Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗ്രൂപ്പ് പോരില്‍ ഉമ്മന്‍ചാണ്ടി വിജയിച്ചു; വയനാട്ടില്‍ ടി.സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും; ആലപ്പുഴയില്‍ ഷാനിമോളും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും; വടകരയുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത

18 MARCH 2019 08:37 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഗ്രൂപ്പ് പോരില്‍ ഉമ്മന്‍ചാണ്ടി വിജയിച്ചു. വയനാട്ടില്‍ ടി.സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. ആലപ്പുഴയില്‍ ഷാനിമോളേയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയുമാണ് ഡല്‍ഹി ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം വടകരയുടെ കാര്യത്തിൽ തീരുമാനം ഉടന്‍ ഉണ്ടാകും, ആലപ്പുഴയുടെയും, ആറ്റിങ്ങലിന്റെയും വയനാടിന്റെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാകും പ്രഖ്യാപനം ആകും ആദ്യം നടക്കുക. കോണ്‍ഗ്രസിന്റെ 12 പേരുടെ പട്ടിക നേരത്തേ പ്രഖ്യാപിച്ചിരുന്നു

വയനാടിലെ സ്ഥാനാര്‍ത്ഥിയെക്കൂടി നിശ്ചയിച്ചതോടെ നാലില്‍ മുന്നിടത്തും തീരുമാനമായിരിക്കുകയാണ്. അവസാനവട്ട ചര്‍ച്ചയിലും ടി.സിദ്ദിഖിനായി ഉമ്മന്‍ചാണ്ടി ഉറച്ച് നിന്നതോടെ രമേഷ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മയപ്പെടുകയായിരുന്നു.

ഡല്‍ഹിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ നിലപാട് വ്യക്തമാക്കിയ ശേഷം രമേഷ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി. അവസാനം വരെ മലപ്പുറം ഡിസിസി പ്രസിഡണ്ട് വി.വി.പ്രകാശിന്റെ പേരുമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ച് തീരുമാനം വിശദീകരിച്ചു. വയനാട്ടില്‍ സിദ്ദിഖ് എന്ന തീരുമാനം വന്നതോടെ ആലപ്പുഴയുടേയും ആറ്റിങ്ങലിന്റെയും കാര്യത്തില്‍ തീരുമാനം എളുപ്പമായി. ആറ്റിങ്ങലില്‍ അടൂര്‍പ്രകാശും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും മത്സരിക്കും. ഔദ്ദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാകും.

അതേസമയം വടകരയുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിദ്യ ബാലകൃഷ്ണനെയാണ് അവസാന റൗണ്ടില്‍ പരിഗണിച്ചത്. എന്നാല്‍ പി. ജയരാജനെതിരെ കുറച്ച് കൂടി കരുത്തുളള സ്ഥാനാര്‍ത്ഥി വേണമെന്നതായിരുന്നു കേന്ദ്ര തരിഞ്ഞെടുപ്പ് സമിതി നിര്‍ദ്ദേശിച്ചത്. ഇതും വടകര സീറ്റിലെ അനിശ്ചിതത്വം തുടരാന്‍ കാരണമായിട്ടുണ്ട്. സജീവ് മറോളി, പ്രവീണ്‍കുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. എന്നാല്‍ ഒരു സീനിയര്‍ നേതാവ് തന്നെ വടകരയില്‍ സ്ഥാനാര്‍ഥിയാകണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വടകര ഉള്‍പ്പെടെയുള്ള നാല് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിച്ച് ഇന്നുതന്നെ പ്രഖ്യാപിക്കും.

സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഔദ്യോഗികമായി ഇതിവരെ പ്രഖ്യാപിച്ചിട്ടുള്ളത്. രാത്രി 11 മണിയോടെ സിഇസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ആയിരുന്നു ഔദ്യോഗിക പട്ടിക പുറത്തുവിട്ടത്.

പട്ടികയില്‍ നാല് സിറ്റിങ്ങ് എംപിമാരുണ്ട്. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം.കെ രാഘവന്‍ എന്നിവരാണ് വീണ്ടും ജനവിധി തേടുന്ന കോണ്‍ഗ്രസ് എം.പിമാര്‍. സിറ്റിങ്ങ് എംപിമാരില്‍ കെ.സി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ഇത്തവണ മത്സരരംഗത്തില്ല. ഇരുവരും മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

അതേസമയം, എറണാകുളം എം.പി ആയിരുന്ന കെ.വി തോമസിന് സീറ്റ് നിഷേധിച്ചതും വിവാദമായിരുന്നു. എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ രൂക്ഷമായ ഭാഷയിലായിരുന്നു കെ.വി തോമസ് പ്രതികരിച്ചതും. ഒരു സൂചന പോലും നല്‍കാതെ തന്നെ ഒഴിവാക്കിയതില്‍ ദുഃഖവും വേദനയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞ ആദ്ദേഹം പിന്നീട് പാര്‍ട്ടിക്കൊപ്പമാണെന്നും ഹൈബി ഈടനുവേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം- ശശി തരൂര്‍

പത്തനംതിട്ട- ആന്റോ ആന്റണി

ഇടുക്കി- ഡീന്‍ കുര്യാക്കോസ്

എറണാകുളം- ഹൈബി ഈഡന്‍

പാലക്കാട്- വി.കെ ശ്രീകണ്ഠന്‍

തൃശൂര്‍- ടി.എന്‍ പ്രതാപന്‍

ചാലക്കുടി- ബെന്നി ബെഹനാന്‍

ആലത്തൂര്‍- രമ്യ ഹരിദാസ്

കോഴിക്കോട്- എം.കെ രാഘവന്‍

കണ്ണൂര്‍- കെ സുധാകരന്‍

കാസര്‍കോട്- രാജ് മോഹന്‍ ഉണ്ണിത്താന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends