Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്വേഷണം തകൃതി.... ഡോ. ശശി തരൂരിന് ക്ഷേത്രത്തിലുണ്ടായ അപകടം അപായപ്പെടുത്താനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്; ലക്ഷ്യമിടുന്നത് ബിജെപി ജില്ലാ നേതൃത്വത്തെ; കോണ്‍ഗ്രസ് നേതാക്കളാണെന്ന സംശയത്തില്‍ ശശി തരൂരും

16 APRIL 2019 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഡോ. ശശി തരൂരിന് ക്ഷേത്രത്തിലുണ്ടായ അപകടം അപായപ്പെടുത്താനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പോലീസില്‍ പരാതി നല്‍കിയത് ബി ജെ പി തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ ലക്ഷ്യമിട്ട്. 

എന്നാല്‍ അപകടത്തിന് പിന്നില്‍ തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുണ്ടെന്ന സംശയത്തിലാണ് ശശിതരൂര്‍. തരൂരിന് തുലാഭാരം നടത്തുന്നതിന് മുമ്പ് പലരും ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയിരുന്നു. അവര്‍ക്കൊന്നും അപകടം സംഭവിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അപകടം മനപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണെന്ന സംശയത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ തരൂര്‍ നിര്‍ദ്ദേശിച്ചത്. 

തരൂരിന് സംഭവിച്ച അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പും നിര്‍ദ്ദേശം നല്‍കികഴിഞ്ഞു. 

എന്നാല്‍ ഫോട്ടോ എടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമെന്ന നിഗമനത്തിലാണ് തമ്പാനൂര്‍ പോലീസ്. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 

തിരുവനന്തപുരത്ത് ശശി തരൂര്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കണ്ണീര്‍ വിറ്റ് കാശാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തുന്നു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അട്ടിമറിയുണ്ടെന്നും എന്ന് ബിജെപി സംശയിക്കുന്നു.

അതേസമയം ഡോ. ശശി തരൂരിന് അപ്രതീക്ഷിമായി ഉണ്ടായ അപകടത്തെ തുടര്‍ന്ന് ആശുപത്രിലായപ്പോള്‍ സന്ദര്‍ഭം മറന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ സംസ്ഥാനം അപമാനഭാരത്തിലായി . 

ശശി തരൂരിനെ പോലൊരാളെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന പൊതു വികാരമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. ശശിതരൂരിന്റെ അപകട വാര്‍ത്തയറിഞ്ഞയുടന്‍ തന്നെ പത്രങ്ങളുടെയും ചാനലുകളുടെയും ഓണ്‍ലൈന്‍ സൈറ്റുകളില്‍ പോയ കമന്റുകളിലാണ് തരൂരിനെതിര പരാമര്‍ശമുണ്ടായത്. എന്നാല്‍ തരൂരിനെതിരെ ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ന്യൂന പക്ഷം മാത്രമാണ് രംഗത്തെത്തിയത്. 

ശശിതരൂര്‍ തിരുവനന്തപുരത്ത് പരാജയപ്പെടുമെന്ന വാര്‍ത്തകള്‍ സജീവമാണ്. ഏഷ്യാനെറ്റിന്റെ പുതിയ സര്‍വേ പ്രകാരം കുമ്മനം തലസ്ഥാനത്ത് ജയിക്കുമെന്നാണ് പ്രവചനം. ഇതില്‍ അസ്വസ്ഥനാണ് തരൂര്‍. അതിനിടയിലാണ് ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരം നടത്താന്‍ തരൂര്‍ എത്തിയത്. തലസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിമെന്നാണ് ഗാന്ധാരിയമ്മന്‍ ക്ഷേത്രം. ഇവിടെത്തെ തുലാഭാര തട്ടിന് ഒരു തകരാര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ സംഭവത്തില്‍ അട്ടിമറിയുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. 

ക്ഷേത്രം ഭാരവാഹികളുടെ മൊഴി പോലീസ് സംഭവം നടന്നയുടന്‍ എടുത്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തുലാഭാര തട്ടില്‍ തൂങ്ങിയതാണ് അപകടകാരണമെന്ന് പോലീസിനോട് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭാരവാഹികളുടെ വാക്കുകള്‍ പോലീസ് അതേപടി വിശ്വസിച്ചിട്ടില്ല. എന്നാല്‍ സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് പ്രഥമദ്യഷ്ട്യാ പോലീസിന് ബോധ്യപ്പെട്ടിട്ടില്ല. 

തരൂര്‍ ആകെ വിവശനാണ്. അദ്ദേഹം തിരുവനന്തപുരത്തെ നേതാക്കള്‍ക്കെതിരെ കേന്ദ്ര നേതാക്കളെ സമീപിച്ചിരുന്നു. ഇതില്‍ പലര്‍ക്കും പ്രയാസമുണ്ടായിട്ടുണ്ട്. അവര്‍ ഒപ്പിച്ച പണിയാണോ എന്നാണ് തരൂര്‍ സംശയിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends