Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിക്കും പത്മകുമാറിനും പണികിട്ടി; അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ പൊലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം; തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പോലീസുകാരെ തിരിച്ചറിയാനായില്ലെന്നും കോടതി ആരാഞ്ഞു

18 MARCH 2019 04:13 PM IST
മലയാളി വാര്‍ത്ത

അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ പൊലീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അത് പിണാറായി വിജയന് ആഭ്യന്തര വകുപ്പിനുള്ള തിരിച്ചടിയായി. അന്വേഷണത്തിന് പോലിസിന് ഉദാസീനതയെന്ന് കോടതി. പോലീസിന്റെ നടപടി അപലപനീയമെന്നും കോടതി വിലയിരുത്തി. തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പോലീസുകാരെ തിരിച്ചറിയാനായില്ലെന്നും കോടതി ആരാഞ്ഞു.

സംഭവത്തിന്റെ വീഡിയോയടക്കമുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നിട്ടും എന്ത് കൊണ്ടാണ് പൊലീസുകാരെ തിരിച്ചറിയാന്‍ സാധിക്കാത്തതെന്നും കോടതി ചോദിച്ചു. ഇനിയും പോലീസിന്റെ മെല്ലെപ്പോക്ക് തുടര്‍ന്നാല്‍ അന്വേഷണത്തിന് വേറെ ഏജന്‍സിയെ ഏല്പിക്കുന്ന കാര്യം ആലോചിക്കുമെന്നും കോടതി പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ വിണ്ടും രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു. അതോടൊപ്പം ശബരിമല വികസനത്തിന് വനം വകുപ്പ് തടസം നില്‍ക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനും പറയേണ്ടി വന്നു. ഹൈ പവര്‍ കമ്മറ്റി യില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്നും വനം വകുപ്പ് പിന്നോട്ട് പോകുന്നു. ശബരിമല വികസനത്തിന് എതിരായ നിലപാടാണ് വനംവകുപ്പിന്റെതെന്നും, ഇതിനെതിരെ പരാതി നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. നിലവില്‍ 63 ഏക്കര്‍ വനഭൂമി ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടെന്ന് സംയുക്ത സര്‍വ്വെയില്‍ കണ്ടെത്തി. എന്നാല്‍, പല സമയങ്ങളില്‍ അനുവദിച്ചതുള്‍പ്പെടെ 95 ഏക്കര്‍ ഭൂമിയാണ് ദേവസ്വത്തിനുള്ളതെന്ന വാദം വനം വകുപ്പ് തള്ളി. ഇത് ലഭിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇതിന് പിന്നാലെയാണ് മണല്‍ വിഷയത്തിലെ തര്‍ക്കം. പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞ മണല്‍ നിര്‍മ്മാണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ദേവസ്വം ബോര്‍ഡിന് വനം വകുപ്പ് ഉന്നതതല യോഗത്തില്‍ അനുവാദം നല്‍കി. എന്നാല്‍ ഈ മണലിന് 6 കോടി 76 ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ചു. വനംവകുപ്പിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. സംയുക്ത തീരുമാനങ്ങള്‍ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ആരോപണം. പമ്പയില്‍ നിന്ന് റോപ് വെ നിര്‍മ്മിക്കാന്‍ തൂണുകള്‍ സ്ഥാപിക്കാനുള്ളത് വനം വകുപ്പിന്റെ ഭൂമിയിലാണ്. എന്നാല്‍ അതിനായ് മണ്ണ് ടെസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് അനുവാദം വൈകിപ്പിക്കുന്നതായും ആക്ഷേപം ഉണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (10 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (17 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (26 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (36 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (42 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (3 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends