കുഞ്ഞിന്റെ പാല്‍ക്കുപ്പി എടുക്കാന്‍ കുനിഞ്ഞപ്പോള്‍ വണ്ടി നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞു
അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി 10 അടി താഴ്ചയില്‍ പാടത്തേക്കു മറിഞ്ഞു.
രണ്ടുതവണ തലകീഴായി മറിഞ്ഞ കാറില്‍നിന്നും പിഞ്ചുകുഞ്ഞുള്‍പ്പെടെയുള്ള യാത്രക്കാര്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.
എടത്വ മരിയാപുരം ജംക്ഷനു സമീപം അഷ്ടമം പാടത്ത് ഇന്നലെ രാവിലെ 6.30ന് ആയിരുന്നു അപകടം.
വീയപുരം പരുമല ഭാഗത്തു നിന്നു ചേര്‍ത്തല ഭാഗത്തേക്കു പോയ കാറാണു മറിഞ്ഞത്. അച്ഛനും അമ്മയും മകനും ഭാര്യയും അവരുടെ 4 മാസം പ്രായമുള്ള കുഞ്ഞും ആയിരുന്നു കാറില്‍ ഉണ്ടായിരുന്നത്.
കുഞ്ഞിന്റെ പാല്‍ക്കുപ്പി താഴെവീണത് എടുക്കാന്‍ കുനിഞ്ഞപ്പോള്‍ തലകറങ്ങിയെന്നും നിയന്ത്രണം തെറ്റിയെന്നുമാണു യുവാവ് പറഞ്ഞത്.
റോഡിന്റെ എതിര് ഭാഗത്തേക്കു തിരിഞ്ഞ കാര്‍ ചെറിയ മരത്തില്‍ തട്ടി, സംരക്ഷണ ഭിത്തിയിലൂടെ 10 മീറ്റര്‍ ദൂരം ഓടിയ ശേഷമാണു മറിഞ്ഞത്.
വീഴ്ചയില്‍ കാറിന്റെ വാതിലുകള്‍ തുറന്നതിനാലാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. സാധാരണ കൊയ്ത്തു കഴിഞ്ഞ പാടത്തു കര്‍ഷകര്‍ വെള്ളം കയറ്റി ഇടാറുണ്ട്. ഇക്കുറി അതു ചെയ്യാത്തതിനാല്‍ വലിയ അപകടം ഒഴിവായി.
https://www.facebook.com/Malayalivartha