Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല, പെരിയ കൊലപാതകം, ഷുക്കൂര്‍വധം, ബന്ധുനിയമനം അങ്ങനെ രാഷ്ട്രീയ കാലാവസ്ഥ എല്ലാംകൊണ്ടും അനുകൂലമായിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ പാളയത്തില്‍ പടതുടരുന്നു...

18 MARCH 2019 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല, പെരിയ കൊലപാതകം, ഷുക്കൂര്‍വധം, ബന്ധുനിയമനം അങ്ങനെ രാഷ്ട്രീയ കാലാവസ്ഥ എല്ലാംകൊണ്ടും അനുകൂലമായിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ പാളയത്തില്‍ പടതുടരുന്നു... ഭൂരിഭാഗം നേതാക്കളും പ്രവര്‍ത്തകരും അണികളും ആശങ്കയിലാണ്. എന്നാല്‍ ഇതൊക്കെ പാര്‍ട്ടിയില്‍ പതിവാണെന്നും ക്‌ളൈമാക്‌സില്‍ കുതിച്ച്കയറി വെന്നിക്കൊടി പാറിക്കുമെന്നുമാണ് കെ.പി.സി.സിയിലെ പല നേതാക്കളും പറയുന്നത്. വയനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പാര്‍ട്ടിക്ക് മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നത്. കോട്ടയം സീറ്റിന്റെയും ലീഗിന്റെ മൂന്നാം സീറ്റിന്റെയും പേരില്‍ തുടങ്ങിയ തര്‍ക്കം പെട്ടെന്ന് പരിഹരിച്ചിരുന്നു. അതിന് പിന്നാലെ പി.ജെ. ജോസഫ് ഇടഞ്ഞു. ഇടുക്കിയില്‍ തനിക്ക് മത്സരിക്കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം.

ജയസാധ്യത കൂടി പരിഗണിച്ച് കോണ്‍ഗ്രസ് അതിന് വഴങ്ങി. എന്നാല്‍ ഹൈക്കമാന്‍ഡ് കട്ടക്കലിപ്പിലായി. അതോടെ നേതൃത്വം എല്ലാം വെച്ചുകെട്ടി. ഹൈക്കമാന്‍ഡ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു. അവിടെയും അടി തുടര്‍ന്നു. ഇതിനിടെയില്‍ എല്‍.ഡി.എഫ് പ്രചാരണത്തില്‍ ഒരു വള്ളപ്പാടകലെ മുന്നിലെത്തി. സിറ്റിംഗ് എം.പി കെ.വി തോമസിന് സീറ്റ് നിഷേധിച്ചതോടെ അദ്ദേഹം പൊട്ടിത്തെറിച്ചതും ബി.ജെ.പിയിലേക്ക് പോകുമെന്ന് സൂചന നല്‍കിയതും തിരിച്ചടിയായി. സിറ്റിംഗ്് എം.പിമാര്‍ക്ക് സീറ്റ് നല്‍കുമെന്ന് ആദ്യമേ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ നേതാക്കളും എറണാകുളം ഡി.സി.സിയും മണ്ഡലത്തിലെ ഏഴ് എം.എല്‍.എമാരും തോമസ് മാഷിന് നൈനായിട്ട് പണി കൊടുത്തു. ഇക്കാര്യം നേരത്തെ പറഞ്ഞ് അദ്ദേഹത്തിന് മറ്റ് ഉറപ്പുകള്‍ കൊടുത്തിരുന്നെങ്കില്‍ പൊട്ടലും ചീറ്റലും ഒഴിവാക്കാമായിരുന്നു.

പാലക്കാട് കെ.വി ശ്രീകണ്ഠനാണ് സ്ഥാനാര്‍ത്ഥി. എന്നാല്‍ മണ്ഡലത്തിലെ പലയിടങ്ങളിലും ഷാഫി പറമ്പിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ പതിപ്പിച്ചത് പ്രവര്‍ത്തകര്‍ക്കിടിയല്‍ ആശയക്കുഴപ്പമുണ്ടാക്കി. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ഡി.സി.സി പ്രമേയം പാസാക്കിയിരുന്നു. എന്നിട്ടും സ്ഥാനാര്‍ത്ഥിയാക്കിയത് പ്രചരണത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ജില്ലയില്‍ നിന്നുള്ള നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കാസര്‍കോട്ട് സുബ്ബറാവുവിന് പകരം രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയാക്കയതും പ്രതിഷേധത്തിനിടയാക്കി. പ്രാദേശികവികാരം കോണ്‍ഗ്രസില്‍ ശക്തിപ്പെടുന്നതില്‍ നേതൃത്വത്തിന് ആശങ്കയുണ്ട്.

വയനാട് സീറ്റിനെ ചൊല്ലിയുടെ തര്‍ക്കമാണ് ഏറ്റവും രൂക്ഷം. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യാതൊരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിന് തയ്യാറാകാത്തതും ഇരുവരും പാതിവഴിയില്‍ ചര്‍ച്ച ഉപേക്ഷിച്ചതും ഐക്യത്തെ ബാധിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കെ.പി.സി.സി അധ്യക്ഷന് അത്ര കരുത്ത് പോരാ. മത്സരരംഗത്തോട് അടുക്കുന്തോറും പാര്‍ട്ടിയില്‍ എല്ലാം ശരിയാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് നേതാക്കള്‍. എന്നാല്‍ പാളയത്തിലെ പട ആശങ്കസൃഷ്ടിക്കുന്നുണ്ട്. പരസ്പ്പരം കാലുവാരിയാല്‍ സി.പി.എമ്മിന് ഏറെ ഗുണം ചെയ്യും. കാരണം 16 സീറ്റിലാണ് അവര്‍ മത്സരിക്കുന്നത്. അതുകൊണ്ട് ഇതുവരെയുളളതെല്ലാം പരിഹരിച്ച് ഒത്തൊരുമിച്ച് മുന്നേറണമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends