Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

കേരളം വിട്ട് കഴിഞ്ഞാല്‍ പല പാര്‍ട്ടികളിലും മക്കള്‍ രാഷ്ട്രീയം തകൃതിയായി നടക്കുന്നു... പക്ഷെ, സംസ്ഥാനത്തെ നേതാക്കളൊന്നും മക്കളെ തെരഞ്ഞെടുപ്പില്‍ പോയിട്ട് സ്വന്തംപാര്‍ട്ടികളിലെ സ്ഥാനങ്ങളില്‍ പോലും എത്തിക്കാന്‍ നീക്കം നടത്തുന്നില്ല

18 MARCH 2019 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

കേരളം വിട്ട് കഴിഞ്ഞാല്‍ പല പാര്‍ട്ടികളിലും മക്കള്‍ രാഷ്ട്രീയം തകൃതിയായി നടക്കുന്നു... കര്‍ണാടകത്തില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകന്‍ നിഖില്‍ മത്സരത്തിനിറങ്ങിയിരിക്കുന്നത് വിവാദമായിരിക്കുകയാണ്. പക്ഷെ, സംസ്ഥാനത്തെ നേതാക്കളൊന്നും മക്കളെ തെരഞ്ഞെടുപ്പില്‍ പോയിട്ട് സ്വന്തംപാര്‍ട്ടികളിലെ സ്ഥാനങ്ങളില്‍ പോലും എത്തിക്കാന്‍ നീക്കം നടത്തുന്നില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല. വലിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കാതിരിക്കാനാണ് മക്കളെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ട് വരാത്തത്. കെ.മുരളീധരനെ കോണ്‍ഗ്രസിലേക്ക് കരുണാകരന്‍ കൊണ്ടുവന്നപ്പോള്‍ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് അദ്ദേഹം ശക്തനായ നേതാവായി വളര്‍ന്നു...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കോടിയേരിയുടെയും മക്കള്‍ ഇത്തവണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥികളായല്ല, തെരഞ്ഞെടുപ്പിന്റെ അണിയറപ്രവര്‍ത്തനങ്ങളിലും പ്രചാരണപ്രവര്‍ത്തനങ്ങളിലുമാണ് ഇവരുടെ പങ്കാളിത്തം. എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയാ സെല്‍ മേധാവിയായി നിയമിച്ചു. ഇത് വലിയ വിവാദമായിരുന്നു. കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി നിയമനത്തിനെതിരെ പ്രമേയം അവതരിപ്പിച്ചിരുന്നു. എ ഗ്രൂപ്പിലെ തന്നെ ചിലര്‍ കെ.എസ്.യുക്കാരെ ഇളക്കിവിട്ടതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ മീഡിയാസെല്‍ മേധവി രാഷ്ട്രീയത്തിലേക്കുള്ള ഏണിപ്പടിയല്ലെന്ന് അനില്‍ തുറന്നടിച്ചതോടെ വിവാദം കെട്ടടങ്ങി. 

ഗുജറാത്ത്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ ചുക്കാന്‍ പിടിച്ചവരില്‍ അനില്‍ ആന്റണിയും ഉണ്ടായിരുന്നു. അങ്ങനെയാണ് ഡിജിറ്റല്‍ വാര്‍റൂമില്‍ അനില്‍ താരമാകുന്നത്. എം.ടെക് ബിരുദദാരിയാണ് അനില്‍. ഡിജിറ്റല്‍ സാക്ഷരത ഉയര്‍ന്ന കേരളത്തില്‍ അനിലിനെ പോലുള്ളവരുടെ സേവനം അത്യാവശ്യമാണെന്നാണ് കെ.പി.സി.സി വിലയിരുത്തിയത്. ഇവിടെ തനിക്ക് എളുപ്പത്തില്‍കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് അനിലും വിശ്വസിക്കുന്നു. കാരണം സ്മാട്‌ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. ഉമ്മന്‍ചാണ്ടിയുടെ മകനും യൂത്ത്‌കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്ന സമയത്ത് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന്് പ്രചരണങ്ങളുയര്‍ന്നിരുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഇപ്പോള്‍ ഡി.വൈ.എഫ്.ഐയിലുമുണ്ട്. നടന്‍ കൂടിയായ ബിനീഷ് ഇത്തവണ കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും എതിരെ തെരുവ് നാടകങ്ങളുമായി പ്രചരണത്തിനെത്തും. നാടകങ്ങളുടെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇടത് ആശയങ്ങള്‍ തനിക്ക് പറ്റുന്ന രീതിയില്‍ ജനങ്ങളിലെത്തിക്കുകയാണ് ബിനീഷിന്റെ ലക്ഷ്യം. ആക്ഷേപഹാസ്യത്തിലൂന്നിയ നാടകങ്ങളായിരിക്കും. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ നാടകങ്ങള്‍ക്ക് കഴിയുമെന്ന് എല്‍.ഡി.എഫും വിശ്വസിക്കുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (2 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (3 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (4 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (4 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends