Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംശയം വിരല്‍ ചൂണ്ടുന്നത്... അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ചാരവിമാനം ഡ്രോണ്‍ പറക്കുന്നതിന്റെ ഷോക്കില്‍ നിന്നും വിമുക്തി നേടും മുമ്പ് അര്‍ദ്ധ രാത്രിയില്‍ ആകാശത്ത് 2 മണിക്കൂറിലേറെ 21 കിലോമീറ്റര്‍ ഡ്രോണ്‍ പറന്നു; അതീവ ജാഗ്രതയോടെ തലസ്ഥാനം

23 MARCH 2019 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നമ്മുടെ സ്വന്തം തലസ്ഥാനത്തിന് മുകളിലൂടെ കഴിഞ്ഞ ദിവസം ഡ്രോണ്‍ പറന്ന് നടന്നത് സംസ്ഥാനത്തെ വല്ലാതെ ഞെട്ടിച്ചിരിക്കുകയാണ്. അതീവ സുരക്ഷാ മേഖലയില്‍ അര്‍ദ്ധരാത്രിയില്‍ ഡ്രോണ്‍ പറന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. നമ്മുടെ സുരക്ഷാ സംവിധാനം ഉറങ്ങിപ്പോയോയെന്നാണ് ഉയരുന്ന ചോദ്യം.

തലസ്ഥാനത്ത് കോവളം മുതല്‍ വി.എസ്.എസ്.സി ഉള്‍പ്പെടുന്ന തുമ്പ വരെയാണ് മണിക്കൂറുകളോളം ആകാശത്ത് ഡ്രോണ്‍ പറന്നത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.45നാണ് കോവളം സമുദ്രാ ബീച്ചിന് സമീപം ഡ്രോണ്‍ താഴ്ന്നു പറക്കുന്നത് പൊലീസിന്റെ പട്രോളിംഗ് സംഘം കണ്ടത്. 2.55ന് വി.എസ്.എസ്.സിക്ക് അടുത്ത് കാണപ്പെട്ടു. ജനവാസ മേഖലയിലായതിനാല്‍ സി.ഐ.എസ്.എഫ് ജവാന്മാര്‍ വെടിവച്ചിട്ടില്ല. പിന്നീട് അപ്രത്യക്ഷമായി. പൊലീസും മറ്റ് ഏജന്‍സികളും ഇന്നലെ മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും ഡ്രോണ്‍ കണ്ടെത്താനായിട്ടില്ല.തന്ത്രപ്രധാന മേഖലകളിലൂടെ ഡ്രോണ്‍ പറന്നത് കണ്ടയുടന്‍ പൊലീസ് വിമാനത്താവളത്തിനും ദക്ഷിണ വ്യോമകമാന്‍ഡിനും പാങ്ങോട് കരസേനാ സ്‌റ്റേഷനും വി.എസ്.എസ്.സിക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

എന്താണ് ഡ്രോണ്‍?

ക്യാമറ സംവിധാനമുള്ള ചെറു വിമാനങ്ങളാണ് ഡ്രോണുകള്‍. മനുഷ്യനോ കമ്പ്യൂട്ടറിനോ റിമോട്ട് കണ്‍ട്രോളുപയോഗിച്ച് ഇത് നിയന്ത്രിക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിരീക്ഷണത്തിനും ചാരപ്പണിക്കും വ്യോമാക്രമണത്തിനും പോലും ഡ്രോണുകള്‍ ഉപയോഗിക്കുന്നു. കേരളത്തില്‍ വിവാഹം, അവാര്‍ഡ് നിശകള്‍ എന്നിവയെല്ലാം ഡ്രോണുപയോഗിച്ച് ചിത്രീകരിക്കുന്നു. വിമാനത്താവളങ്ങളുടെ അഞ്ച് കിലോമീറ്റര്‍, സെക്രട്ടറിയേറ്റിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണിന് നിരോധനം. പ്രതിരോധ സ്ഥാപനങ്ങള്‍ക്കു മുകളിലൂടെ പറത്താനാവില്ല. 250ഗ്രാമിന് മുകളില്‍ ഭാരമുള്ള ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. 27,000 മുതല്‍ 5ലക്ഷം വരെയാണ് ഇതിന്റെ വില.

എന്തായാലും അര്‍ദ്ധരാത്രിയിലെ ഡ്രോണ്‍ പറക്കല്‍ അതീവ ജാഗ്രതയോടെയാണ് സംസ്ഥാന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. സംഭവം നടന്നയുടന്‍ കേന്ദ്ര ഏജന്‍സികളെ വിവരമറിയിച്ചു. സൈനിക ഉദ്യോഗസ്ഥരും പൊലീസു്യോഗസ്ഥരും കൂടിക്കാഴ്ച നടത്തി. തുര്‍ന്ന് സൈന്യം അതീവജാഗ്രത പ്രഖ്യാപിച്ചു. കേന്ദ്ര ഇന്റലിജന്‍സ്, മിലിട്ടറി പൊലീസ്, റാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.വ്യോമസേനയുടെ മൂക്കുന്നിമലയിലെയും ദക്ഷിണവ്യോമ കമാന്‍ഡിലെയും റഡാര്‍ രേഖകള്‍ പരിശോധിച്ചെങ്കിലും ഡ്രോണിന്റെ വിവരങ്ങള്‍ ലഭിച്ചില്ല. വിമാനത്താവളത്തിലെ റഡാറിലും ഡ്രോണ്‍ പതിഞ്ഞില്ല.

ഉപഗ്രഹ ക്യാമറകള്‍ പരിശോധിച്ച് ഡ്രോണ്‍ കണ്ടെത്താന്‍ ഐ.എസ്.ആര്‍.ഒയുടെ സഹായം തേടിയിട്ടുണ്ട്.കൊച്ചി നാവിക ആസ്ഥാനത്തെ റഡാറിലെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡും തീരദേശപൊലീസും കടലിലും പരിശോധന നടത്തി. ഡ്രോണ്‍ പറത്തിയവരെ കണ്ടെത്താന്‍ സിറ്റി പൊലീസും അന്വേഷണം തുടങ്ങി.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ അന്വേഷണവും നടക്കുകയാണ്.സുരക്ഷാ പ്രശ്‌നങ്ങളുണ്ടാവാനിടയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 50 മീറ്റര്‍ ഉയരത്തില്‍ മാത്രം പറന്നതിനാലാണ് റഡാറില്‍ പതിയാത്തത്. വി.എസ്.എസ്.സി അടക്കമുള്ള സ്ഥാപനങ്ങള്‍ ഉപഗ്രഹ മാപ്പിംഗ് നടത്തിയിട്ടുള്ളതിനാല്‍ രാത്രി ദൃശ്യങ്ങള്‍ പകര്‍ത്തിയതു കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല.

സ്വകാര്യ ചടങ്ങുകള്‍ക്കോ ഹോംസ്‌റ്റേയിലോ ആരെങ്കിലും ഉപയോഗിച്ച ഡ്രോണ്‍ നിയന്ത്രണം വിട്ട് സഞ്ചരിച്ച് ബാറ്ററി തീര്‍ന്ന് നിലത്ത് പതിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.ഡ്രോണ്‍ കണ്ടെത്താന്‍ തുമ്പ മേഖലയിലുടനീളം പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. കോവളത്തെ ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലും റെയ്ഡ് നടത്തിയ പൊലീസ് വിദേശികളെയടക്കം ചോദ്യം ചെയ്‌തെങ്കിലും ഡ്രോണിന്റെ ഉടമയെ കണ്ടെത്താനായില്ല.

വ്യോമസേന നിരീക്ഷണത്തിനായി ഇത്തരം ഡ്രോണുകള്‍ അയയ്ക്കാറുള്ളതിനാല്‍ പൊലീസ് അന്വേഷിച്ചപ്പോള്‍ ഉപയോഗിച്ചിരുന്നില്ലെന്ന് മറുപടി കിട്ടി. ഡ്രോണ്‍ സുരക്ഷാമേഖലയില്‍ കടന്നിട്ടില്ലെന്ന് പ്രതിരോധ വകുപ്പും വിമാനത്താവളത്തിലെത്തിയില്ലെന്ന് പൊലീസും സ്ഥിരീകരിച്ചു.''ഡ്രോണ്‍ കണ്ടെത്താന്‍ റഡാറുകള്‍ വീണ്ടും പരിശോധിക്കും.

ഉപഗ്രഹസഹായവും തേടും. സുരക്ഷാഭീഷണിയില്ല..''മനോജ് എബ്രഹാം,ദക്ഷിണമേഖലാ അഡി. ഡി.ജി.പിചെറുവിമാനത്തിന്റെ പോക്ക്പരമാവധി 150മീറ്റര്‍ അകലെയിരുന്നേ ഡ്രോണ്‍ റിമോട്ട് കണ്‍ട്രോളുപയോഗിച്ച് നിയന്ത്രിക്കാനാവൂ. കോവളത്തുനിന്ന് തുമ്പവരെ 21കിലോമീറ്റര്‍, ഒരിടത്തിരുന്ന് നിയന്ത്രിക്കുക എളുപ്പമല്ലകോവളത്തിരുന്ന് പ്രവര്‍ത്തിപ്പിച്ച ഡ്രോണ്‍ നിയന്ത്രണം വിട്ട് ബാറ്ററി തീരുംവരെ പറന്നതാകാംബാറ്ററിയില്‍ രണ്ടരമണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ ഇത്തരം ഡ്രോണുകള്‍ക്കാവും. തുമ്പഭാഗത്ത് ബാറ്ററി ചാര്‍ജ് തീര്‍ന്നപ്പോള്‍ നിലംപതിച്ചതാവാമെന്നും പൊലീസ്വമ്യോസേനയുടെ നിരീക്ഷണ ഡ്രോണ്‍ റൂട്ടില്‍നിന്ന് മാറിപ്പറന്ന് നിലം പതിച്ചതാവാനും സാദ്ധ്യത. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends