Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുസ്ലിം മതാചാര പ്രകാരമുള്ള തൊപ്പി ധരിച്ചെത്തി; ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് നിലനിര്‍ത്തുന്നതിനായി സമുദായത്തിന്റെ ചിഹ്നം ഉപയോഗിച്ചെന്ന് കോണ്‍ഗ്രസിനും പാണക്കാട് ഹൈദരാലി ഷിഹാബ് തങ്ങള്‍ക്കുമെതിരെ പരാതി

18 MARCH 2019 08:07 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക് സഭാ തെരെഞ്ഞെടുപ്പിലെ ഒരു പെരുമാറ്റചട്ട ലംഘനം കൂടി പുറത്തുവരികയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും ശ്രീ പാണക്കാട് ശ്രീ.പാണക്കാട് ഹൈദരാലി ഷിഹാബ് തങ്ങള്‍ക്കുമെതിരെയാണ് തെരെഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. മുസ്ലിം മതാചാര പ്രകാരമുള്ള തൊപ്പി തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ധരിച്ചതായും. കേരളത്തിലെ 30 ശതമാനത്തില്‍ അധികം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് തങ്ങളുടെ പക്ഷത്തേക്ക് നിലനിര്‍ത്തുന്നതിനായി സമുദായത്തിന്റെ ചിഹ്നം ഉപയോഗിച്ചു എന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യ റാവുത്തര്‍ അസോസിയേഷന്‍ പ്രസിഡന്റ് പിഎം ഷാജഹാനാണ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

പിഎം ഷാജഹാനാണ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നല്‍കിയിരിക്കുന്ന പരാതി ഇങ്ങനെ..

2019 ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം യോഗത്തില്‍ കാഴിക്കോട് വച്ച് നടന്ന പൊതു സമ്മേളന വേദിയില്‍ മസീം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് ശ്രീ.പാണക്കാട് ഹൈദരാലി ഷിഹാബ് തങ്ങള്‍ മസീം മതാചാര പ്രകാരം ഉപയോഗിച്ചു വരുന്ന തൊപ്പി ധരിച്ചതായി കാണുന്നു . അദ്ദേഹത്തോടൊപ്പം എ . ഐ . സി . സി . പ്രസിഡന്റും എം . പി യുമായ ശ്രീ രാഹുല്‍ ഗാന്ധി എം . പി യും മുസ്ലീം ലീഗ് അഖില ഇന്ത്യ സെക്രട്ടറിയുമായ ശ്രീ . പി . കെ . കുഞ്ഞാലികുട്ടി ഉള്‍പ്പെടെ യു . ഡി . എഫിന്റെ അന്‍പതോളം സംസ്ഥാന കേന്ദ്ര നേതാക്കള്‍ പ്രസ്തുത പൊതുസമ്മേളനത്തില്‍ വേദി യില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ശ്രീ.പാണക്കാട് ഹൈദരാലി ഷിഹാബ് തങ്ങള്‍ കേരളത്തിലെ പ്രമുഖ മുസ്ലിം മതവിഭാഗമായ സമസ്ഥ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോഡിന്റെ സെക്രട്ടിറിയും സമസ്ഥ കേരള സുന്നിമഹല്‍ ഫെഡറേഷന്റെ പ്രസിഡന്റും , വടക്കന്‍ കേരളത്തിലെ മുസ്ലീം പണ്ഡിതനും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ മുസ്ലിം മതവി മാമിലെ സാധാരണക്കാരായ പൊതുജനങ്ങളുടെ ഇഷ്ടപ്പെട്ട ആളും ആയതിനാല്‍ ഒരു വിഭാഗത്തെ രാഷ്ട്രീയ മുതലെടുപ്പിനായി തിരഞ്ഞെടുപ്പിന്റെ പൊതുവേദിയില്‍ ആയിരകണക്കിനു ആളുകള്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ മുസ്ലീം മതാചാരപ്രകാരം നമസ്‌കാരത്തിനും ഇതര പ്രാര്‍ത്ഥനകള്‍ക്കുമായി സുന്നത്തായി ഉപയോഗിച്ചുവരാറുള്ള ഇസ്ലാം മത തൊപ്പി തലയില്‍ അണിഞ്ഞുകൊണ്ട് പ്രസ്തുത പൊതുസമ്മേളനത്തിലെ ( 14.03.2019 ) പങ്കെടുത്തതായി കേരള ത്തിലെ എല്ലാ വാര്‍ത്താമാധ്യമങ്ങളും ഫോട്ടോകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. കേരളത്തിലെ 30 ശതമാനത്തില്‍ അധികം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് തങ്ങളുടെ പക്ഷത്തേക്ക് നിലനിര്‍ത്തുന്നതിനായി സമുദായത്ത നേതിര്‍നിരയില്‍ നില്‍ക്കുന്ന അള്‍ക്കാരെ ഉപയോഗപ്പെടുത്തി മതചിഹ്നങ്ങള്‍ ഉപ യോഗിച്ചുകൊണ്ട് നടത്തിയിട്ടുളള പ്രസ്തുത പൊതു സമ്മേളനം ബോധപൂര്‍വമായി കേരളത്തിലെ ഒട്ടാകെയുള്ള ഒരു പ്രത്യക വിഭാഗത്തെ സ്വാധീനിക്കാന്‍ വേണ്ടിയാണ് .ആയതിനാല്‍ പ്രസ്തുത പരിപാടി മതചിഹ്നങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നടത്തിയിട്ടുള്ളത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ആയതിനാല്‍ ശ്രീ .പാണക്കാട് ഹൈദ രാലി ഷിഹാബ് തങ്ങളും, ശ്രീ. രാഹുല്‍ ഗാന്ധിയും , ശ്രീ.പി.കെ .കുഞ്ഞാലികുട്ടി എം.പി യും ഉള്‍പ്പടെ യു.ഡി.എഫ് നേതിരനിരയിലെ പ്രമുഖ അന്‍പതോളം നേതാക്കള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടുള്ളതിനാല്‍ മേല്‍പ്പടി ആളുകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

അതേസമയം തെരഞ്ഞെടുപ്പ് രഹസ്യചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിലൂടെ മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് ചട്ടം ലംഘതായുള്ള ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും ഉപയോഗിക്കരുതെന്നാണ് നിയമം. എസ്ഡിപിഐക്കാരും ലീഗ് നേതാക്കളും അവിടെ ഭക്ഷണം കഴിക്കാന്‍ വന്നതല്ലെന്ന് സിസിടിവി ദൃശ്യത്തില്‍നിന്ന് വ്യക്തമാണെന്നും. ചര്‍ച്ച നടന്നതായി പങ്കെടുത്ത എസ്ഡിപിഐ നേതാവ് സാക്ഷ്യപ്പെടുത്തിയതായും പരാതി ഉയര്‍ന്നിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ ആപ്ലിക്കേഷനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയിരുന്നു പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ജനങ്ങള്‍ക്ക് തന്നെ എളുപ്പം പരാതിപ്പെടുന്നതിനായി ഒരു 'സിവിജില്‍ ആപ്പ്' ആണ് കമ്മിഷന്‍ പുറത്തിറക്കിയത്.

ലളിതമായി ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് സിവിജില്‍ ആപ്പ്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വീഡിയോ, ഫോട്ടോ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് ദൃശ്യം പകര്‍ത്തുക. ശേഷം വിഷയത്തെ കുറിച്ച് ഒരു കുറിപ്പ് കൂടി ചേര്‍ത്ത് കമ്മീഷന് അയച്ചുകൊടുക്കാം. പരാതിപ്പെടുന്നയാള്‍ അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. മാതൃകാ പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കാം. പെരുമാറ്റ ചട്ടലംഘനം പരാതിപ്പെടുന്നതിലെ നൂലാമാലകള്‍ ഒഴിവാക്കാക്കുയാണ് കമ്മീഷന്‍ ഇതുവഴി.

രാജ്യത്തെ 17-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് ഞായറാഴ്ചയാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 11നാണ് ആരംഭിക്കുക. ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മേയ് 23 ന് വോട്ടെണ്ണല്‍ നടക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends