എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്‌സിന് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം... അഞ്ചുവര്‍ഷത്തിലേറെയായ പ്രണയം മനു വിദേശത്തേക്ക് പോയതോടെ യുവതിയ്ക്ക് അടുപ്പം കുറയാൻ തുടങ്ങി... ഒടുക്കം കല്യാണ സംസാരം എത്തിയതോടുകൂടി യുവതി പൂർണമായും ഒഴിഞ്ഞു മാറാൻ തുടങ്ങിയപ്പോൾ സഹിക്കാനായില്ല സാറേ; തിരുവല്ല കൊലപാതകം മനസ്സിൽ തെളിഞ്ഞതോടെ പെൺകുട്ടിയെ കൊല്ലാൻ പ്ലാൻ ചെയ്തു... വീട്ടുകാരറിയാതെ മനു വിദേശത്ത് നിന്നും നാട്ടിലെത്തി; പട്ടാപകൽ യുവതികളെ നടുറോഡിൽ പച്ചയ്ക്ക് കത്തിയ്ക്കാൻ ശ്രമിച്ച മനുവിന്റെ മൊഴി ഇങ്ങനെ...

പട്ടാപകൽ യുവതികളെ നടുറോഡിൽ പച്ചയ്ക്ക് കത്തിയ്ക്കാൻ ശ്രമിച്ച പാലക്കാട് കുഴല്‍മന്ദം തച്ചമ്ബാറ സ്വദേശി പൂവത്തിങ്കല്‍ മനു(24)വിനെയാണ് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പോലീസ് നെടുമ്ബാശേരി വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനുശേഷം വിദേശത്തെ ജോലിസ്ഥലത്തേക്കു കടന്ന പ്രതിയെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി ആയിരുന്നു അറസ്റ്റ് ചെയ്തത്. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 14-നായിരുന്നു സംഭവം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്‌സിനു പഠിക്കുകയായിരുന്ന യുവതിയും മനുവും അഞ്ചുവര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. ജനുവരിയില്‍ അവധിക്കു നാട്ടിലെത്തിയ മനു, എറണാകുളത്ത് യുവതി പാര്‍ട്ട് െടെമായി ജോലി ചെയ്യുന്ന മാളിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും അവര്‍ നിരസിച്ചു..
പിന്നീട് വിദേശത്തേക്കു പോയ മനു അഞ്ചു ദിവസത്തെ അവധിയെടുത്ത് വീട്ടുകാര്‍ പോലുമറിയാതെ മാര്‍ച്ച് 11ന് തിരുവനന്തപുരത്ത് വിമാനമിറങ്ങുകയായിരുന്നു. തുടര്‍ന്ന് ബസില്‍ കോയമ്ബത്തൂരേക്കു പോയി. അവിടെനിന്ന് െബെക്ക് വാടകയ്‌ക്കെടുത്ത് കൊച്ചിയിലെത്തി. വഴിക്ക് വടക്കാഞ്ചേരിയില്‍ പെട്രോള്‍ പമ്ബില്‍നിന്നു പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ വാങ്ങി. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപം ലോഡ്ജില്‍ മുറിയെടുത്ത് കൃത്യത്തിന് അവസരം കാത്തിരുന്നു. 13ന് ആക്രമണത്തിനു പദ്ധതിയിട്ടെങ്കിലും നടന്നില്ല. തുടര്‍ന്ന് 14ന് രാവിലെ യുവതിയെ ഹോസ്റ്റല്‍ മുതല്‍ ജോലി സ്ഥലം വരെ പിന്തുടര്‍ന്ന പ്രതി, െവെകിട്ട് യുവതിക്കു നേരേ പെട്രോള്‍ ഒഴിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് രാത്രി 7.40-ന് പനമ്ബിള്ളി നഗറിലെ താമസസ്ഥലത്തേക്കു സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ പോകുമ്ബോഴായിരുന്നു യുവതിക്കുനേരേ ആക്രമണമുണ്ടായത്. പിന്നാലെ െബെക്കില്‍ മുഖംമറച്ചെത്തിയ മനു ഹോണടിച്ച് യുവതികളോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും സ്‌കൂട്ടറിനു മുന്നിലേക്കു െബെക്ക് കയറ്റി നിര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് െകെയില്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തീകൊളുത്തും മുമ്ബ് യുവതികള്‍ സ്‌കൂട്ടര്‍ മറിച്ചിട്ടതിനു ശേഷം സമീപത്തെ കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ആളുകൂടിയതോടെ രക്ഷപ്പട്ട മനു, ബംഗളുരുവിലെത്തുകയും അവിടെനിന്നു വിദേശത്തേക്കും പോയി. ദുബായിയിലെ പെട്രോളിയം കമ്ബനിയിലെ സുരക്ഷാ ഓഫീസറായി ജോലി ചെയ്യുന്ന മനുവിനെ നാട്ടിലെത്തിക്കാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. കീഴടങ്ങണമെന്നു പോലീസ് ആവശ്യപ്പെട്ടെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് മനു ഒഴിവാകുകയായിരുന്നു. ഒടുവില്‍ തന്ത്രപൂര്‍വം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരിചയക്കാരടക്കം ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























