Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കില്ല... എല്ലാവരും മോദിയെ കണ്ടു പഠിക്കണം എന്ന് ടിക്കാറാം മീണ പറഞ്ഞ് തീരും മുമ്പേ ദക്ഷിണേന്ത്യയില്‍ ശബരിമല ശക്തമായി ഉന്നയിച്ച് നരേന്ദ്ര മോദി; കമ്മീഷനെ അവഗണിച്ച് ബിജെപി സംസ്ഥാന നേതൃത്വവും

14 APRIL 2019 09:47 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വെട്ടിലായി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ നരേന്ദ്ര മോദിയെയാണ് മീണ പ്രശംസിച്ചത്. കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാകണമെന്നും പറഞ്ഞു. എന്നാല്‍ മീണ പറഞ്ഞ് തീരും മുമ്പ് ചാനലുകളില്‍ സ്‌ക്രോളിംഗ വന്നു. കേരളത്തില്‍ അയ്യപ്പന്റെ പേര് ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥ. ശബരിമലയെപ്പറ്റി പറഞ്ഞാല്‍ ജയിലിലടയ്ക്കും. മാതൃകാ പുരുഷന്‍ മോദി തമിഴ്‌നാട്ടിലും കര്‍ണാടകയിലും ശബരിമല തന്നെ പറഞ്ഞു. പിന്നെ ഒരു ദിവസത്തെ ചാനല്‍ ചര്‍ച്ച ശബരിമലയായി. ടിക്കാറാം മീണ മാതൃകയാക്കാന്‍ പറഞ്ഞ പ്രധാനമന്ത്രി തന്നെ ശബരിമല പൊളിച്ചടുക്കിയിരിക്കുകയാണ്. 

ദക്ഷിണേന്ത്യയില്‍ ശബരിമല വിഷയം മുഖ്യപ്രചരണായുധമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി മോദി. കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പ്രധാനമന്ത്രി. കമ്മ്യുണിസ്റ്റുകാര്‍ ഭരിക്കുന്നിടത്താണ് ഈ അവസ്ഥ. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ജയിലില്‍ കിടക്കേണ്ടി വന്നുവെന്നും മോഡി പറഞ്ഞു. മംഗലാപുരത്ത് നടന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്നലെ കോഴിക്കോട് നടന്ന റാലിയില്‍ ശബരിമലയുടെ പേര് പോലും പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ കേരളത്തിന് പുറത്ത്, പ്രത്യേകിച്ച് ദക്ഷിന്ത്യേ കേന്ദ്രീകരിച്ച് ശബരിമല വിഷയം മുഖ്യ വിഷയമാക്കുകയാണ് ബി.ജെ.പി. നേരത്തെ തമിഴ്‌നാട്ടിലെ തേനിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും പ്രധാനമന്ത്രി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസും മുസ്ലീം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്ന് തേനിയില്‍ നടന്ന റാലയില്‍ മോഡി ആരോപിച്ചു. 

വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കമാണ് നടന്നതെന്നും മോഡി തേനി റാലിയില്‍ ആരോപിച്ചു. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. കേരളത്തില്‍ ബി.ജെ.പി ഉള്ളടത്തോളം അത് നടക്കില്ലെന്ന് മോഡി പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കൊപ്പം മുസ്ലീം ലീഗിനെ കൂടി ചേര്‍ത്തുവയ്ക്കുന്നതിലൂടെ ഹൈന്ദവ ഏകീകരണമാണ് മോഡി ലക്ഷ്യം വയ്ക്കുന്നത്. 

കോഴിക്കോട് നടന്ന എന്‍.ഡി.എ തിരഞ്ഞെടുപ്പ് റാലിയിയിലും പ്രധാനമന്ത്രി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പി ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസം തകര്‍ക്കുന്ന നടപടിയോട് യോജിക്കാനാവില്ല. സുപ്രീം കോടതി വിധിയുടെ പേരില്‍ പാരമ്പര്യ വിശ്വാസങ്ങളെ തകര്‍ക്കുന്ന നയത്തിനോട് യോജിപ്പില്ലെന്നും പ്രധാനമന്ത്രി ഇന്നലെ കോഴിക്കോട് റാലിയില്‍ പറഞ്ഞു. എന്നാല്‍ ശബരിമല എന്ന് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ കോഴിക്കോട് പ്രസംഗം.

അയ്യപ്പന്റെ പേര് പറയാതെ പറയുകയെന്ന ഈ തന്ത്രപരമായ നിലപാടാണ് ബിജെപിക്ക്. അയ്യപ്പന്റെയോ ശബരിമലയുടെയോ പേരുപയോഗിക്കില്ല. എന്നാല്‍, വോട്ടര്‍മാരുടെ ശ്രദ്ധയെല്ലാം ശബരിമലയിലേക്കു തിരിപ്പിക്കുകയും വേണം. പരിശീലനം ലഭിച്ച സ്‌ക്വാഡ് വര്‍ക്കര്‍മാര്‍ ആഴ്ചകള്‍ക്കു മുന്‍പു തന്നെ എല്ലാ മണ്ഡലങ്ങളിലും വീടുവീടാന്തരം കയറി പ്രചാരണം തുടങ്ങിയിരുന്നു.

ടിക്കാറാം മീണയെ എകെജി സെന്ററിലെ ക്ലാര്‍ക്കിന്റെ പണി എടുക്കാന്‍ അനുവദിക്കില്ലെന്നും അയ്യപ്പനു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാറാണെന്നുമാണ് ബിജെപി പറയുന്നത്. വീണ്ടും ശബരിമല വിഷയം തിരഞ്ഞെടുപ്പ് ആയുധമായതോടെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫും ശ്രമം തുടങ്ങി. ബിജെപിക്ക് നേട്ടമുണ്ടാകുമെന്നു കരുതുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് വരുംദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പൊതുയോഗങ്ങള്‍. അപ്പോള്‍ ടിക്കാറാം മീണ മോദിയെ മാതൃകയാക്കണമെന്ന് പറഞ്ഞത് പൂര്‍ത്തിയാകും... 

 

fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends