ചെറി ബൂമറിനോടുള്ള ഇഷ്ടം കൂടുന്നു, എക്‌സൈസ് അന്വേഷണം ശക്തമാക്കുന്നു

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയിരുന്ന ഒഡീഷ സ്വദേശി ചെറി ബൂമര്‍ എന്ന് വിളിപ്പേരുള്ള സൂര്യസണ്‍ സേത്ത് (27) പിടിയിലായി. ഇടപാടുകാര്‍ക്കിടയില്‍ ചെറി ബൂമര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്നിന് ആവശ്യക്കാരേറെയാണെന്ന് എക്‌സൈസ് പിടിയിലായ സൂര്യസണ്‍ സേത്ത് അധികൃതരോട് വെളിപ്പെടുത്തി.
എക്‌സൈസ് പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശം 110 ഗ്രാം ഹാഷിഷ് ഓയിലാണ് ഉണ്ടായിരുന്നത്. ഒറീസയിലെ കട്ടക്കില്‍നിന്നാണ് സംസ്ഥാനത്തേക്ക് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കട്ടക്ക് ടൗണിലെ അലിഗര്‍ ദാദ എന്നയാളില്‍നിന്നാണ് ഇയാള്‍ മൊത്തമായി ഹാഷിഷ് ഓയില്‍ വാങ്ങുന്നതെന്നും ഇതിന് മുമ്പ് പല തവണ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ കഞ്ചാവും ഹാഷിഷ് ഓയിലും ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു.
ചെറി ബൂമര്‍ എന്ന പേരില്‍ വില്പന നടത്തിയിരുന്ന ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 2500 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന ലോബിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് സംഘം അറിയിച്ചു.പാലക്കാടും തൃശൂരും ആവശ്യക്കാര്‍ക്ക് ഹാഷിഷ് ഓയില്‍ നല്‍കിയശേഷം എറണാകുളം പനമ്പിള്ളിനഗറില്‍ എത്തിക്കുന്നതിന് ഇടനിലക്കാരനെ തിരക്കി ഇയാള്‍ ആലുവ ചൂണ്ടിയില്‍ വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ എക്‌സൈസ് ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്.
സംസ്ഥാനത്ത് ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നുകള്‍ എത്തുന്നുവെന്ന വാര്‍ത്തയെതുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഇയാള്‍ കട്ടക്കില്‍നിന്നു ട്രെയിന്‍ മാര്‍ഗം ചെന്നൈയിലെത്തി അവിടെനിന്നു ബസിലാണ് കേരളത്തിലേക്ക് എത്തിയിരുന്നത്. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുന്നതനുസരിച്ച് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുകയായിരുന്നു ഇയാളുടെ രീതി.
https://www.facebook.com/Malayalivartha
























