ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോളേജിലെത്തിയ വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു; കോളേജില്‍ തടഞ്ഞ സംഭവം അക്രമ രാഷ്ട്രിയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് കെ. മുരളീധരന്
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോളേജിലെത്തിയ വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ പേരാമ്ബ്ര സികെജി കോളേജില്‍ തടഞ്ഞതിന് പിന്നാലെ യുഡിഎഫും-എല്‍ഡിഎഫും തമ്മില്‍ സമൂഹ മാധ്യമത്തില്‍ പോര്. ക്യാമ്ബസില്‍ മുരളീധരന് എത്തിയതിന് പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.കോളേജില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കേ മുരളീധരന് തിരിച്ചു പോകുകയായിരുന്നു.
തന്നെ കോളേജില്‍ തടഞ്ഞ സംഭവം അക്രമ രാഷ്ട്രിയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് കെ. മുരളീധരന് പിന്നീട് പ്രതികരിച്ചു. ക്യാമ്ബസിന്റെ കെട്ടിടത്തിലേക്കുള്ള ഗോവണിപ്പടിയില്‍ ഇരുന്നുകൊണ്ടാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെ. മുരളീധരന് പിന്നീട് പ്രതികരിച്ചു. ക്യാമ്ബസിന്റെ കെട്ടിടത്തിലേക്കുള്ള ഗോവണിപ്പടിയില്‍ ഇരുന്നുകൊണ്ടാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെ. മുരളീധരനെതിരെ മുദ്രാവാക്യം വിളിച്ചത്. എസ്എഫ്ഐക്കാരുടെ നടപടി ചോദ്യം ചെയ്ത് കെഎസ്.യു-എംഎസ്എഫ് പ്രവര്‍ത്തകരും മുന്നോട്ട് വന്നതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. സംഭവത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ കൊമ്ബ് കോര്‍ക്കുകയാണ്.
https://www.facebook.com/Malayalivartha