Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എറണാകുളത്ത് ജോലിചെയ്യുന്ന സ്ഥലത്തെത്തി അഞ്ചുവർഷത്തിലേറെയായി പ്രണയിച്ച കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറി; പ്രതികരിക്കാൻ നിൽക്കാതെ ഗൾഫിലേക്ക് പോയ മനു ആരുമറിയാതെ അഞ്ച് ദിവസത്തെ അവധിയെടുത്ത് കാമുകിയെ കൊലപ്പെടുത്താൻ നാട്ടിലേയ്ക്ക് എത്തി...പിന്നീട് സംഭവിച്ചത്

17 APRIL 2019 09:34 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പെണ്‍കുട്ടിയെ നഗരമധ്യത്തില്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ചശേഷം വിദേശത്തേക്കു രക്ഷപ്പെട്ട യുവാവ്‌ അറസ്‌റ്റില്‍. പാലക്കാട്‌ കുഴല്‍മന്ദം തച്ചമ്ബാറ സ്വദേശി പൂവത്തിങ്കല്‍ മനു(24)വിനെയാണ്‌ കൊച്ചി സിറ്റി പോലീസ്‌ നെടുമ്ബാശേരി വിമാനത്താവളത്തില്‍വച്ച്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വധശ്രമത്തിനുശേഷം വിദേശത്തെ ജോലിസ്‌ഥലത്തേക്കു കടന്ന പ്രതിയെ തന്ത്രപൂര്‍വം വിളിച്ചുവരുത്തിയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ്‌ ആക്രമണത്തിനു കാരണമെന്നു പോലീസ്‌ അറിയിച്ചു. കഴിഞ്ഞ മാസം 14-നായിരുന്നു സംഭവം.

പോലീസ്‌ പറയുന്നതിങ്ങനെ: എറണാകുളത്തെ സ്വകാര്യ സ്‌ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്‌സിനു പഠിക്കുകയായിരുന്ന യുവതിയും മനുവും അഞ്ചുവര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. ജനുവരിയില്‍ അവധിക്കു നാട്ടിലെത്തിയ മനു, എറണാകുളത്ത്‌ യുവതി പാര്‍ട്ട്‌ ടൈമായി ജോലി ചെയ്യുന്ന മാളിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും അവര്‍ നിരസിച്ചു. പിന്നീട്‌ വിദേശത്തേക്കു പോയ മനു അഞ്ചു ദിവസത്തെ അവധിയെടുത്ത്‌ വീട്ടുകാര്‍ പോലുമറിയാതെ മാര്‍ച്ച്‌ 11ന്‌ തിരുവനന്തപുരത്ത്‌ വിമാനമിറങ്ങുകയായിരുന്നു.

തുടര്‍ന്ന്‌ ബസില്‍ കോയമ്ബത്തൂരേക്കു പോയി. അവിടെനിന്ന്‌ ബൈക്ക്‌ വാടകയ്‌ക്കെടുത്ത്‌ കൊച്ചിയിലെത്തി. വഴിക്ക്‌ വടക്കാഞ്ചേരിയില്‍ പെട്രോള്‍ പമ്ബില്‍നിന്നു പ്ലാസ്‌റ്റിക്‌ കുപ്പിയില്‍ പെട്രോള്‍ വാങ്ങി. എറണാകുളം കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്‍ഡിനു സമീപം ലോഡ്‌ജില്‍ മുറിയെടുത്ത്‌ കൃത്യത്തിന്‌ അവസരം കാത്തിരുന്നു. 13ന്‌ ആക്രമണത്തിനു പദ്ധതിയിട്ടെങ്കിലും നടന്നില്ല.

തുടര്‍ന്ന്‌ 14ന്‌ രാവിലെ യുവതിയെ ഹോസ്‌റ്റല്‍ മുതല്‍ ജോലി സ്‌ഥലം വരെ പിന്തുടര്‍ന്ന പ്രതി, വൈകിട്ട്‌ യുവതിക്കു നേരേ പെട്രോള്‍ ഒഴിക്കുകയായിരുന്നു. ജോലി കഴിഞ്ഞ്‌ രാത്രി 7.40-ന്‌ പനമ്ബിള്ളി നഗറിലെ താമസസ്‌ഥലത്തേക്കു സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ പോകുമ്ബോഴായിരുന്നു യുവതിക്കുനേരേ ആക്രമണമുണ്ടായത്‌. പിന്നാലെ ബൈക്കില്‍ മുഖം മറച്ചെത്തിയ മനു ഹോണടിച്ച്‌ യുവതികളോട്‌ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും സ്‌കൂട്ടറിനു മുന്നിലേക്കു ബൈക്ക്‌ കയറ്റി നിര്‍ത്തുകയും ചെയ്‌തു.

തുടര്‍ന്ന്‌ കൈയില്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക്‌ ഒഴിക്കുകയായിരുന്നു. തീകൊളുത്തും മുമ്ബ്‌ യുവതികള്‍ സ്‌കൂട്ടര്‍ മറിച്ചിട്ടതിനു ശേഷം സമീപത്തെ കടയിലേക്ക്‌ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ആളുകൂടിയതോടെ രക്ഷപ്പട്ട മനു, ബംഗളുരുവിലെത്തുകയും അവിടെനിന്നു വിദേശത്തേക്കും പോയി. ദുബായിയിലെ പെട്രോളിയം കമ്ബനിയിലെ സുരക്ഷാ ഓഫീസറായി ജോലി ചെയ്യുന്ന മനുവിനെ നാട്ടിലെത്തിക്കാന്‍ പോലീസ്‌ പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

കീഴടങ്ങണമെന്നു പോലീസ്‌ ആവശ്യപ്പെട്ടെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ്‌ മനു ഒഴിവാകുകയായിരുന്നു. ഒടുവില്‍ തന്ത്രപൂര്‍വം വിളിച്ചുവരുത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. എറണാകുളം സൗത്ത്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരിചയക്കാരടക്കം ഇരുന്നൂറോളം പേരെ ചോദ്യം ചെയ്‌തിരുന്നു. പ്രതിക്കെതിരേ കൊലപാതകശ്രമത്തിനു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായി അന്വേഷണത്തിനു നേതൃത്വം നല്‍കിയ സിറ്റി പോലീസ്‌ കമ്മിഷണര്‍ എസ്‌. സുരേന്ദ്രന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends