മൂന്നു മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി വീട്ടുകാര്‍ കൂട്ടിലാക്കി, വിവരം അറിയിച്ചിട്ടും ഫോറസ്റ്റുകാര്‍ എത്തിയില്ല, ഇപ്പോള്‍ വീട്ടുകാര്‍ക്ക് മൂര്‍ഖന്റെ വക എട്ടിന്റെ പണി!

കൊണ്ടുപോകാന്‍ വൈകിയ ഫോറസ്റ്റുകാരോടുള്ള പ്രതികാരം വീട്ടലാണോ അതെന്നറിയില്ല, പാമ്പ്പ്പിടിത്തത്തിലൂടെ ശ്രദ്ധേയനായ സോമനാചാരിയുടെ കുടുംബം ഇപ്പോള്‍, ഫോറസ്റ്റുകാര്‍ക്കു കൈമാറാനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്നു മൂര്‍ഖന്‍ പാമ്പുകളിലൊന്ന് പറ്റിച്ചപണി മൂലം വെട്ടിലായിരിക്കുകയാണ്.
ഫോറസ്റ്റുകാര്‍ക്കു കൈമാറാനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്നു മൂര്‍ഖന്‍ പാമ്പുകളിലൊന്ന്, മുട്ടയിട്ടു. ഒന്നും രണ്ടുമല്ല 35 മുട്ടകളിട്ട് തല ഉയര്‍ത്തി നില്‍ക്കുകയാണ് കക്ഷി. ഫോറസ്റ്റുകാര്‍ വരാന്‍ വൈകിയാല്‍ മുട്ടകളെല്ലാം വിരിഞ്ഞാല്‍ എന്താകും സ്ഥിതിയെന്നാണ് ഇപ്പോള്‍ നീണ്ടൂര്‍ സ്വദേശിയായ സോമനാചാരിയുടെ ആശങ്ക.
രണ്ടാഴ്ച മുമ്പ് കാണക്കാരിയില്‍നിന്നു പിടികൂടിയ മൂര്‍ഖന്‍പാമ്പാണ് വീട്ടിലെത്തിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ 35 മുട്ടകളിട്ടത്. ഈ മൂര്‍ഖനൊപ്പം സമീപ പ്രദേശങ്ങളില്‍നിന്നായി പിടികൂടിയ മറ്റു രണ്ടു മൂര്‍ഖന്‍ പാമ്പുകളെയും ഇദ്ദേഹം ദിവസങ്ങളായി വീട്ടില്‍ സൂക്ഷിച്ചുവരികയാണ്. കൂട്ടുകുടുംബമായി കഴിയുന്ന സോമനാചാരിയുടെ വീട്ടുകാരും സമീപവാസികളുമെല്ലാം പരിഭ്രാന്തിയിലാണ്.
മുമ്പും പിടികൂടിയ പാമ്പുകളെ ഫോറസ്റ്റുകാര്‍ വരുന്നതുവരെ വീട്ടില്‍ സുക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരനുഭവം ആദ്യമാണെന്നു വീട്ടുകാര്‍ പറഞ്ഞു. മുട്ടകളെയും പാമ്പിനെയും വലയില്‍ പൊതിഞ്ഞു പെട്ടിയിലാക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്. മുട്ടകള്‍ വിരിഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമോയെന്നാണ് ഇപ്പോള്‍ വീട്ടുകാര്‍ പരസ്പരം ചോദിക്കുന്നത്.
https://www.facebook.com/Malayalivartha

























