Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല ഏറ്റെടുത്ത് കോടിയേരിയും... ഒരിടവേളയ്ക്ക് ശേഷം സന്യാസിമാരെ തള്ളിപ്പറഞ്ഞ് വീണ്ടും കോടിയേരി ബാലകൃഷ്ണന്‍; നരേന്ദ്ര മോദി വ്യാജ പ്രചരണമാണ് നടത്തുന്നത് 

14 APRIL 2019 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയത്ത് സന്യാസിമാരേയും പൂജാരിമാരേയും തള്ളിപ്പറഞ്ഞ് വിവിധ നേതാക്കള്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വേണ്ടെന്ന് സിപിഎം നിലപാടെടുത്തതോടെ അതിന് താത്കാലിക വിരാമമായിരുന്നു. എന്നാല്‍ ശബരിമല കര്‍മ്മസമിതി ഉള്‍പ്പെടെ ശബരിമലയുടെ പേരില്‍ വോട്ട് പിടിക്കുന്നു എന്ന് കണ്ട് സിപിഎമ്മും നിലപാട് മാറ്റുകയാണ്.

നരേന്ദ്ര മോദിയുടേത് വ്യാജ പ്രചരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തുകയാണെന്നും സ്വാമി ചിദാനന്ദപുരി സന്യാസവേഷം ധരിച്ച ആര്‍എസ്എസുകാരനാണെന്നും കോടിയേരി ആരോപണമുന്നയിച്ചു.

അതേസമയം, ശബരിമല വിഷയത്തില്‍ മോദിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ശബരിമലയുടെ പേരില്‍ നരേന്ദ്രമോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ഇടതുപക്ഷത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്ന് കുളത്തൂര്‍ മഠാധിപതിയും ശബരിമല കര്‍മസമിതി മുഖ്യരക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി ഇന്നലെ പറഞ്ഞതാണ് കോടിയേരിയെ ചൊടിപ്പിച്ചത്. വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ശബരിമല കര്‍മസമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ചെറുത്തുനില്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി.ശശികല പറഞ്ഞു. 2018ല്‍ നടന്ന ഹര്‍ത്താലുകള്‍ക്ക് കേസുകള്‍ എടുത്തിട്ടില്ല. 2019ലെ ഹര്‍ത്താലില്‍ മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കിഴക്കേക്കോട്ടയിലെ തീര്‍ഥപാദമണ്ഡപം ഏറ്റെടുക്കുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയാല്‍ ശബരിമല കര്‍മസമിതി പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും അവര്‍ പറഞ്ഞു.

സത്യത്തിനും നീതിക്കും വേണ്ടി കവലകളില്‍ ഇനിയും പ്രസംഗിക്കുമെന്ന് മുന്‍ ഡി.ജി.പി. സെന്‍കുമാര്‍ പറഞ്ഞു. തെളിവില്ലാതെ കേസുകളില്‍ പ്രതിയാക്കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് തിരുവനന്തപുരം പുത്തരിക്കണ്ടം മെതാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ രൂക്ഷമായ വിമര്‍ശനമാണ് ചിദാനന്ദപുരി നടത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഒറ്റ ഒരാളാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ചിദാനന്ദപുരി പറഞ്ഞത്. 

തന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും ഒരു മന്ത്രിയും എത്തി. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തന്ത്രിയെ അല്ല മേല്‍ശാന്തിയായിരുന്നു പുറത്താക്കിയത്. അന്ന് രാജാവാണ് പുറത്താക്കിയത്, പക്ഷെ ഇന്ന് മന്ത്രിക്ക് താന്‍ രാജാവാണെന്നു തോന്നുകയാണ്. അതു തിരുത്തപ്പെടേണ്ടതാണ്. സന്യാസിമാരൊക്കെ അടിവസ്ത്രം ഇടാറുണ്ടോയെന്ന് നോക്കാനും ഒരു കാബിനറ്റ് മന്ത്രിയുണ്ടെന്ന് മന്ത്രി സുധാകരനേ ലക്ഷ്യം വച്ച് അദ്ദേഹം പരിഹസിച്ചു. ഒരു സമൂഹത്തെ ചവിട്ടിമെതിക്കാന്‍ തീരുമാനിച്ചാല്‍ കേരളം അതിനു മാപ്പ് നല്‍കില്ലെന്നും ചിദാനന്ദപുരി അന്ന് പറഞ്ഞിരുന്നു. അതെല്ലാം വീണ്ടും ചര്‍ച്ചയാകുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends