയറയില്‍ നിന്നപ്പോള്‍ ചങ്കൂറ്റത്തോടെ നിന്ന ബിജെപി നേതാവാണ് കെ. സുരേന്ദ്രന്‍. നിലയ്ക്കലിലെത്തിയ സുരേന്ദ്രനെ എസ്.പി യതീഷ് ചന്ദ്ര ചുരുട്ടി ജയിലിലിട്ടതോടെ സംഗതി ചൂടു പിടിച്ചു. പിന്നെ സുരേന്ദ്രന്‍ 22 ദിവസമാണ് ജയിലില്‍ കിടക്കേണ്ടി വന്നത്. അതോടെ സുരേന്ദ്രന്‍ ഒരു വികാരമായും വലിയ ത്യാഗിയായും മാറുകയും ചെയ്തു. അന്നേ തീരുമാനിച്ചതാണ് സുരേന്ദ്രനാണ് ലോക്‌സഭയിലെ വിജയ സാധ്യതയുള്ള വലിയ സ്ഥാനാര്‍ത്ഥിയെന്ന്. സുരേന്ദ്രന് ആദ്യം തിരുവനന്തപുരമാണ് കണ്ടുവച്ചത്. എന്നാല്‍ കുമ്മനം വന്നതോടെ തിരുവനന്തപുരവും ശ്രീധരന്‍പിള്ള വന്നതോടെ പത്തനംതിട്ടയും ടോം വടക്കന്‍ വന്നതോടെ ചാലക്കുടിയും കിട്ടില്ലെന്നായി. എന്നാല്‍ സുരേന്ദ്രന്‍ മോഹിച്ചിരുന്ന തൃശൂര്‍ കൈക്കലാക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ സുരേന്ദ്രന് ഇപ്പോള്‍ സീറ്റില്ലെന്നാണ് അറിയുന്നത്.

കെ. സുരേന്ദ്രന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. തുഷാറിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവരുന്നത്. പത്തനംതിട്ടയോ തൃശൂരോ കിട്ടിയില്ലെങ്കില്‍ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ലെന്നാണ് സൂചന.

പത്തനംതിട്ടയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പേരാണ് അന്തിമമായി ഇടംപിടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ബി.ഡി.ജെ.സിന് നല്‍കിയിരുന്ന തൃശൂര്‍ സീറ്റ് തിരികെ നല്‍കാനാകില്ലെന്ന് ബി.ഡി.ജെ.എസ്. അറിയിച്ചിട്ടുണ്ട്. ഇവിടെ ബി.ഡിജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിതന്നെ മത്സരിച്ചേക്കുമെന്നുള്ള വാര്‍ത്തകളാണ് ഡല്‍ഹിയില്‍ നിന്നും വരുന്നത്. തുഷാര്‍ മത്സരിച്ചില്ലെങ്കിലും സീറ്റ് വിട്ട് നല്‍കാനാവില്ലെന്നാണ് ബി.ഡി.ജെ.എസ് പറയുന്നത്. ഇതോടെ കെ. സുരേന്ദ്രന്റെ കാര്യം പരിങ്ങലിലാകുന്നത്. എറണാകുളത്തിന് പകരം ബി.ഡി.ജെഎസിന് കോഴിക്കോട് നല്‍കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് വക്തവായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ കേരളത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയില്‍ അടിമുടി മാറ്റത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച സാധ്യത പട്ടികയില്‍ മാറ്റം നിര്‍ദേശിച്ച് കേന്ദ്ര നേതൃത്വം രംഗത്ത് വന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ടോം വടക്കന്റെ പേരില്ലാതെയാണ് സംസ്ഥാന നേതൃത്വം പട്ടിക തയ്യാറാക്കിയത്. കേന്ദ്രത്തില്‍ നിന്നും നേരിട്ട് ടോം വടക്കന് മികച്ച സീറ്റ് ലഭിക്കുന്ന രീതിയില്‍ പട്ടിക മാറ്റാന്‍ നിര്‍ദേശിച്ചതായിട്ടാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ഇതിനാല്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായുള്ള നടന്ന ചര്‍ച്ചയിലും അന്തിമ രൂപമായില്ല. മല്‍സരിക്കാനില്ലെന്ന സൂചന തുഷാര്‍ വെളളാപ്പള്ളി ഇന്നലെ നല്‍കിയെങ്കിലും ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ ഇതിനോട് വിയോജിച്ചു. ബിജെപി കേന്ദ്രനേതൃത്വവും തുഷാര്‍ മല്‍സരിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തുകയാണ്. തുഷാറുമായി നടത്തുന്ന ചര്‍ച്ചകളില്‍ അന്തിമ രൂപം ആയ ശേഷം വൈകീട്ട് പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന യോഗത്തില്‍ പട്ടിക അവതരിപ്പിക്കും. ഇന്ന് രാത്രിയോടെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (36 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (38 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (55 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends