Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തട്ടികൊണ്ടുപോയ യുവാവിനെക്കൊണ്ട് താന്‍ മോഷ്ടാവ് ആണെന്ന് പറയിക്കുന്ന വിഡിയോ ചിത്രീകരിച്ചു; വര്‍ക്കലയില്‍ അര്‍ധരാത്രി നടന്നത്..

16 APRIL 2019 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വര്‍ക്കലയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു അവശനാക്കി കൊള്ളയടിച്ച കേസില്‍ കൊലക്കേസ് പ്രതിയടക്കം നാലു സദാചാര ഗുണ്ടകളെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല ബീച്ചില്‍ താമസിക്കുന്ന സുഹൃത്തിനെ കാണാനെത്തിയ കൊട്ടാരക്കര പുത്തൂര്‍ തേവലപ്പുറം നന്ദനത്തില്‍ പ്രശാന്തിനെയാണ്(35) അഞ്ചു പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിച്ചത്.

പ്രശാന്തിന്റെ മുതുകിലും കാലിലും മര്‍ദനമേറ്റു. കൂടാതെ സ്വര്‍ണമാല, വിലകൂടിയ മൊബൈല്‍ ഫോണ്‍, പണം എന്നിവയും കവര്‍ന്നു. ഭീഷണിപ്പെടുത്താനായി മോഷണം, അസാന്മാര്‍ഗിക പ്രവര്‍ത്തികള്‍ എന്നിവയ്ക്കു വന്നതാണെന്നു പ്രശാന്തിനെ കൊണ്ടു പറയിക്കുന്ന വിഡിയോയും ചിത്രീകരിച്ചു. വര്‍ക്കല തിരുവമ്പാടി വാറില്‍ വീട്ടില്‍ ജസ്മീര്‍(20), കുരയ്ക്കണ്ണി ഐഷ ഭവനില്‍ ബസാം(20), പുന്നകുളം ചരുവിള വീട്ടില്‍ ആഷിക് (20), തിരുവമ്പാടി ഇസ്മയില്‍ മന്‍സിലില്‍ ബദിന്‍ഷാ(34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒരാള്‍ ഒളിവിലാണ്.

തമിഴ്‌നാട് സ്വദേശിയെ 2014-ല്‍, കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ബദിന്‍ഷാ. സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: മാര്‍ച്ച് 11-ന് രാത്രി 12-ന് സ്‌കൂട്ടറിലെത്തിയ പ്രശാന്ത് ഓടയം അഞ്ചുമുക്കില്‍ സുഹൃത്തിനെ കാത്തു നില്‍ക്കവേയാണ് കാറിലെത്തിയ രണ്ടു പേര്‍ പ്രശാന്തിനെ ചോദ്യം ചെയ്തത്. ഇതിനെതിരെ പ്രശാന്ത് പ്രതികരിച്ചതിനെ തുടര്‍ന്നു സ്ഥലത്ത് കൂടുതല്‍ പേരെ വിളിച്ചു വരുത്തി പ്രശാന്തിനെ ബലമായി കാറില്‍ കയറ്റി തിരുവമ്പാടിയിലെ വിജനമായ സ്ഥലത്തെത്തിച്ചാണ് പുലര്‍ച്ചെ 4.30 വരെ ഇരുമ്പുവടികളും മറ്റും ഉപയോഗിച്ചു ക്രൂര മര്‍ദനം നടത്തിയത്. ഇതിന് ശേഷം രണ്ടര പവന്റെ മാല, 15,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍, 7,500രൂപ എന്നിവ കവര്‍ന്നു.

തുടര്‍ന്നു മോഷണത്തിനും മറ്റും വന്നതാണെന്നു പറയിക്കുന്ന വിഡിയോ ചിത്രീകരിച്ച ശേഷമാണ് ഓടയം അഞ്ചുമുക്കില്‍ തിരികെയെത്തിച്ചത്. അതിനു ശേഷം പ്രതികള്‍ സ്ഥലം വിട്ടു. പുലര്‍ച്ചെയോടെ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ എത്തിയ പ്രശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ വിശദാംശങ്ങള്‍ സംഭവ സ്ഥലത്തെ നിരീക്ഷണ ക്യാമറകളിലൂടെ ഉടനടി കണ്ടെത്തിയാണ് പ്രതികളായ അഞ്ചു പേരില്‍ നാലു പേരെയും അകത്താക്കിയത്.

അസമയത്ത് പാപനാശം, ഹെലിപാഡ്, ഓടയം ബീച്ച് എന്നിവടങ്ങളില്‍ വന്നെത്തുന്ന നിരവധി പേരെ സദാചാര ഗുണ്ടകള്‍ ചമഞ്ഞു പ്രതികള്‍ ക്രൂരമായി മര്‍ദിച്ചതായി തെളിവുണ്ടെന്നു പൊലീസ് പറയുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, വര്‍ക്കല എസ്എച്ച്ഒ ജി. ഗോപകുമാര്‍, എസ്‌ഐമാരായ ശ്യാംജി, ജയകുമാര്‍, എഎസ്‌ഐ വിജയകുമാര്‍, സീനിയര്‍ സിപിഒമാരായ ഇര്‍ഷാദ്, മുരളീധരന്‍, നവാസ്, സിപിഒ നാഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ വര്‍ക്കലയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പ്രശാന്ത്.

ഞാന്‍ മോഷ്ടാവാണെന്നും അസാന്മാര്‍ഗിക പ്രവൃത്തികള്‍ക്ക് വേണ്ടി വന്നതാണെന്നും പ്രശാന്തിനെ കൊണ്ടു പറയിക്കുന്ന വിഡിയോകളാണ് ആണ് ഇരയെ ഭീഷണിപ്പെടുത്താന്‍ സംഘം ഉപയോഗിച്ച പ്രധാന ആയുധമെന്നു വര്‍ക്കല എസ്എച്ച്ഒ ജി.ഗോപകുമാര്‍ പറഞ്ഞു. സദാചാര ഗുണ്ടായിസവും കവര്‍ച്ചയും നടത്തി വിലസുന്ന സംഘം ഇരകളെ തപ്പിയെടുത്ത് മര്‍ദിച്ചു വിഡിയോയില്‍ മോഷ്ടാവോ എല്ലെങ്കില്‍ അസാന്മാര്‍ഗിക ആവശ്യത്തിന് എത്തിയെന്നു പറയിപ്പിച്ചാണ് ഇരകളെ ഒതുക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇടുമെന്നു ഭീഷണിപ്പെടുത്തുന്നതോടെ പലരും പരാതിയില്‍ നിന്നു പിന്‍വാങ്ങും. ഇത്തരത്തില്‍ പലരെയും വലയിലാക്കി കവര്‍ച്ച നടത്തി രേഖപ്പെടുത്തി വിടുന്ന സംഭവങ്ങള്‍ മേഖലയില്‍ ഇതിനു മുന്‍പും നടന്നിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends