Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിരിച്ചുചാവാം... പരാതികളും പരിഭവങ്ങളും മാറ്റിവച്ച് പി.ജെ. ജോസഫ് കളത്തിലിറങ്ങി; ഗായികയായ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനോടൊപ്പം ഗായകനായ പിജെ ജോസഫും എത്തിയപ്പോള്‍ വോട്ടര്‍മാര്‍ ചിരിച്ച് മണ്ണുകപ്പി; ഇതിലും നല്ലൊരു വോട്ടുപിടിത്തം സ്വപ്നങ്ങളില്‍ മാത്രം

23 MARCH 2019 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ഇത്തവണ ബഹളം വച്ച ഏക നേതാവാണ് പി.ജെ. ജോസഫ്. കോട്ടയം സീറ്റ് മാണിയില്‍ നിന്നും തട്ടിപ്പറിക്കാന്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പോലും അവതരിച്ചു. എന്നാല്‍ തന്ത്രശാലിയായ മാണി ജോസഫിന്റെ ഭീഷണിക്ക് മുമ്പില്‍ വഴങ്ങിയില്ല. അവസാനം മറുകണ്ടം ചാടുമെന്ന ഭീഷണിപോലും മുഴക്കി. പക്ഷെ ആരും അത് ചെവിക്കൊള്ളാതായതോടെ നാണം കെട്ട പിജെ ജോസഫ് പത്തി മടക്കി. യുഡിഎഫിന്റെ ഐക്യത്തിനായി നിലകൊള്ളുമെന്നും പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും ജോസഫ് പറഞ്ഞു. അന്ന് മാധ്യമങ്ങളുടെ മുന്നില്‍ നിന്നും മടങ്ങിയ ജോസഫ് പിന്നെ പൊങ്ങിയത് ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ തട്ടകത്തിലാണ്. രമ്യയോടൊപ്പം പാടുന്ന പിജെ ജോസഫ് ഇപ്പോള്‍ തന്നെ ട്രോള്‍ ആയി കഴിഞ്ഞു.

ആലത്തൂര്‍ ലോകസഭാ മണ്ഡലം കണ്‍വന്‍ഷനില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് വോട്ട് ചോദിക്കാനെത്തിയതായിരുന്നു പി ജെ ജോസഫ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, മണ്ഡലത്തിലെ പൊതു പ്രശ്‌നങ്ങള്‍ ഒക്കെ സംസാരിച്ചതിന് ശേഷം രമ്യ ഹരിദാസ് മണ്ഡലത്തില്‍ പാട്ടും പാടി ജയിക്കുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചു.

തുടര്‍ന്ന് താനൊരു പാട്ട് പാടാമെന്നായി. തനിക്കൊപ്പം പാടാന്‍ വേദിയിലിരുന്ന സ്ഥാനാര്‍ത്ഥിയെയും പി ജെ ജോസഫ് ക്ഷണിച്ചു.

ആദ്യം പിജെ ഒരു വായ്ത്താരി പാടി.
'താരാരം താരെ പോടടാ
പോടടാ താരാരം താരെ പോടടാ'

വായ്ത്താരിക്ക് വേദിയില്‍ കയ്യടികള്‍ ഉയര്‍ന്നു. കയ്യടിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് പി ജെ തുടര്‍ന്ന് പാടി.

'ഇഡ്‌ലി മേലെ ചട്‌നി പോടടാ..
ചട്‌നി മേലെ ഇഡ്‌ലി പോടടാ'

എന്ന് പിജെ ജോസഫ് പാടാന്‍ ആരംഭിച്ചതോടെ വേദിയിലും സദസിലും കൂട്ടച്ചിരി പടര്‍ന്നു. ആള്‍ക്കാര്‍ ചിരിച്ചിട്ടും ഒരു കുലുക്കവുമില്ലാതെ പാട്ടു തുടര്‍ന്നു. അങ്ങനെ രമ്യയെ പാട്ടും പാടി ജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ജോസഫ്.


അതേസമയം രമ്യ ഹരിദാസ് വോട്ടഭ്യര്‍ഥിച്ച് ചെല്ലുന്നിടങ്ങളിലെല്ലാം അവരുടെ പാട്ടും നിര്‍ബന്ധമാണ്. മലയോര മേഖലയായ മച്ചാട് പാര്‍ട്ടി നേതാക്കളുടെ യോഗത്തിനെത്തിയ രമ്യയോട് അവിടെയും പാടണമെന്നാവശ്യം ഉയര്‍ന്നു. 'നിന്നേക്കാണാന്‍ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ..

എന്നിട്ടെന്തേ നിന്നെ കെട്ടാന്‍ ഇന്നുവരെ വന്നീല്ലാരും.....' എന്ന പാട്ട് പാടിയശേഷം രമ്യ പറഞ്ഞു. മണ്ഡലത്തില്‍ നിന്ന് ആരെങ്കിലും എന്നെ കെട്ടാന്‍ തയ്യാറായാല്‍ സന്തോഷം....രമ്യയോടൊപ്പം സദസ്സും ചിരിയില്‍ പങ്കുചേര്‍ന്നു.

കൂലിപ്പണിക്കാരന്റെ മകള്‍, താമസിക്കാന്‍ ഐ.എ.വൈ. പദ്ധതിയില്‍ കിട്ടിയ വീട്, ഒരു മോതിരം പോലുമില്ല. പ്രവര്‍ത്തകര്‍ സ്വന്തംനിലയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണം. എവിടെ നിന്നും ഒന്നുംവരാനില്ല. എല്ലാം പ്രവര്‍ത്തകര്‍ സ്വയം ഏറ്റെടുത്ത് ആലത്തൂര്‍ ഇടതു കോട്ടയല്ലെന്ന് തെളിയിക്കണംഇതായിരുന്നു യോഗത്തില്‍ സ്ഥാനാര്‍ഥിക്ക് പറയാനുണ്ടായിരുന്നത്.

വോട്ടഭ്യര്‍ഥിച്ച് മച്ചാട് പള്ളിയില്‍ എത്തിയപ്പോഴും തിരുനാള്‍ ഊട്ടിന് വരിനിന്നവരുടെയും ആവശ്യം പാടണമെന്നായിരുന്നു. അനില്‍ അക്കര എം.എല്‍.എ, ഡി.സി.സി. ഭാരവാഹികളായ കെ. അജിത്കുമാര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, എന്‍.ആര്‍. സതീശന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുര്യന്‍ തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ഹാട്രിക് വിജയം ലക്ഷ്യമിടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ബിജുവിനെ നേരിടാന്‍ യുവ വനിതാ സാന്നിധ്യമായി മുപ്പത്തിമൂന്നുകാരിയായ രമ്യ ഹരിദാസിനെയാണ് പാര്‍ട്ടി തിരഞ്ഞെടുത്തത്. നിലവില്‍ കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ കെഎസ്‌യു സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. കോഴിക്കോട് കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കാരനായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പൊതുപ്രവര്‍ത്തന രംഗത്ത് ചെറുപ്പംമുതല്‍ സജീവമാണെങ്കിലും ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് രമ്യ എന്ന നേതാവ് ദേശീയസംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. എന്തായാലും രമ്യയുടെ പാട്ട് ഹിറ്റാവുകയാണ്. ഒപ്പം ജോസഫിന്റേയും. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends