Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിര്‍ണ്ണയം

18 MARCH 2019 06:43 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം. ടി.സിദ്ദിഖിനു സീറ്റ് നല്‍കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ ഐ ഗ്രൂപ്പ് ഒരുക്കമല്ല. വിഷയത്തില്‍ പരിഹാരം കാണാന്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ദേശീയ നേത്യത്വം ഇന്നു ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും.

ഡല്‍ഹിയില്‍ മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും വയനാട് സീറ്റിന്റെ കാര്യത്തില്‍ ഇന്നലെ തര്‍ക്കപരിഹാരം കണ്ടെത്താനായില്ല. വയനാടിന്റെ കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതു വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും അനിശ്ചിതത്വത്തിലാക്കി.

വയനാട് ടി.സിദ്ദിഖിനു നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി. വയനാട് ഇല്ലെങ്കില്‍ മത്സരിക്കില്ലെന്നു സിദ്ദിഖും വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ആവര്‍ത്തിക്കുന്ന ഐ ഗ്രൂപ്പ്, ഷാനിമോള്‍ ഉസ്മാന്റെ അടക്കം മൂന്ന് പേരുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ പ്രതിസന്ധി ഒഴിയില്ലെന്നു ബോധ്യപ്പെട്ടതോടെ, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ അന്തിമചര്‍ച്ച നടത്താന്‍ നേതൃത്വം തീരുമാനിച്ചു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ച നടത്തി സമവായത്തിലെത്തുന്ന പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചേക്കും.

വയനാടിന്റെ കാര്യം തീരുമാനിച്ചാല്‍ മറ്റിടങ്ങളില്‍ കാര്യങ്ങള്‍ എളുപ്പമാകും. പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ മാറ്റമുണ്ടായേക്കില്ലെന്നാണു സൂചന. വടകരയില്‍ ഉയര്‍ന്നുകേട്ട വിദ്യ ബാലകൃഷ്ണനുള്ള സാധ്യത മങ്ങി.

ഇവിടെ ബിന്ദു കൃഷ്ണയെ മല്‍സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അവര്‍ മനസ്സു തുറന്നിട്ടില്ല. യുഡിഎഫിന് ആര്‍എംപി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ വടകരയില്‍ മല്‍സരിക്കാന്‍ മുല്ലപ്പള്ളിക്കുമേല്‍ സമ്മര്‍ദ്ദമേറി. എന്നാല്‍ മല്‍സരിക്കാനില്ലെന്ന നിലപാടിലാണു മുല്ലപ്പള്ളി.

നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിയാലോചന നടത്തും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് നിശ്ചയിക്കാനുള്ളത്. വയനാട് മണ്ഡലത്തെച്ചൊല്ലിയുള്ള എ, ഐ ഗ്രൂപ്പുകളുടെ തര്‍ക്കമാണ് നാല് സീറ്റിലേയും സ്ഥാനാര്‍ഥിപ്രഖ്യാപനം വൈകിച്ചത്. തര്‍ക്കങ്ങള്‍ ഗൗരവമുള്ളതല്ലെന്നും ഇന്നുതന്നെ പ്രഖ്യാപനം നടത്താന്‍ കഴിയുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി അറിയിച്ചു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റി. ഉമ്മന്‍ചാണ്ടി വൈകിട്ട് വീണ്ടും ഡല്‍ഹിക്ക് പോകും.

വയനാട് സീറ്റ് ടി.സിദ്ദിഖിന് നല്കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഐ വിഭാഗം. വയനാടിന് പരിഹാരമായാല്‍ വടകരയിലും ആലപ്പുഴയിലും ആറ്റിങ്ങലിലും അനിശ്ചിതത്വം നീങ്ങും. ഇക്കാര്യത്തില്‍ അവസാന വാക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെതാണ്. വയനാട് സീറ്റിനായുള്ള എ ഐ ഗ്രൂപ്പുകളുടെ പിടിവലിയാണ് നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് തടസം സൃഷ്ടിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പിന്റെ കൈവശമുള്ള വയനാട്ടില്‍

ഷാനിമോള്‍ ഉസ്മാന്‍, പി.എം.നിയാസ്, കെ.പി.അബ്ദുള്‍ മജീദ് എന്നിവരുടെ പേരുകള്‍ ഉയര്‍ത്തി രമേശ് ചെന്നിത്തല അവകാശവാദം ശക്തമാക്കി. അതേസമയം ടി.സിദ്ദിഖിന് സീറ്റ് നല്‍കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടു പോകാന്‍ ഉമ്മന്‍ ചാണ്ടിയും തയ്യാറല്ല. ഇവര്‍ക്കെല്ലാം പുറമേ വയനാട്ടില്‍ സമവായ സ്ഥാനാര്‍ത്ഥിയായി എ.കെ.ആന്റണിയുടെ പരോക്ഷ പിന്തുണയുള്ള വി.വി. പ്രകാശന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വയനാടിന്റെ കാര്യം തീരുമാനിച്ചാല്‍ മറ്റിടങ്ങളില്‍ കാര്യങ്ങള്‍ എളുപ്പമാകും.

ഷാനിമോളിനെ ആലപ്പുഴയില്‍ മല്‍സരിപ്പിക്കുന്നതിലും അഭിപ്രായഭിന്നതയുണ്ട്. വടകരയില്‍ ടി.സിദ്ദിഖ് മല്‍സരിക്കണമെന്ന് നേതൃത്വത്തിന് താത്പര്യമുണ്ടെങ്കിലും സിദ്ദിഖ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. വടകരയില്‍ മുല്ലപ്പള്ളിക്ക് പകരമെത്തുന്നത് മുതിര്‍ന്ന നേതാവാകണമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ആറ്റിങ്ങലില്‍ പ്രചാരണം തുടങ്ങിയ അടൂര്‍ പ്രകാശിന്റെ പേര് ആലപ്പുഴയിലുമുണ്ട്.

ഷാനിമോള്‍ ആലപ്പുഴ ഉറപ്പിച്ചാല്‍ അടൂര്‍ പ്രകാശിന് ആറ്റിങ്ങലില്‍ സ്ഥാനചലനമുണ്ടാകില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ തലത്തില്‍ പരിഹരിക്കണമെന്നാണ് രാഹുലിന്റെ നിര്‍ദ്ദേശ. തര്‍ക്കം പരിഹരിച്ച് ഇന്നു തന്നെ നാല് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends