പരിക്കേറ്റു ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശശിതരൂരിനെ പ്രതിരോധ മന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത് പാര്‍ട്ടിയോടുപോലും പറയാതെ

സൗഹൃദത്തിനു മുന്നില്‍ പ്രതിരോധമില്ലാതെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. പരിക്കേറ്റു ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശശിതരൂരിനെ പ്രതിരോധ മന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത് പാര്‍ട്ടിയോടുപോലും പറയാതെ. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്കു ശേഷം തിരിച്ച് വിമാനത്താവളത്തിലേക്കുള്ള വഴിയിലാണ് തൂരിനെ സന്ദര്‍ശിക്കാന്‍ സീതാരാമന്‍ തീരുമാനമെടുത്തത്. അദ്ദേഹത്തെ കാണണമെന്നും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പറയണമെന്നും തോന്നി. അതിനാലാണ് തൂരിനെ കണ്ടതെന്നു പ്രതിരോധമന്ത്രി പറഞ്ഞു.
തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് അദ്ദേഹത്തിനു പരിക്കേറ്റതായി അറിഞ്ഞു. അദ്ദേഹത്തെ കാണണമെന്നും വേഗം സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കണമെന്നും കരുതി. താന്‍ ആരെയും വിവരം അറിയിച്ചില്ല, പാര്‍ട്ടിയെപ്പോലും. വിമാനത്താവളത്തിലേക്ക് മടങ്ങിപ്പോകുമ്പോള്‍ അദ്ദേഹത്തെ തീര്‍ച്ചയായും ആശുപത്രിയിലെത്തി സന്ദര്‍ശിക്കണമെന്ന് വിചാരിച്ചു. ചൊവ്വാഴ്ച രാവിലെ തന്നെ കാണാനെത്തിയ നിര്‍മല സീതാരാമനെ തരൂര്‍ പുകഴ്ത്തുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണുന്ന അപൂര്‍വ മര്യാ ദയാണിതെന്നും അതിന്റെ ഉത്തമ ഉദാഹരണമാണു നിര്‍മലാ സീതാരാമനെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. വിഷുദിനത്തില്‍ മേലേ തമ്പാന്നൂരിലെ ഗാന്ധാരിയമ്മന്‍ കോവിലിലാണു തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തരൂരിന് പരിക്കേറ്റത്. പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം.
തുലാഭാര വഴിപാടിനായി ത്രാസിലിരിക്കുമ്പോള്‍ ത്രാസിന്റെ മുകളിലത്തെ കൊളുത്ത് ഇളകി തരൂരിന്റെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ തലയ്ക്കു 11 തുന്നലുകളുണ്ട്. ചൊവ്വാഴ്ച ആശുപത്രി വിട്ട തരൂര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുയോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























