Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറുപടി മുഖം നോക്കാതെ... നരേന്ദ്ര മോദിയ്ക്ക് കൃത്യമായ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍; തെറ്റു ചെയ്താല്‍ മുഖം നോക്കാതെ നടപടിയെടുക്കും 

16 APRIL 2019 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല വിവാദം വീണ്ടും ശക്തി പ്രാപിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്തെത്തി. രാജ്യം ഭരിക്കുന്നവരാണെന്ന് പറഞ്ഞ് ആക്രമം നടത്തിയാല്‍ അത് സല്‍പ്രവൃത്തിയായി കാണാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആക്രമണം എവിടെ നടത്തിയാലും കേസെടുക്കും. സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കലായിരുന്നു ആര്‍.എസ്.എസിന്റെ ലക്ഷ്യം. തെറ്റു ചെയ്താല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ഇതു കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥിക്കെതിരെ കേസ് വന്നതു സ്ഥാനാര്‍ഥി ആയ ശേഷമല്ല. ശബരിമലയില്‍ ഭക്തരെ ആക്രമിച്ചതിനാണു കേസ്. ശബരിമലയില്‍ ഭക്തര്‍ക്കു സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോഴിക്കോട്ടെ സ്ഥാനാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്തതല്ല. കോടതിയില്‍ കീഴടങ്ങിയപ്പോള്‍ റിമാന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്താനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാട്ടാക്കടയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ അയ്യപ്പനെന്നും ശബരിമലയെന്നും പറഞ്ഞാല്‍ അറസ്റ്റാണ്, തടങ്കലാണ് എന്നൊക്കെയായിരുന്നു മോദിയുടെ നടത്തിയ പരാമര്‍ശങ്ങള്‍. അതിന് മറുപടിയായി, അയ്യപ്പന്റെ പേരില്‍ മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേരളത്തെ അപമാനിക്കുകയാണെന്നും പറഞ്ഞ് പിണറായി ഇന്നലെ മറുപടി നല്‍കിയിരുന്നു. ഇന്നലെ കൊല്ലം പള്ളിമുക്കില്‍ നടത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.ബാലഗോപാലിന്റെ പ്രചാരണ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കേരളത്തില്‍ വന്ന് തീര്‍ത്ഥാടന കേന്ദ്രം എന്ന് പറഞ്ഞിട്ട് തൊട്ടപ്പുറത്തുള്ള മംഗലാപുരത്ത് പോയി ശബരിമലയെയും അയ്യപ്പനെയും എടുത്ത് പറഞ്ഞ് കേരളത്തെ അപമാനിക്കുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് ചട്ടം പ്രധാനമന്തിക്കും ബാധകമാണ്. അയ്യപ്പനെന്ന് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് ആണെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്നുമാണ് മോദി പറഞ്ഞത്. ഇങ്ങനെയൊരു പച്ചക്കള്ളം പറഞ്ഞ് അയ്യപ്പന്റെ പേരില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അവകാശം പ്രധാനമന്ത്രിക്കുണ്ടോ? ആരെയെങ്കിലും അറസ്റ്റ് ചെയ്‌തെങ്കില്‍, കസ്റ്റഡിയില്‍ വച്ചെങ്കില്‍, അത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്യും. മറ്റ് സംസ്ഥാനങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് മോദിയുടെ അനുഗ്രഹാശിസ്സുകള്‍ ഉള്ളതിനാല്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരിക്കും. അവരുടെ പേരില്‍ കേസ് എടുക്കില്ലായിരിക്കാം. അത് കേരളത്തില്‍ നടക്കില്ല. മോദി ഇപ്പോഴും പ്രധാനമന്ത്രിയാണ്. ആ പദവിയോട് നീതി കാണിക്കണം.

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും നടന്ന പ്രചരണത്തിനിടെയാണ് ശബരിമലയെക്കുറിച്ച് മോദി പറഞ്ഞത്. കേരളത്തില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും ഇടതുപക്ഷവും ശബരിമല വിഷയത്തില്‍ അപകടകരമായ കളികളാണ് കളിക്കുന്നത്. അവര്‍ നമ്മുടെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അടിവേരുകള്‍ തകര്‍ക്കാന്‍ മൃഗീയ ശക്തികളെ ഉപയോഗിക്കുന്നു. ബി.ജെ.പി അത് അനുവദിക്കില്ല അയ്യപ്പന്‍ എന്നു പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റാണ്, തടങ്കലാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന അവിടെ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാന്‍ കഴിയില്ല. ശബരിമലയെക്കുറിച്ച് പറഞ്ഞാല്‍ അകത്താണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ 15 ദിവസം ജയിലിട്ടു. കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന നാട്ടിലാണ് ഈ അവസ്ഥയെന്നുമാണ് മോദി പറഞ്ഞത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends