Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി കോടതിയില്‍ കാണാം... രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എ വിജയ രാഘവനെതിരെ ഇന്ന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും; അമ്പരപ്പോടെ സിപിഎം

17 APRIL 2019 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് നിര്‍ണായക നീക്കത്തിലേക്ക്. രമ്യയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെയുള്ള ഹര്‍ജി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ പോലീസ് തുടര്‍പടി സ്വീകരിക്കാത്തതിനാലാണ് രമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്.

ആലത്തൂര്‍ ഡിവൈഎസ്പിക്കാണ് രമ്യ ഹരിദാസ് പരാതി നല്‍കിയിരുന്നത്.പൊന്നാനിയില്‍ ഇടതുസ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു വിജയരാഘവന്‍ രമ്യക്കെതിരെ സംസാരിച്ചത്. ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

രമ്യ ഹരിദാസിന്റെ വരവോടെ സിപിഎം പരാജയം മണത്തു തുടങ്ങി. രമ്യയുടെ പാട്ടും പെരുമാറ്റവും ജനം ഏറ്റെടുത്തു. ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ഹാട്രിക് വിജയം ലക്ഷ്യമിടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ബിജുവിനെ നേരിടാന്‍ യുവ വനിതാ സാന്നിധ്യമായി മുപ്പത്തിമൂന്നുകാരിയായ രമ്യ ഹരിദാസിനെയാണ് പാര്‍ട്ടി തിരഞ്ഞെടുത്തത്. 

നിലവില്‍ കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ കെഎസ്‌യു സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. കോഴിക്കോട് കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കാരനായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പൊതുപ്രവര്‍ത്തന രംഗത്ത് ചെറുപ്പംമുതല്‍ സജീവമാണെങ്കിലും ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് രമ്യ എന്ന നേതാവ് ദേശീയസംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയും നിലവില്‍ അഖിലേന്ത്യാ കോര്‍ഡിനേറ്ററുമാണ് രമ്യ. ആലത്തൂര്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെക്കുറിച്ചും രമ്യയ്ക്ക് നൂറ് നാവാണ്. 

ആലത്തൂര്‍ ഇടതുപക്ഷത്തിന്റെ കോട്ടയാണെന്ന് പറയാന്‍ സാധിക്കില്ല. കഴിഞ്ഞ തവണ ജയിച്ചെങ്കിലും ഇക്കുറിയും വിജയം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നില്ല. കാരണം ഇത്തവണ യുഡിഎഫ് പ്രവര്‍ത്തകര്‍ സജീവയമായ ഇടപെടല്‍ മണ്ഡലത്തില്‍ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആലത്തൂകാരുടെ മനസ്സും അവരുടെ വോട്ടും യുഡിഎഫിന് അനുകൂലമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ആലത്തൂരിലേക്ക് വന്നിരിക്കുന്നത്. 

നമ്മുടെ ഭരണഘടനയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിക്കുന്ന അതേ നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് സാധാരണക്കാരായ വിശ്വാസികള്‍ക്കെല്ലാം അറിയാം. വിശ്വാസത്തെ മുറുകെ പിടിക്കാന്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനൊപ്പം ജനങ്ങളുടെ മനസ്സ് ഇത്തവണ കോണ്‍ഗ്രസിനും യുഡിഎഫിനുമൊപ്പമായിരിക്കും. 

കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോര്‍ഡിനേറ്ററാണ് ഞാന്‍. ഇത്തവണ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ത്രീകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന രീതിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ആ രീതിയില്‍ വലിയൊരു പിന്തുണയാണ് എനിക്ക് തന്നിരിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് കൊടുക്കുന്ന വലിയ അംഗീകാരമാണ്. 

ഞാനും ഒരു സ്ത്രീയാണ്. കേരളത്തില്‍ ഒരു സ്ത്രീ എന്ന് പറയുന്നവര്‍ക്ക് അവരുടെതായ രീതിയിലുള്ള ശൈലിയും അവരുടേതായ ഒരു തനിമയുമുള്ള സ്വഭാവവുമുണ്ട്. ആ സ്ത്രീ ആരാണെന്നും അവരുടെ ഉദേശലക്ഷ്യങ്ങളെന്താണെന്നും ജനങ്ങള്‍ക്ക് അറിയാം. ആനുകാലിക വിഷയങ്ങളെക്കുറിച്ച് കൃത്യമായ ബോധം ജനങ്ങള്‍ക്കുണ്ട്, പൊതുജനങ്ങളെ ആര്‍ക്കും അങ്ങനെ പറ്റിക്കാനൊന്നും സാധിക്കില്ല. അതുകൊണ്ട് തന്നെ സോളാര്‍ വിഷയം തിരഞ്ഞെടുപ്പില്‍ ഒട്ടും ബാധിക്കില്ല. 

രാഹുല്‍ ഗാന്ധി കൊണ്ടുവന്ന പുതിയ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ യൂത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് സെക്രട്ടറി രംഗത്തേക്ക് മത്സരിച്ച ഒരാളാണ് ഞാന്‍. ആ സമയത്ത് പിസി വിഷ്ണുനാഥ് സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ടാലന്റ് ഹണ്ടില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. വ്യത്യസ്തമായ രീതിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കമ്മിറ്റി വിവിധ തരം പ്രവര്‍ത്തനങ്ങളില്‍ എനിക്ക് അവസരം തന്നിരുന്നു. ആ രീതിയില്‍ പാര്‍ട്ടിയുടെ കേരള നേതൃത്വവും അഖിലേന്ത്യാ നേതൃത്വവും ഇത്തവണയും ഒരു പരിഗണന നല്‍കിയതില്‍ വളരെയേറെ സന്തോഷമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends