മൃതദേഹങ്ങൾ പരസ്പരം മാറിയ സംഭവത്തിൽ ശ്രീലങ്കയിൽ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

സൗദി കാർഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് പരസ്പരം മാറി അയച്ച മൃതദേഹങ്ങള്‍ ഇരുവരുടെയും നാടുകളില്‍ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു.ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മൃതദേഹം ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിക്കാനുള്ള കാത്തിരിപ്പിലാണ് വീട്ടുകാരും നാട്ടുകാരും.
കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിവീട്ടിൽ റഫീഖിന്‍റെ മൃതദേഹമാണ് ശ്രീലങ്കൻ യുവതിയുടെ മൃതദേഹവുമായി മാറിപോയത് . പെട്ടി മാറിയ സംഭവം വൻ വിവാദമായതോടെ നോര്‍ക്ക റൂട്ട്സ് അധികൃതര്‍ നേരിട്ടെത്തിയാണ് നടപടികൾ ആരംഭിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് റഫീഖിന്‍റെ മൃതദേഹം എത്തിക്കുക. സൗദി അറേബ്യയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഫെബ്രുവരി 27 നാണ് റഫീഖ് മരിച്ചത്. അബഹാ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ വെച്ച് പെട്ടി മാറിപ്പോവുകയായിരുന്നു. പത്തനംതിട്ടയിൽ എത്തിച്ച ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.
കബറടക്ക ചടങ്ങുകള്‍ക്കിടെയാണ് മൃതദേഹം മാറിപ്പോയ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് എത്തി ശ്രീലങ്കന്‍ വനിതയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇരു മൃതദേഹങ്ങളും സൗദി അറേബ്യയിലെ അബ്ബയില്‍ നിന്നു ജിദ്ദ വരെ സൗദി അറേബ്യന്‍ വിമാനത്തിലാണ് എത്തിയത്. ജിദ്ദയില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഒരു മൃതദേഹം ബഹറിന്‍ വഴി കൊളംബോയിലേക്കും മറ്റൊന്ന് സൗദി അറേബ്യന്‍ വിമാനത്തില്‍ നെടുമബശ്ശേരിയിലേക്കുമാണ് എത്തിച്ചത്. പെട്ടി നമ്പർ മാറിപ്പോയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത് .
https://www.facebook.com/Malayalivartha
























