Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ഒരു വരവുകൂടി വരും... ശബരിമലയില്‍ കയറാനെത്തിയ സുരേന്ദ്രനെ യതീഷ് ചന്ദ്ര ജയിലിലാക്കി; വാനോളം വളര്‍ന്ന സുരേന്ദ്രന്‍ പത്തനംതിട്ട സ്ഥാനാര്‍ത്ഥിയായി മോഡിയുടെ അനുഗ്രഹാശിസുകളോടെ ശബരിമലയില്‍; തടയാന്‍ ഒരു പോലീസും പട്ടാളവുമില്ല

21 MARCH 2019 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല വിഷയത്തില്‍ ഏറ്റവുമധികം ത്യാഗമനുഭവിച്ച നേതാവാണ് കെ. സുരേന്ദ്രന്‍. വ്രതശുദ്ധിയോടെ ശബരിമലയില്‍ കയറാന്‍ നിലയ്ക്കലെത്തിയ സുരേന്ദ്രനെ എസ്.പി. യതീഷ് ചന്ദ്രയാണ് തടഞ്ഞത്. എന്നാല്‍ കട്ടയ്ക്ക് തന്നെ താന്‍ ശമരിമലയില്‍ കയറാതെ പിന്‍മാറില്ലെന്നറിയിച്ച് മുന്നോട്ട് നടന്നു. എന്നാല്‍ സുരേന്ദ്രനെ യതീഷ് ചന്ദ്ര പൊക്കി അകത്താക്കി. തുടര്‍ന്ന് സുരേന്ദ്രന് ജാമ്യം പോലും കിട്ടാത്ത തരത്തില്‍ സര്‍ക്കാര്‍ കേരളത്തിലെ എല്ലാ സ്റ്റേഷനിലുമുള്ള കേസുകള്‍ കുത്തിപ്പൊക്കി. ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസില്‍ അവസാനം ജാമ്യം കിട്ടാതായി. അവസാനം കോടതി പോലും ചോദിച്ചത് സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്നാണ്. സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്നു പറഞ്ഞ കോടതി, അദ്ദേഹം മാത്രമാണോ ആ പാര്‍ട്ടിയിലുള്ളതെന്നും സര്‍ക്കാരിനോടു ചോദിച്ചിരുന്നു.

അങ്ങനെ 21 ദിവസമാണ് സുരേന്ദ്രന്‍ ജയിലില്‍ കിടന്നത്. സുരേന്ദ്രനെ ജയിലില്‍ കിടത്തിയ സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ വലിയ ജനരോഷമുണ്ടാകുകയും എല്ലാം സുരേന്ദ്രന് അനുകൂലമായി മാറുകയും ചെയ്തു. അന്ന് സുരേന്ദ്രന് ലഭിച്ചത് വന്‍ സ്വീകരണമാണ്.

അതോടെ സുരേന്ദ്രന്റെ നല്ലകാലം തെളിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നതോടെ സുരേന്ദ്രന് അര്‍ഹമായ സീറ്റ് നല്‍കണമെന്നായി പൊതു വികാരം. എന്നാല്‍ കുമ്മനം തിരുവനന്തപുരത്തും തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലും ശ്രീധരന്‍ പിള്ള പത്തനംതിട്ടയിലും സ്ഥാനാര്‍ത്ഥിയാകുമെന്നായതോടെ സാക്ഷാല്‍ മോഡിയും അമിത്ഷായും തന്നെ ഇടപെട്ടു. ഇതിനിടെ സോഷ്യല്‍ മീഡിയയുടെ കട്ട സപ്പോര്‍ട്ടും സുരേന്ദ്രനായിരുന്നു. അങ്ങനെ ശ്രീധരന്‍പിള്ളയെ തള്ളി പത്തനം തിട്ടയില്‍ കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പാണ്. പ്രഖ്യാപനം ഇന്നുണ്ടാകും.


മണ്ഡലകാലത്ത് ശബരിമല യാത്രയ്ക്കിടെ അറസ്റ്റ് ചെയ്തതിനാല്‍ മുടങ്ങിപ്പോയ തീര്‍ഥാടനം പൂര്‍ത്തീകരിക്കാന്‍ കെ. സുരേന്ദ്രന്‍ ശബരിമലയിലെത്തി അയ്യനെ കണ്ട് വണങ്ങി. ഇന്ന് രാവിലെയാണ് സുരേന്ദ്രന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. തൃശൂരില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് പന്തളത്തെത്തിയത്. തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ വീട്ടിലെത്തിയാണ് കെട്ടുനിറച്ചത്. തികച്ചും സ്വകാര്യയാത്രയായതിനാല്‍ അദ്ദേഹത്തെ കാണാനായി പ്രവര്‍ത്തകരും വളരെ കുറവായിരുന്നു. തിരഞ്ഞെടുപ്പ് കാര്യങ്ങളെപ്പറ്റി അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.

അതേസമയം അയ്യന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ അറിയാതെ പതറിപ്പോയി. ആചാര ലംഘനം നടക്കാതിരിക്കാനായി പൊരുതുമ്പോള്‍ താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളോര്‍ത്ത് സുരേന്ദ്രന്റെ കണ്ണ് നിറഞ്ഞു. ഹൃദയം പൊട്ടി മനമുരുകി പ്രാര്‍ത്ഥിച്ചു. തന്നെ ഒതുക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള ശക്തമായ മധുര പ്രതികാരമാണ് പത്തനംതിട്ട സീറ്റ്. ഇനിയുള്ളത് ജയിച്ച് കയറുക എന്നതാണ്. അതിന് കഴിയും എന്നാണ് സുരേന്ദ്രന്‍ ഉറച്ച് വിശ്വസിക്കുന്നത്.

ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാനാണ് താന്‍ വന്നതെന്ന് സുരേന്ദ്രന്‍ ശബരിമലയില്‍ പറഞ്ഞു. ഭഗവാന്റെ ഉത്സവം പ്രമാണിച്ചാണ് വന്നത്. അതേസമയം ബിജെപിയില്‍ തര്‍ക്കമില്ല. പുറത്തുവരുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ശബരിമല ശക്തമായ പ്രചാരണ വിഷയമാകും. സര്‍ക്കാര്‍ വിശ്വാസികളോട് കാണിച്ച വഞ്ചന തുറന്ന് കാട്ടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം പത്തനംതിട്ടയില്‍ തട്ടി വൈകിയ കേരളത്തിലെ ബിജെപി പട്ടിക ഇന്ന് പ്രഖ്യാപിക്കും. അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നുറപ്പായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സര രംഗത്തുണ്ടാകില്ല. അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകും. ശോഭസുരേന്ദ്രന്‍ ആയിരിക്കും ആറ്റിങ്ങലില്‍ ജനവിധി തേടുക.

പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends