Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും പൊതുജനം പുറത്താകും, പൊതുജനത്തിന്റെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരു പാര്‍ട്ടിക്കും താല്‍പര്യമില്ല, തങ്ങളുടെ സ്വന്തംകാര്യം മാത്രം സംസാരിച്ച് തെരഞ്ഞെടുപ്പ് നയിക്കാനാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രമം

23 MARCH 2019 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും പൊതുജനം പുറത്താകും, തെരഞ്ഞെടുപ്പ് രാഷ്ട്രീയപാര്‍ട്ടികളുടെ സ്വന്തം കാര്യമാകും. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തങ്ങളുടെ നിലപാട് അറിയിക്കാനായി പൊതുജനത്തിന് ലഭിക്കുന്ന അവസരമാണ് തെരഞ്ഞെടുപ്പ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ പോലും പൊതുജനത്തിന്റെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരു പാര്‍ട്ടിക്കും താല്‍പര്യമില്ല. തങ്ങളുടെ സ്വന്തംകാര്യം മാത്രം സംസാരിച്ച് തെരഞ്ഞെടുപ്പ് നയിക്കാനാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രമം.
കേരളത്തിലെ പ്രബല സമുദായങ്ങളെ സ്വാധീനിക്കുന്നതിന് വേണ്ടിയുള്ള പ്രചരണതന്ത്രങ്ങളാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ കോലിബി സഖ്യ വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്. അതും ശബരിമല പോലുള്ള വിഷയങ്ങളുമായിരിക്കും ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാകുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ജനകീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആഗ്രഹമില്ലെന്ന് മാത്രമല്ല, അവര്‍ അതിനെ ഭയക്കുകയുമാണ്. കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. ഈ സമയത്ത് കഴിഞ്ഞ അഞ്ചുവര്‍ഷം ദേശീയത്തില്‍ ജനജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ചര്‍ച്ചയാകേണ്ടത്. അതുപോലെ സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനവും ചര്‍ച്ചചെയ്യേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ടുനിരോധനം. ഇന്ധനവിലവര്‍ദ്ധന, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന, ജി.എസ്.ടിയുണ്ടാക്കിയ ദോഷങ്ങള്‍, കാര്‍ഷികമേഖലയുടെ തകര്‍ച്ച, പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണം,, അക്കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച സമീപനം, പ്രതിപക്ഷത്തിന്റെ പ്രകടനം, ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ തടഞ്ഞ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍, പ്രതിപക്ഷത്തെ കെട്ടുറപ്പ് തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ട തെരഞ്ഞെടുപ്പാണിത്. എന്നാല്‍ ഇവിടെ സ്വന്തം കാര്യം മാത്രം ചര്‍ച്ചചെയ്യാനാണ് രാഷ്ട്രീയകക്ഷികള്‍ക്ക് താല്‍പര്യം എന്നാണ് വ്യക്തമാകുന്നത്.
രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ജനകീയ വിഷയങ്ങള്‍ക്ക് പകരം കാലുമാറ്റവും അവിശുദ്ധസഖ്യങ്ങളുമായിരിക്കും ചര്‍ച്ചചെയ്യപ്പെടുകയെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. കോണ്‍ഗ്രസ്ബി.ജെ.പി സഖ്യമെന്നും കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്കെന്നും ആരോപിച്ചുകൊണ്ട് സി.പി.എം ആരംഭിച്ച പ്രചരണതന്ത്രത്തില്‍ മറുകക്ഷികളും ചെന്നുപെട്ടിരിക്കുകയാണ്. ഇതോടെ ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം ഇതായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വടകരയില്‍ അക്രമരാഷ്ട്രീയം സംബന്ധിച്ച് പ്രചരണം നടത്തുന്നുണ്ടെങ്കിലും അത് സംസ്ഥാനത്താകെ സ്വാധീനിച്ചിട്ടില്ല.
തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ട വിഷയങ്ങള്‍ക്ക് നേരത്തെതന്നെ യു.ഡി.എഫും ബി.ജെ.പിയും രൂപം നല്‍കിയെങ്കിലും ഒടുവില്‍ സി.പി.എം വിരിച്ച വലയില്‍ തന്നെയാണ് എല്ലാകക്ഷികളും ചെന്ന് പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് 1991ലേതുപോലെ കോലിബി സഖ്യമാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ഇത് വളരെ ബോധപൂര്‍വ്വം തന്നെ അവര്‍ ഉന്നയിച്ച ആരോപണവുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന ന്യൂനപക്ഷസമുദായവോട്ടുകളെ ഒപ്പം നിര്‍ത്തുന്നതിനായി സ്വീകരിച്ച തന്ത്രമാണ് ഈ ആരോപണം. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പുവരെ ബി.ജെ.പിക്കെതിരെയുള്ള ആരോപണം ശക്തമായി ഉന്നയിച്ചുകൊണ്ടാണ് സി.പി.എം ന്യൂനപക്ഷകേന്ദ്രങ്ങളില്‍ കടന്നുകയറിയത്. അത് നിലനിര്‍ത്തുന്നതിനുള്ള തീവ്രശ്രമമാണ് അവര്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പി ബന്ധത്തിനെക്കുറിച്ചുള്ള ആരോപണം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് അവരുടെ തീരുമാനം.
അതിന് മറുപടി പറഞ്ഞ് സി.പി.എം വെട്ടിയവഴികളിലൂടെയാണ് ഇപ്പോള്‍ സംസ്ഥാനത്തെ യു.ഡി.എഫ്ബി.ജെ.പി നേതൃത്വങ്ങള്‍ നീങ്ങുന്നത്. ഇതോടെ ബി.ജെ.പി ബന്ധം കൂടുതല്‍ സജീവചര്‍ച്ചയാക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ഈ ചര്‍ച്ച സജീവമാകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ആശങ്കയുമുണ്ട്. അതുകൊണ്ട് ഏത് തരത്തിലെങ്കിലും ഈ ചര്‍ച്ച അവസാനിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. എന്നാല്‍ ബി.ജെ.പിയുമായി ബന്ധപ്പെടുത്തി സി.പി.എം നടത്തുന്ന രൂക്ഷവിമര്‍ശനത്തിന് മറുപടി നല്‍കിയില്ലെങ്കില്‍ ആരോപണം സത്യമാണെന്ന സ്ഥിതിയുണ്ടാകും. ഇത് എങ്ങനെ മറികടക്കുമെന്ന ചിന്തയിലാണ് കോണ്‍ഗ്രസും യു.ഡി.എഫും. ബി.ജെ.പിയുമായി ബന്ധപ്പെട്ട പ്രചരണം ശക്തമായി മുന്നോട്ടുപോകുകയാണെങ്കില്‍ അത് ന്യൂനപക്ഷങ്ങളെ വല്ലാതെ സ്വാധീനിക്കുമെന്നും അവര്‍ കരുതുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു സ്വാധീനവുമില്ലെങ്കിലും തെരഞ്ഞെടുപ്പിന്റെ പതിമൂന്നാംമണിക്കൂറിലുള്ള ടോംവടക്കന്റെ കളംമാറ്റവും കോണ്‍ഗ്രസിനെ വലയ്ക്കുന്നുണ്ട്. അത് ഈ പ്രചരണത്തിന് കൂടുതല്‍ കരുത്ത് പകരും.
ഇനി ഇതോടൊപ്പം ഉയര്‍ന്നുവരാന്‍ സാദ്ധ്യതയുള്ളത് ശബരിമല വിഷയമായിരിക്കും. എന്നാല്‍ ശബരിമലയേയും ഈ ആരോപണത്തിനൊപ്പം കൂട്ടിക്കെട്ടാനായിരിക്കും സി.പി.എം ശ്രമിക്കുന്നത്. അതിന് കൂടി വേണ്ടിയാണ് ബോധപൂര്‍വ്വം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. ശബരിമല വിഷയം ബി.ജെ.പിയും യു.ഡി.എഫും ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അവര്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന പ്രചരണം കൂടി ഇതോടൊപ്പം ശക്തമാക്കും. ഇതും തിരിച്ചടിയാകുമോയെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്.
ഇതിനെ മറികടക്കാന്‍ അക്രമരാഷ്ട്രീയത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് നീക്കം. കഴിയുന്നത്ര പ്രദേശങ്ങളില്‍ നിന്ന് സി.പി.എമ്മിന്റെ ആക്രമണത്തിന് വിധേയരായവരെ സംഘടിപ്പിച്ച് പ്രചരണത്തിന് ഇറക്കാനാണ് ശ്രമം. ഇതോടെ സി.പി.എമ്മിന് പ്രതിരോധത്തിലാകേണ്ടിവരുമെന്നും അവര്‍ കരുതുന്നു. എന്നാല്‍ ബി.ജെ.പിക്ക് ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നില്ല. സി.പി.എമ്മിന്റെ പ്രചരണം തങ്ങള്‍ക്ക് കൂടുതല്‍ ഗുണമാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഇനി ആകെ ഒരുമാസമാണ് വോട്ടെടുപ്പിനുള്ളത്.


 

L" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends