Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പദ്ധതികള്‍ തയ്യാര്‍... നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തനം ഉഷാര്‍; അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ നൂറുദിന കര്‍മ്മപരിപാടികള്‍ക്ക് തുടക്കം

16 APRIL 2019 08:35 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തന്നെ വലിയ വിജയ പ്രതീക്ഷയാണ് നരേന്ദ്രമോദിയ്ക്കും മറ്റ് ബിജെപി നേതാക്കള്‍ക്കുമുള്ളത്. അഭിപ്രായ സര്‍വേകളുടെയും സ്വന്തം സര്‍വേ പ്രകാരവും ഇന്റലിജന്‍സും റിപ്പോര്‍ട്ടും അനുസരിച്ച് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ച് പുതിയ കര്‍മ്മ പദ്ധതികളുമായി ബി.ജെ.പി. അധികാരം ലഭിച്ചാല്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്കായി ഇപ്പോഴേ തുടക്കം കുറിച്ചിരിക്കുകയാണ് മോദിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വന്‍ മാറ്റങ്ങളാണ് ഭരണതലത്തില്‍ മോദി നടത്താന്‍ ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകള്‍.

നീതി ആയോഗിലടക്കം മാറ്റങ്ങള്‍ വരുത്തി സാമ്ബത്തിക വര്‍ദ്ധനയ്ക്ക് കടുത്ത് നിര്‍ദ്ദശങ്ങളാണ് മോദി നല്‍കിയിട്ടുള്ളതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. അതേസമയം മോദി പ്രതിപക്ഷത്തെ നിസാരമായി കാണുന്നുവെന്ന സൂചനയും ഇതു നല്‍കുന്നുണ്ട്.
അധികാരം കിട്ടിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കാണ് മോദി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ്, നീതി ആയോഗ് എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സര്‍ക്കാരിന്റെ അടുത്ത 100 ദിവസം കര്‍മ പരിപാടികള്‍ തയ്യാറാക്കാനാണ് നിര്‍ദേശം.

നോട്ടു നിരോധനത്തിന് ശേഷം ജി.ഡി.പി തകര്‍ന്നടിഞ്ഞു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജി.ഡി.പി വളര്‍ച്ചാനിരക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. പത്ത് ശതമാനം വളര്‍ച്ച കൈവരിക്കാനായുള്ള പദ്ധതികളാണ് മോദി തയ്യാറാക്കുന്നത്. ഭരണ തലത്തിലും സാമ്ബത്തിക മേഖലയിലും സ്വച്ഛ് ഭാരത് നടപ്പാക്കാനാണ് മോദി നിര്‍ദേശം നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ മായാവതി, അഖിലേഷ് യാദവ്, മഹാരാഷ്ട്രയില്‍ എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം എന്നിവ വെല്ലുവിളിയാണെന്ന് മോദി തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ ഈ സംസ്ഥാനങ്ങളിലൊന്നും വലിയ നഷ്ടം ബി.ജെ.പിക്ക് സംഭവിക്കില്ലെന്നും മോദി തന്റെ വിശ്വസ്തരെ അറിയിച്ചിട്ടുണ്ട്. വിവിധ മേഖലയില്‍ നിന്നുള്ളവരുമായി നടത്തിയ ചര്‍ച്ചകളില്‍ നിന്ന് ലഭിച്ച നിര്‍ദേശം പ്രകാരമാണ് കര്‍മ പദ്ധതി തയ്യാറാക്കുന്നത്.

അതേസമയം ഉത്തര്‍പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ നരേന്ദ്രമോദി ഏപ്രില്‍ 26ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് റോഡ് ഷോകള്‍ അടക്കം മണ്ഡലത്തില്‍ രണ്ട് ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് പാര്‍ട്ടി നേതൃത്വം ഒരുങ്ങുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 25നുതന്നെ മോദി വാരണാസിയില്‍ എത്തിയേക്കുമെന്നാണ് സൂചന. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നാവും ആദ്യ റോഡ് ഷോ തുടങ്ങുക. റോഡ് ഷോയ്ക്ക് ശേഷം അദ്ദേഹം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ഗംഗാ ആരതി നടത്തുകയും ചെയ്യും. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം ആശയ വിനിമയം നടത്തുമെന്നാണ് ലഭ്യമായ വിവരം.

കാശി വിശ്വനാഥ് ക്ഷേത്ര ദര്‍ശനത്തോടെയാവും മോദിയുടെ രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. റോഡ് ഷോ നടത്തിയശേഷമാവും അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. തുടര്‍ന്ന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പും ഫലം വന്നതിനുശേഷവും മോദി വാരണാസിയില്‍ റോഡ് ഷോകള്‍ നടത്തിയിരുന്നു. മൂന്ന് വര്‍ഷത്തിനുശേഷം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മോദി വാരണാസിയിലെത്തി. 2014 ല്‍ ഗുജറാത്തിലെ വഡോദരയില്‍നിന്നും വാരണാസിയില്‍നിന്നും മത്സരിച്ച മോദി വാരണാസി മണ്ഡലം നില നിര്‍ത്തുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends