Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നാം വിവാഹവാർഷികം ആഘോഷിക്കേണ്ട ബ്രിജേഷിന്‌ ഇത് ആതിരയുടെ വേർപാടിന്റെ ദിവസം; താലി കെട്ടി സ്വന്തമാക്കാൻ കൊതിച്ച പെണ്ണ് വിവാഹ ദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് പ്രാണൻ വെടിഞ്ഞപ്പോൾ ദുഃഖം ഉള്ളിലൊതുക്കി വെന്തുനീറുന്നതിനിടയിലും കുഞ്ഞാവേടെ ഓർമ്മകളിൽ ബ്രിജേഷ്...

23 MARCH 2019 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മലപ്പുറം ജില്ലയിലെ അരീക്കോട് വിവാഹത്തിനു തലേദിവസം അച്ഛൻ മകളെ കുത്തിക്കൊന്നത് അക്ഷരാർത്ഥത്തിൽ കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയായിരുന്നു. ആ ദുരഭിമാനക്കെലയുടെ ഒന്നാംവാർഷികത്തിലും പ്രണയത്തെ ചേർത്ത് ബ്രിജേഷ് പറയുന്നു ‘കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്... മിസ് യു വാവേ..’ ഫേസ്ബുക്കിലൂടെയായിരുന്നു ബ്രിജേഷിന്റെ ഉള്ളുപൊള്ളുന്ന ആ വാക്കുകൾ കുറിച്ചത്. താലി കെട്ടി സ്വന്തമാക്കാൻ കൊതിച്ച പെണ്ണ് വിവാഹ ദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് പ്രാണൻ വെടിഞ്ഞപ്പോൾ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ബ്രിജേഷിന്റെ ചിത്രം മലയാളിയുടെ ഉള്ളുലച്ചതാണ്.

ദുരഭിമാന കൊലയ്ക്ക് ഇരയായി ആതിര ജീവൻ വെടിയുമ്പോൾ ഉയർന്ന ചോദ്യങ്ങൾ ഇപ്പോഴും അതുപോലെ നിൽക്കുന്നു. വിവാഹത്തലേന്നായിരുന്നു ആതിര അച്ഛന്റെ കുത്തേറ്റു മരിച്ചത്. സ്വന്തം ജാതിയിൽ നിന്നല്ലാത്തെ ഒരാളെ മകൾ പ്രണയിച്ച് വിവാഹം കഴിക്കാൻ ഒരുങ്ങിയതാണ് കൊലപാതകത്തിന് കാരണം. മദ്യലഹരിയിലാണ് മകളെ ആക്രമിച്ചതെന്നും രാജൻ മലപ്പുറം ഡിവൈഎസ്പിക്കു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജൻ എതിർത്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനിൽ പരിഹരിച്ചു. യുവാവുമായി ആതിരയുടെ വിവാഹം ക്ഷേത്രത്തിൽ വച്ചു നടത്താനും നിശ്ചയിച്ചു. മദ്യപിച്ചെത്തിയ രാജൻ വീട്ടിൽ വിവാഹത്തെച്ചൊല്ലി വഴക്കിട്ടുകയുംതുടർന്നു രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു.

ജാതിയില്‍ താഴ്ന്ന യുവാവുമായി ആതിരയ്ക്കുണ്ടായിരുന്ന പ്രണയത്തിനോടുള്ള എതിര്‍പ്പാണ് രാജന്‍ എന്ന അച്ഛനെക്കൊണ്ട് ഈ ക്രൂരത ചെയ്യിച്ചത്. അച്ഛന്‍ തന്നെ കൊല്ലുമെന്ന ഭയം ആതിരയെ എപ്പോഴും വിടാതെ പിന്തുടര്‍ന്നിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഇരുപത്തിയൊന്നുകാരിയായ ആതിര. പഠിക്കുന്ന കാലം മുതല്‍ക്കേ ആതിര ബ്രിജേഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. കൊയിലാണ്ടി സ്വദേശിയായ ബ്രിഗേഷ് സൈനികനാണ്. പഠനകാലത്തെ പ്രണയം ജോലി കിട്ടിയപ്പോഴും അതുപോലെ തുടര്‍ന്നു. ഒടുവില്‍ വിവാഹം കഴിക്കാമെന്ന് തീരുമാനമെടുത്തപ്പോള്‍ ഇരുവരും അക്കാര്യം വീട്ടില്‍ അറിയിച്ചു. എന്നാല്‍ ഇരുവരുടേയും ജാതി വേറെയാണ് എന്നതിനാല്‍ ആതിരയുടെ വീട്ടില്‍ ഈ പ്രണയം ഭൂകമ്പം തന്നെയുണ്ടാക്കി. ആതിര തിയ്യ ജാതിക്കാരിയാണ്. ബ്രിജേഷാകട്ടെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ആളും.

വീട്ടിലെ മറ്റുള്ളവര്‍ക്കെല്ലാം സമ്മതമായിരുന്നപ്പോഴും അച്ഛന്‍ രാജന്‍ ഈ പ്രണയത്തേയും വിവാഹത്തേയും ശക്തമായി എതിര്‍ത്തു. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളെ മകള്‍ വിവാഹം കഴിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ രാജന്‍ തയ്യാറായിരുന്നില്ല. അച്ഛന്‍ സമ്മതിക്കില്ല എന്ന മനസ്സിലായതോടെ ആതിരയും ബ്രിജേഷും രജിസ്റ്റര്‍ മാര്യേജ് എന്ന വഴി തെരഞ്ഞെടുത്തു.ഇവരുടെ രജിസ്റ്റര്‍ മാര്യേജിന്റെ പേരില്‍ രാജന്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ വിഷയം പോലീസ് സ്‌റ്റേഷനിലെത്തി. പോലീസുകാരുടെ ഇടപെടലില്‍ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തി. വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്തുക എന്ന തീരുമാനത്തിലേക്ക് എല്ലാവരും എത്തി. രാജന് ഈ തീരുമാനം മനസ്സില്ലാ മനസ്സോടെ അംഗീകരിക്കേണ്ടതായി വന്നു.

ഇതേത്തുടര്‍ന്ന് ആതിര സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നു. എങ്കിലും അച്ഛന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന ഭയം ആതിരയ്ക്ക് എപ്പോഴും ഉണ്ടായിരുന്നു. അവളെ വെച്ചേക്കില്ലെന്ന് രാജന്‍ പലപ്പോഴായി ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞിരുന്നു. വ്യാഴാഴ്ച ബന്ധുക്കളെല്ലാം വീട്ടിലെത്തി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ രാവിലെ മുതല്‍ മദ്യപാനം തുടങ്ങിയ രാജന്‍ വീട്ടിലെത്തി മകളുമായി വഴക്ക് തുടങ്ങി. അച്ഛന്‍ ഉപദ്രവിക്കുമെന്ന് ഭയന്ന ആതിര ബന്ധുവിനൊപ്പം അയല്‍വീട്ടിലേക്ക് മാറി. എന്നാല്‍ ആതിരയെ കൊലപ്പെടുത്താന്‍ രാജന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.

അയല്‍വീട്ടിലെത്തിയ ആതിര അച്ഛനെ ഭയന്ന് വാതില്‍ അടച്ച് അകത്തിരിക്കുകയായിരുന്നു. കത്തിയുമായി ആതിരയുടെ പിന്നാലെ ചെന്ന രാജന്‍ വാതില്‍ ചവിട്ടിത്തുറന്നു. ഭയന്ന് നിലവിളിച്ച ആതിരയ്ക്ക് എന്തെങ്കിലും ചെയ്യാനാകും മുന്‍പേ രാജന്‍ കത്തി മകളുടെ നെഞ്ചില്‍ തന്നെ കുത്തിയിറക്കി. സംഭവ സമയത്ത് അയല്‍വീട്ടില്‍ വീട്ടമ്മയായ സ്ത്രീയും രണ്ട് മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് കത്തിയുമായി കൊലവിളി മുഴക്കി നില്‍ക്കുന്ന രാജനെ തടയാനായില്ല. നിലവിളി കേട്ടോടി വന്ന അയല്‍ക്കാരെയും ബന്ധുക്കളേയും രാജന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. നെഞ്ചില്‍ കുത്തേറ്റ് ചോരവാര്‍ന്ന ആതിര ആശുപത്രിയില്‍ എത്തുമുന്‍പേ മരണപ്പെട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends