Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ചെന്നൈയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സമ്മേളനത്തില്‍ വാളുയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും രാഹുല്‍ഗാന്ധിയേയും കണക്കിന് പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള

01 APRIL 2019 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ചെന്നൈയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സമ്മേളനത്തില്‍ വാളുയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും രാഹുല്‍ഗാന്ധിയേയും കണക്കിന് പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ ഫെയിസ്ബുക്ക് പോസ്്റ്റ്. വയനാട്ടില്‍ മത്സരിക്കാനെത്തിയ രാഹുല്‍ഗാന്ധിയോട് മുഖ്യമന്ത്രി പിണറായി പറഞ്ഞത് ബി.ജെ.പിക്കെതിരെ നില്‍ക്കുകയാണ് വേണ്ടതെന്ന് പറഞ്ഞതിനെ കുറ്റംപറയാനാകില്ലെന്നും ശ്രീധരന്‍പിള്ള പറയുന്നു. ബി ജെ പി ക്കെതിരെ രാഹുലിനൊപ്പം വേദി പങ്കിട്ട് പിണറായി വാളുയര്‍ത്തിയിട്ട് അധികകാലമൊന്നും ആയിട്ടില്ലല്ലോ . ആ വിഷമം മനസിലാകുന്നതേയുള്ളു- എന്ന് ശ്രീധരന്‍പിള്ള പരിഹസിക്കുന്നു. 

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സി പി എമ്മിന് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ കഴിയുന്നതില്‍ പിണറായി വിജയന്‍ സത്യത്തില്‍ സന്തോഷിക്കുകയാണ് വേണ്ടതെന്നും ശ്രീധരന്‍പിള്ള പറയുന്നു. വയനാട്ടില്‍ രാഹുല്‍ മത്സരിക്കാന്‍ എത്തിയതോടെ സി.പി.എം മൂന്നാം ബദല്‍ എന്ന നീക്കത്തിലേക്ക് പോവുകയാണ്. മായാവതിയെ മുന്‍നിര്‍ത്തിയാണ് അവരതിന് നീക്കം നടത്തുന്നത്. അതോടെയാണ് സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനാകുമെന്ന് ശ്രീധരന്‍പിള്ള പറയുന്നത്. പൊതു ശത്രുവിനെതിരെയല്ലേ സി.പി.എമ്മിന്റെ രഹസ്യ ബാന്ധവം ? മാനാഭിമാനമുണ്ടെങ്കില്‍ മുന്നണി യോഗം ചേര്‍ന്ന് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ച് രാഹുലിന് വേണ്ടി പ്രചാരണത്തിനിറങ്ങുകയാണ് പിണറായി വിജയന്‍ ചെയ്യേണ്ടതെന്നും ശ്രീധരന്‍പിള്ള ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ പത്തു വര്‍ഷം എം.പി ആയിരുന്നിട്ട് പാര്‍ലമെന്റില്‍ നേരെ ചൊവ്വേ ചര്‍ച്ചകളില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത ആളാണ് രാഹുല്‍ ഗാന്ധിയെന്നും ശ്രീധരന്‍പിള്ള ആരോപിക്കുന്നു. രാഹുലിന്റെ ഹാജര്‍ നിലയും പരിതാപകരമാണ് . പത്തു വര്‍ഷത്തിനിടെ 16 ചര്‍ച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത് . ഒറ്റച്ചോദ്യം പോലും സഭയില്‍ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെയൊരു കഴിവില്ലാത്ത എം.പിയെ ആണ് കോണ്‍ഗ്രസ് നേതൃത്വം കേരളത്തിന് കെട്ടിയേല്‍പ്പിച്ചിരിക്കുന്നത് . വംശ വാഴ്ചകൊണ്ട് മാത്രം ജയിച്ചു പോരുന്ന മുന്‍ മണ്ഡലത്തില്‍ തിരിച്ചടി നേരിടുമെന്ന് ഭയന്നാണ് തെക്കോട്ടോടിയത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇങ്ങോട്ട് ആവശ്യപ്പെട്ട് കെ.പി.സി.സി യെക്കൊണ്ട് രാഹുല്‍ വേണമെന്ന് അഭ്യര്‍ത്ഥിപ്പിക്കുകയായിരുന്നു എന്നത് എല്ലാവര്‍ക്കും മനസിലാകുന്ന കാര്യമാണെന്നും ശ്രീധരന്‍പിള്ള പറയുന്നു.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നതോടെ അവിടെ എന്‍.ഡി.എയുടെ ശക്തനായ സ്ഥാനാര്‍ത്ഥി ഉണ്ടാവുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. രാഹുലിനെ നേരിടാന്‍ ബി.ഡി.ജെ.എസ് സംസ്ഥാന ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ ശ്രീധരന്‍പിള്ള തയ്യാറായില്ല. ബി.ജെ.പിയുടെ ദേശീയനേതാക്കള്‍ വയനാട്ടില്‍ പ്രചരണത്തിനെത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപനം നടത്തുമെന്നാണ് തുഷാര്‍ വെള്ളപ്പള്ളി ഇന്നലെ പറഞ്ഞ ശേഷം അദ്ദേഹം വയനാട്ടിലേക്ക് പോയി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends