Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ

29 MAY 2026 09:56 PM IST
മലയാളി വാര്‍ത്ത

നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും നടിയുമായ ഹന്‍സിക കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ പെയ്ഡ് സബ്‌സ്‌െ്രെകബേഴ്‌സിന് മാത്രമായി പോസ്റ്റ് ചെയ്ത വീഡിയോ ആരോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഹന്‍സികയ്ക്ക് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നു. കൂടുതല്‍ സബ്‌സ്‌െ്രെകബര്‍മാരെ ലഭിക്കാനും പണമുണ്ടാക്കാനും വേണ്ടിയാണ് ഇത്തരം വീഡിയോകള്‍ പോസ്റ്റു ചെയ്യുന്നത് എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഹന്‍സിക. ആ വീഡിയോ പോസ്റ്റ് ചെയ്തത് തനിക്ക് പറ്റിയ വലിയൊരു തെറ്റായിരുന്നെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ ഹന്‍സിക പറയുന്നു.

ഹന്‍സിക കൃഷ്ണയുടെ കുറിപ്പ്

എല്ലാവര്‍ക്കും നമസ്‌കാരം. ഇത് ഹന്‍സികയാണ്. എല്ലാവരും സുഖമായിരിക്കുന്നുവെന്ന് കരുതട്ടെ. ഇന്‍സ്റ്റഗ്രാമിലെ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറിലൂടെ മൂന്നാഴ്ച മുമ്പ് പങ്കുവെച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുണ്ടായി. എന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധവും ബാലിശവുമായ തീരുമാനമായിരുന്നു അത്. ഞാന്‍ അതില്‍ വളരെയധികം ഖേദിക്കുന്നു. അതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ കഴിഞ്ഞ ഒരുമാസമായി വേദനയോടെയും കുറ്റബോധത്തോടെയുമാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് ഇതേക്കുറിച്ച് തുറന്നുപറയണമെന്ന് ആഗ്രഹിച്ചത്. എനിക്ക് പറയാനുള്ളത് കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് ഇതിന്റെ സത്യാവസ്ഥ മനസിലായേക്കാം

.ആ വീഡിയോ പോസ്റ്റ് ചെയ്തത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അത് വലിയൊരു തെറ്റായിരുന്നു. ഒന്നും ആലോചിക്കാതെ, ഒരുനിമിഷത്തെ എടുത്തുചാട്ടത്തില്‍ ചെയ്തുപോയ തെറ്റ്. പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ എനിക്ക് അങ്ങനെ ചെയ്തതില്‍ ഖേദം തോന്നി. ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് അഞ്ച് മിനിറ്റിനകം എനിക്ക് തോന്നുകയും ഉടന്‍ തന്നെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ആ ചുരുങ്ങിയ സമയം കൊണ്ട് സബ്‌സ്‌െ്രെകബര്‍മാരില്‍ ചിലര്‍ വീഡിയോ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിച്ചു.പേരിനും പണത്തിനും വേണ്ടിയാണ് ഞാന്‍ ഇത് ചെയ്തതെന്ന് പലരും എന്നെ കുറ്റപ്പെടുത്തി. അങ്ങനെ തോന്നുന്നതില്‍ തെറ്റ് പറയുന്നില്ല. എങ്കിലും, അങ്ങനെയൊരു ലക്ഷ്യം എനിക്കില്ലായിരുന്നുവെന്ന് ഞാന്‍ പറയട്ടെ. സ്വന്തം കാര്യം നോക്കാനുള്ള വരുമാനം 20ാം വയസില്‍ ഞാന്‍ ഉണ്ടാക്കുന്നുണ്ട്. അതിലുപരി, വര്‍ഷങ്ങളായി എനിക്കും കുടുംബത്തിനും നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയുമുള്ളതിനാല്‍ പ്രശസ്തിയെന്നത് ഞങ്ങള്‍ ആഗ്രഹിക്കുതോ ഞങ്ങള്‍ക്ക് ഇല്ലാത്തതോ ആയ ഒന്നല്ല.

മറ്റൊരു കാര്യമാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചത്. എന്റെ സഹോദരി ഒരുവര്‍ഷത്തിലേറെ കഠിനാധ്വാനം ചെയ്ത, ഞാന്‍ കൂടി അഭിനയിച്ച സംഗീത വീഡിയോ ഈ സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങാനിരുന്നത്. പ്രത്യാഘാതങ്ങളെ കുറിച്ച് ഒരല്‍പ്പം ചിന്തിച്ചിരുന്നെങ്കില്‍ അവളുടെ കഠിനാധ്വാനത്തെ ബാധിക്കുന്ന ഒന്നും റിലീസിന് മുമ്പ് ഞാന്‍ ചെയ്യില്ലായിരുന്നു. എന്തോ ഭാഗ്യത്തിന് ഇത് ആ മ്യൂസിക് വീഡിയോയെ ബാധിച്ചില്ല. ഇതിന് പിന്നില്‍ ആസൂത്രിതമായ പദ്ധതി ഇല്ലായിരുന്നുവെന്ന് മനസിലാക്കാന്‍ ഇത് സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ചെയ്തതൊരു തെറ്റായിരുന്നു. എന്റെയുള്ളില്‍ എക്കാലവും ഒരു നീറ്റലാകുന്ന ഒരു വലിയ തെറ്റ്.എന്റെ തെറ്റായ പ്രവൃത്തി കാരണം വേദന അനുഭവിച്ചത് ഞാന്‍ മാത്രമല്ല, എന്റെ കുടുംബം കൂടെയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതിന്റെ വൈകാരികമായ പ്രത്യാഘാതവും അനന്തരഫലങ്ങളും ഞങ്ങള്‍ അനുഭവിക്കുകയാണ്. മറ്റാരേയും ഇത് നേരിട്ട് ബാധിച്ചിട്ടില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഓണ്‍ലൈനില്‍ എനിക്കെതിരെയുണ്ടായ അധിക്ഷേങ്ങളും ക്രൂരമായ വിദ്വേഷ പ്രചാരണവും വേട്ടയാടലുമെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അറിയപ്പെടുന്ന വ്യക്തി എന്ന നിലയില്‍ ആളുകള്‍ എന്റെ തെറ്റുകളെ വിമര്‍ശിക്കുമെന്നും അതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും എനിക്കറിയാം. അതെല്ലാം ഞാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (45 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends