Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

വാഹന ലോണ്‍ അനുവദിച്ചു കിട്ടിയത് മറ്റൊരാളുടെ വാഹന നമ്പറില്‍, രണ്ടര വര്‍ഷമായിട്ടും കുരുക്കില്‍ നിന്നും മോചനമില്ലാതെ വാഹന ഉടമ

18 MARCH 2019 04:28 PM IST
മലയാളി വാര്‍ത്ത

തൃപ്പൂണിത്തുറ മില്‍മ ജീവനക്കാരനും ചോറ്റാനിക്കര സ്വദേശിയുമായ തലക്കോട് ചീറനാട്ടുപറമ്പില്‍ മനോഹരന്‍ , മറ്റൊരാളുടെ വാഹന നമ്പറില്‍ തനിയ്ക്ക് വാഹന ലോണ്‍ അനുവദിച്ചതിനെത്തുടര്‍ന്ന് വെട്ടിലായി. ആര്‍സി ബുക്കിലെ നമ്പറും അനുബന്ധ രേഖകളിലെ നമ്പറും വ്യത്യസ്തമായതാണ് പ്രശ്‌നമായത്.

പ്രശ്‌നം പരിഹരിച്ച് തരാന്‍ ലോണ്‍ നല്‍കിയ സ്ഥാപനമോ മോട്ടോര്‍ വകുപ്പോ പോലീസോ തയാറാകുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ഇന്നലെ എസ്പിക്ക് പരാതി നല്‍കി. വാഹനം വാങ്ങി ആറ് മാസം കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത്. എന്നാല്‍ തെറ്റ് തിരുത്തി തരേണ്ടതിനു പകരം ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് എസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

തിരുവാണിയൂരിലെ എല്‍എംഎല്‍ (ഹീറോ) മോട്ടോഴ്‌സില്‍നിന്നാണ് ഇരുചക്ര വാഹനം 2017 ഓഗസ്റ്റ്-10 ന് വാങ്ങുന്നത്. കെഎല്‍ 39 എല്‍ 5718 എന്ന നമ്പറിലാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ഗഡു 10,000 രൂപയും തവണ വ്യവസ്ഥയില്‍ 36 മാസം 2,520 രൂപയും അടയ്ക്കാനുമാണ് ഹിന്ദുജ ഫിനാന്‍സ് എന്ന സ്ഥാപനവുമായി ധാരണയുണ്ടായത്. ബാങ്ക് ചെക്ക് ലീഫുകള്‍ ഒപ്പിട്ടു നല്‍കിയ പ്രകാരം രണ്ടു മാസം മോഹനന്റെ അക്കൗണ്ടില്‍നിന്ന് 5,040 രൂപ സ്ഥാപനം പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് തുക പിന്നീട് പിന്‍വലിക്കാനാകുന്നില്ലെന്ന് പറഞ്ഞതിനാല്‍ അഞ്ച് മാസത്തെ ഗഡു ഏജന്റിനു നേരിട്ട് നല്‍കി രസീത് വാങ്ങി. ഇതിനുശേഷം ലഭിച്ച ഫിനാന്‍സ് സ്റ്റേറ്റ്‌മെന്റിലാണ് വാഹന നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതായി കണ്ടത്. എന്നാല്‍ വാരിയം റോഡിലുള്ള ഹിന്ദുജ ലേലാന്റ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം ഇത് അംഗീകരിക്കാന്‍ തയാറാകുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. പകരം ഭീഷണിപ്പെടുത്തി തുക അടപ്പിക്കാനാണ് ഇവരുടെ ശ്രമം.

രേഖകളില്‍ നല്‍കിയിരിക്കുന്ന നമ്പറായ കെഎല്‍ 42 എന്‍ 3757 എന്നത് പറവൂര്‍ ചേന്ദമംഗലം സ്വദേശിയുടെ പേരിലാണ് ഉള്ളത്. ആ വാഹന ഉടമയ്ക്ക് ഫിനാന്‍സ് കമ്പനിയുമായി ബന്ധമില്ലെന്നാണ് പറയുന്നത്. ചോറ്റാനിക്കര പോലീസ് സ്റ്റേഷനില്‍ രണ്ട് തവണ, തൃപ്പൂണിത്തുറ ആര്‍ടിഒ, മൂവാറ്റുപുഴ ഡിവൈഎസ്പി എന്നിവര്‍ക്ക് പലപ്പോഴായി പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകുന്നില്ലെന്ന് പരാതിക്കാരനായ സി.ഡി. മോഹനന്‍ പറയുന്നു.

പ്രസവ സമയത്ത് അനസ്തീഷ്യ നല്‍കിയതുമായി ബന്ധപ്പെട്ട് മോഹനന്റെ ഭാര്യ കിടപ്പിലാണ്. ചോറ്റാനിക്കര പോലീസും ആര്‍ടിഒയും കൈവിട്ട സ്ഥിതിക്ക് ആലുവ എസ്പി ഇടപെട്ട് നീതി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് മോഹനന്‍.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (6 minutes ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (18 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (1 hour ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (1 hour ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (2 hours ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (2 hours ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (2 hours ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (2 hours ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (2 hours ago)

Malayali Vartha Recommends