തെരഞ്ഞെടുപ്പു ദിനത്തില്‍ പോളിങ് ബൂത്തുകളില്‍ വോട്ടുചെയ്യാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പമുള്ള കുട്ടികളെ പരിചരിക്കാനായി കുടുംബശ്രീ രംഗത്ത്

തെരഞ്ഞെടുപ്പുദിനത്തില്‍ പോളിങ് ബൂത്തുകളില്‍ വോട്ടു ചെയ്യാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പമുള്ള കുട്ടികളെ നോക്കാനും കുടുംബശ്രീ. അമ്മമാര്‍ വോട്ട് ചെയ്തുവരുന്നതുവരെ കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും സംരക്ഷിക്കാന്‍ ഒരു കുടുംബശ്രീ അംഗത്തെ ചുമതലപ്പെടുത്തും. കോട്ടയത്ത് ഇതിനു ചുമതലപ്പെടുത്തുന്ന അംഗത്തിന് 750രൂപവരെ പ്രതിഫലം നല്‍കുന്നുണ്ട്.
കോഴിക്കോട്ടടക്കം മറ്റു ജില്ലകളില്‍ ഇത് സന്നദ്ധ സേവനമായി ചെയ്യാനാണ് നിര്‍ദേശം. ബൂത്തുകളില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം എത്തിക്കാനും ഇത്തവണ കുടുംബശ്രീയെ നിയോഗിക്കാന്‍ ധാരണയായിട്ടുണ്ട്.
പോളിങ് ബൂത്തുകളില്‍ സ്‌നാക്‌സ് കൗണ്ടറുകള്‍ നടത്താനാവാത്ത ഇടങ്ങളില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കും. പോളിങ് ബൂത്തുകളില്‍ രാത്രിയും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും സസ്യഭക്ഷണം നല്‍കാനാണ് നിര്‍ദേശം. വില ഈടാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാവും ഇത് നല്‍കുക.
https://www.facebook.com/Malayalivartha
























