Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിശ്വാസങ്ങളെയും ആചാര അനുഷ്ടാനങ്ങളെയും പവിത്രതയോടെ കാത്തു സംരക്ഷിക്കുമെന്നുറപ്പ് നല്‍കുകയും അത് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്ത എന്‍.ഡി.എയ്‌ക്കൊപ്പം അയ്യപ്പ സമാജം

12 APRIL 2019 07:53 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല വിശ്വാസങ്ങളെയും ആചാര അനുഷ്ടാനങ്ങളെയും പവിത്രതയോടെ കാത്തു സംരക്ഷിക്കുമെന്നുറപ്പ് നല്‍കുകയും അത് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്ത ഭാരതീയ ജനതാ പാര്‍ട്ടിക്കും ആ പാര്‍ട്ടി നയിക്കുന്ന ദേശീയ ജനാധിപത്യ മുന്നണിക്കും ആയിരിക്കും ഇത്തവണ അയ്യപ്പസേവാ സമാജം പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്തുക എന്ന് സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ലോകസഭയില്‍ ഒരൊറ്റ സീറ്റു പോലും നേടിയില്ലെങ്കിലും സാരമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അയ്യപ്പ ഭക്തന്മാരുടെ നെഞ്ചില്‍ ചവുട്ടി സുപ്രീം കോടതി വിധിയുടെ മറവില്‍ ആചാര ലംഘനം നടത്താന്‍ ശ്രമിച്ച പാര്‍ട്ടി ഏതെന്നു കേരളത്തിലെ വിശ്വാസികള്‍ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ്സും ഇടതുപക്ഷവും അയ്യപ്പ വിശ്വാസികളെ കബളിപ്പിക്കുന്നതില്‍ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് അല്ലെങ്കില്‍ യു ഡി എഫ് എന്ന കഴിഞ്ഞ ആറു പതിറ്റാണ്ടു ചരിത്രം തിരുത്തി എഴുതേണ്ട നേരം സംജാതമായിരിക്കയാണ്. ഈ രണ്ടു മുന്നണികളുമില്ലാത്ത ഒരു സര്‍ക്കാരായിരിക്കണം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ നിലവില്‍ വരേണ്ടത്. ആ ദൗത്യം കേരളത്തിലുള്ള വിശ്വാസ സമുദായം ഏറ്റെടുത്തിരിക്കുകയാണ്.
ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ പതിനെട്ട് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനങ്ങള്‍ ഡല്‍ഹിയില്‍ വെച്ച് ഭാരതീയ ജനതാ പാര്‍ട്ടിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും നല്‍കിയിരുന്നു. കേരളത്തിലെ മറ്റു മുന്നണി കക്ഷികള്‍ക്കും പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികള്‍ക്കും അതിന്റെ പകര്‍പ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അതാതു ഭാഷയില്‍ നിവേദനത്തിന്റെ പകര്‍പ്പ് നല്കിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് നാലു മുതല്‍ അഞ്ചു കോടിയോളം വരുന്ന അയ്യപ്പ ഭക്തന്മാരും അവരുടെ കുടുംബാംഗങ്ങളും കൂടി ചേരുമ്പോള്‍ സുമാര്‍ 18 മുതല്‍ 20 കോടി അയ്യപ്പ വോട്ടുകള്‍ ഉണ്ട്. അത് ഈ തിരഞ്ഞെടുപ്പില്‍ വജ്രായുധമായി ഉപയോഗിക്കണമെന്നും, നമ്മുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുകയും, വിശ്വാസികള്‍ക്കൊപ്പം ആചാരാനുഷ്ടാനങ്ങള്‍ കാത്തുസംരക്ഷിക്കുന്നതിനു ആവശ്യമായ നിയമനിര്‍മാണം നടത്താമെന്നും പരസ്യമായി ഉറക്കെ പറഞ്ഞ ഭാരതീയ ജനതാ പാര്‍ട്ടിക്കോ, ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ദേശീയ ജനാതിപത്യ സഖ്യത്തിനോ മാത്രമേ അയ്യപ്പന്മാരും അവരുടെ കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്തണമെന്ന പ്രചരണവും സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരികയാണ്. 

ആചാരസംരക്ഷണത്തിന് വേണ്ടി ശബരിമല കര്‍മ്മ സമിതിയോടൊപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ച പ്രവര്‍ത്തകന്മാരെയും അതില്‍ ഉള്‍പ്പെട്ടിട്ടുള്ള വിവിധ ഹൈന്ദവ സംഘടനാ നേതാക്കളെയും തേടിപ്പിടിച്ചു പുതിയതായി ചമച്ച നിരവധി കേസുകളില്‍ കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ കേരള സര്‍ക്കാര്‍ വീണ്ടും വീണ്ടും അയ്യപ്പ വിശ്വാസികളെ പോരിന് വിളിക്കുകയാണ്. അയ്യപ്പന്റെ പൂങ്കാവനവും ശബരിമല ക്ഷേത്രവും തകര്‍ക്കാന്‍ ശ്രമിക്കുന്ന തല്‍പര കക്ഷികള്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ പരവതാനി വിരിച്ചു കൊടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് ജീവന്‍ കൊടുത്തും തടയാന്‍ അയ്യപ്പ വിശ്വാസികള്‍ ദൃഡ പ്രതിജ്ഞ എടുത്തിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends