Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിൽ നിർണ്ണായക മാറ്റങ്ങൾ; ബി.ജെ.പിയുടെ നാല് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് പേരും മത്സര രംഗത്ത് ഉണ്ടായേക്കില്ല; പുതിയ പട്ടിക ഇങ്ങനെ

18 MARCH 2019 08:14 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ ബിജെപിയുടെ പല പല സാധ്യതാ പട്ടികകളും മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം നിര്‍ണായക മാറ്റങ്ങളാണെന്നാണ് പുതിയ പട്ടികയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിര്‍ണായക മാറ്റങ്ങളുമായി ഉടന്‍ പുറത്തുവരും. ബി.ജെ.പിയുടെ നാല് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് പേരും മത്സര രംഗത്ത് ഉണ്ടാവില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ശോഭ സുരേന്ദ്രനും, കെ.സുരേന്ദ്രനും ,എം.ടി രമേശും മത്സരിച്ചേക്കില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്.

നിലവിലെ സഥാനാര്‍ത്ഥി സാധ്യതകള്‍ ഇങ്ങനെയാണ്-പത്തനംതിട്ട -പി.എസ് ശ്രീധരന്‍ പിള്ളഎറണാകുളം-ടോം വടക്കന്‍ആലപ്പുഴ-കെ.എസ് രാധാകൃഷ്ണന്‍കൊല്ലം-അല്‍ഫോണ്‍സ് കണ്ണന്താനംബി.ഡി.ജെ.എസിന്റെ സീറ്റ് ഇത്തവണ ബി.ജെ.പി ഏറ്റെടുക്കും. മാവേലിക്കരയും, ആലത്തൂരുമാണ് ബി.ഡി.ജെ.എസിന് ബി.ജെ.പി പകരം നല്‍കിയിരിക്കുന്നത്. ടോം വടക്കനാണ് എറണാകുളത്ത് സാദ്ധ്യത കല്‍പ്പിക്കുന്നത്. ആലപ്പുഴയിലും, ചാലക്കുടിയിലും അടുത്തിടെ ബി.ജെ.പിയിലെത്തിയ കെ.എസ് രാധാകൃഷ്ണന്റെ പേരാണ് പരിഗണനയില്‍. എന്നാല്‍, ഇവയില്‍ ഏത് മണ്ഡലത്തിലേക്കാണെന്ന് വ്യക്തതയില്ല.കോഴിക്കോട് സീറ്റിലേക്കാണ് എം.ടി രമേശിനെ പരിഗണിക്കുന്നത്. അതേസമയം, ആ സീറ്റിനോട് താല്‍പരനല്ല രമേശ്.

പാലക്കാട് പരിഗണിക്കണമെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രന്‍. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കൊല്ലത്താണ് സാദ്ധ്യത. അതേസമയം കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം നേതൃത്വം ചര്‍ച്ചചെയ്യുന്നുണ്ട്. ഏറ്റവും ഒടുവില്‍ ആറ്റിങ്ങലില്‍ മത്സരിക്കണമെന്ന് കെ.സുരേന്ദ്രനോട് നേതൃത്വം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ പത്തനംതിട്ടയോ തൃശൂരോ മാത്രമേ മത്സരത്തിനുള്ളൂവെന്ന് പറഞ്ഞിരുന്നു.എന്നാല്‍, തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കാണ് സാദ്ധ്യത. പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ളയ്ക്കും. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് ചുമതലകള്‍ വഹിച്ചുകൊണ്ട് കെ.സുരേന്ദ്രന്‍ മാറി നില്‍ക്കാനാണ് സാധ്യത. അതേസമയം, തുഷാര്‍ മത്സരിക്കരുതെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതില്‍ എസ്.എന്‍.ഡി.പിയ്ക്ക് ശക്തമായ വിയോജിപ്പുണ്ടാകും. മത്സരിക്കുകയാണെങ്കില്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം തുഷാര്‍ രാജിവയ്‌ക്കേണ്ടിവരും.

തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ഥിയാവും. പ്രഖ്യാപനം നാളെയേ ഉണ്ടാകൂ. മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലും ബിഡിജെഎസ് മത്സരിക്കും. വയനാട് ആന്റോ അഗസ്റ്റിന്‍, ആലത്തൂര്‍ ടി.വി.ബാബു, ഇടുക്കിബിജു കൃഷ്ണന്‍, മാവേലിക്കര തഴവ സഹദേവന്‍ എന്നിവരെ മല്‍സരിപ്പിക്കാനാണ് ധാരണ. വാഗ്ദാനം ചെയ്ത എറണാകുളം സീറ്റ് ബിജെപി തിരിച്ചെടുത്തു.

പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ള ഏറെക്കുറെ ഉറപ്പിക്കുകയും തൃശൂരിനായി ബിഡിജെഎസ് ശക്തമായി പിടിമുറുക്കുകയും ചെയ്തതോടെയാണ് കെ സുരേന്ദ്രന്‍ എവിടെ മല്‍സരിക്കണമെന്ന പ്രതിസന്ധി ഉടലെടുത്തത്. കെ സുരേന്ദ്രനും എം.ടി രമേശും അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. പത്തനംതിട്ടയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്നാണ് എം.ടി രമേശിന്റെ നിലപാട്.

പത്തനംതിട്ടയോ, തൃശൂരോ അല്ലെങ്കില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നത്. കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍എസ്എസിന്റെയും നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കെ.എസ് രാധാകൃഷ്ണന്‍ ആലപ്പുഴ മല്‍സരിക്കും. ബിഡിജെഎസിന് വാഗദാനം ചെയ്ത എറണാകുളത്ത് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ ടോം വടക്കന്‍. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലും ഡല്‍ഹിയിലും നല്ല കാലാവസ്ഥയാണെന്നും ടോം വടക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തോടെ തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപി നേതാക്കള്‍ ഹോട്ട് സീറ്റായി കാണുന്നത് പത്തനംതിട്ടയാണ്. ഗവര്‍ണര്‍ പദവി വിട്ട് തിരിച്ചെത്തിയ കുമ്മനം തിരുവനന്തപുരം ഉറപ്പിച്ചപ്പോള്‍ നേതാക്കളെല്ലാം പത്തനംതിട്ടയ്ക്കായി അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഇതിനിടെ തിരുവനന്തപുരത്ത് നോട്ടമിട്ട സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഡല്‍ഹി ചര്‍ച്ചകളില്‍ പത്തനംതിട്ട ഉറപ്പിച്ചു. ഇതിനിടെ അവിടെ മത്സരിക്കാന്‍ ആഗ്രഹിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തോട് എറണാകുളത്ത് നില്‍ക്കണമെന്ന് നേതൃത്വം നിര്‍ദേശിച്ചു. പക്ഷേ അദ്ദേഹവും പത്തനംതിട്ട ആണെങ്കില്‍ മാത്രമേ മത്സരിക്കൂ എന്ന് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends