Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏപ്രില്‍ മുതല്‍ ആറു ട്രെയിനുകള്‍ ഷൊര്‍ണൂര്‍ ജംഗ്ഷന് പുറത്ത്, ഷൊര്‍ണൂര്‍ സ്റ്റേഷനെ ട്രയാംഗുലര്‍ സ്റ്റേഷനാക്കിയാല്‍ സമയപ്രശ്‌നവും സാങ്കേതികപ്രശ്‌നവും പരിഹരിക്കാം എന്നിരിക്കേയാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനം!

21 MARCH 2019 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഏപ്രില്‍ ഒന്നുമുതല്‍ ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ പ്രവേശനമില്ല. തിരുവനന്തപുരം -ഡല്‍ഹി രപ്തി സാഗര്‍, ആലപ്പുഴ -ധന്‍ബാദ്, മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്, ഡല്‍ഹി-തിരുവനന്തപുരം രപ്തി സാഗര്‍, ധന്‍ബാദ് -ആലപ്പുഴ, തിരുവനന്തപുരം-മധുര എന്നീ ആറ് ട്രെയിനുകളാണ് ഷൊര്‍ണൂരില്‍ പ്രവേശിക്കാതെ ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ കടത്തിവിടാനാണ് റെയില്‍വേയുടെ നീക്കം. ഇത് ഫലത്തില്‍ മലബാറിലെ യാത്രക്കാര്‍ക്ക് തിരിച്ചടിയായിമാറും. ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ക്കാണ് ഏപ്രില്‍ മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ പ്രവേശനമില്ലാതാകുന്നത്.

നേരത്തെ, ഈ തീരുമാനം ഉണ്ടാകുമെന്നറിഞ്ഞപ്പോള്‍ത്തന്നെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും റെയില്‍വേ യാത്രക്കാരുടെ സംഘടനകളില്‍നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തീരുമാനം ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്നും ദക്ഷിണ റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏപ്രില്‍ മുതല്‍ നടപ്പാക്കുന്ന പുതിയ സമയപ്പട്ടിക പ്രകാരം ആറ് ട്രെയിനുകളും ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ കയറാതെ പോകണം.

ഷൊര്‍ണൂരിന് പകരം തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനായ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും പാലക്കാടും ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുകയാണ്. ഈ ട്രെയിനുകളില്‍ കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ് യാത്രചെയ്യുന്നത്.

കണക്ഷന്‍ ട്രെയിന്‍ ലഭിക്കേണ്ട യാത്രക്കാര്‍ ഒറ്റപ്പാലത്തോ വടക്കാഞ്ചേരിയിലോ വണ്ടിയിറങ്ങി കയറണമെന്നാണ് റെയില്‍വേ പറയുന്നത്. ഷൊര്‍ണൂര്‍ റെയില്‍വേ ജംഗ്ഷനില്‍നിന്ന് ഒന്നര കിലോമീറ്റര്‍ കിഴക്കുഭാഗത്തുകൂടി ഈ ട്രെയിനുകള്‍ തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കും തിരിച്ച് ചെന്നൈ ഭാഗത്തേക്കുമായി ഓടും.

മലബാറില്‍നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് ഷൊര്‍ണൂരിലെത്തിയാല്‍ കണക്ഷന്‍ ട്രെയിനായി ഉപയോഗിക്കുന്നതാണ് ആറ് ട്രെയിനുകളും. പുതിയ തീരുമാനം മലബാറിലെ യാത്രക്കാര്‍ക്ക് കടുത്ത തിരിച്ചടിയായിമാറുകയാണ്. ഷൊര്‍ണൂര്‍ സ്റ്റേഷനെ ട്രയാംഗുലര്‍ സ്റ്റേഷനാക്കി മാറ്റിയാല്‍ സമയപ്രശ്‌നവും സാങ്കേതികപ്രശ്‌നവും പരിഹരിക്കാന്‍ സാധിക്കും.

പാലക്കാട് വഴി തിരിഞ്ഞുവന്ന് ഷൊര്‍ണൂരില്‍ കയറിപ്പോകാനുള്ള സമയമാണ് റെയില്‍വേ ചൂണ്ടിക്കാട്ടുന്നത്. ഇതു പരിഹരിക്കാനാണ് ട്രയാംഗുലര്‍ സ്റ്റേഷന്‍ എന്ന ആവശ്യം നേരത്തെതന്നെ ചൂണ്ടിക്കാട്ടിയത്. ട്രയാംഗുലര്‍ സ്റ്റേഷനാക്കാനുള്ള സ്ഥലം റെയില്‍വേയുടെ കൈവശമുണ്ട്.

മലബാര്‍ ഭാഗത്തുനിന്ന് തിരുവനന്തപുരം, ചെന്നൈ ഭാഗത്തേക്ക് ആഴ്ചകള്‍ക്ക് മുമ്പേ റിസര്‍വേഷന്‍ പൂര്‍ത്തിയാകും. തിരക്ക് കാരണം ടിക്കറ്റ് ലഭിക്കാത്ത പലരും ഷൊര്‍ണൂരില്‍നിന്ന് ട്രെയിനുകള്‍ മാറിക്കയറുകയാണ് ഇതുവരെ ചെയ്തുവരുന്നത്. എന്നാല്‍, ഇനി ഒറ്റപ്പാലത്തേക്കും വടക്കാഞ്ചേരിയിലേക്കും പോകാതെ കണക്ഷന്‍ ട്രെയിന്‍ കിട്ടില്ലെന്ന അവസ്ഥയാണ്.

ഈ ട്രെയിനുകള്‍ ജംഗ്ഷനില്‍ വരുമ്പോള്‍ ഇപ്പോള്‍ എന്‍ജിന്‍ മാറ്റുന്നതിനും മറ്റുമായി അരമണിക്കൂറിലധികം നിര്‍ത്തിയിടുന്നത് ദീര്‍ഘദൂരയാത്രക്കാര്‍ക്കും കടുത്ത ദുരിതമാകുകയാണ്. ജംഗ്ഷനിലെ ട്രാഫിക് സംവിധാനവും താറുമാറാകുന്നുണ്ട്.

റെയില്‍വേയുടെ പുതിയ ഉത്തരവ് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുമെന്നും ബദല്‍ സംവിധാനത്തിന് റെയില്‍വേ അധികൃതര്‍ ശ്രമിക്കണമെന്നും റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.എന്‍.നമ്പ്യാരും കെ.മുഹമ്മദലിയും ആവശ്യപ്പെട്ടു. 20 വര്‍ഷത്തിലധികമായി മാറിമാറി വന്ന സര്‍ക്കാരുകള്‍ ട്രയാംഗുലര്‍ സ്റ്റേഷന്‍ എന്ന ദീര്‍ഘനാളത്തെ ആവശ്യം പരിഗണിക്കാതെ മാറ്റിവയ്ക്കുകയായിരുന്നുവെന്നും ഇരുവരും ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends