ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാൻ ശ്രമം; തമിഴ്നാട്ടിലും കര്‍ണാടകത്തിലും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സി.പി.എം നേതൃത്വം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സി.പി.എം നേതൃത്വം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നും സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ അയ്യപ്പനെന്നും ശബരിമലയെന്നും പറഞ്ഞാല്‍ അറസ്‌റ്റാണ്, തടങ്കലാണ് എന്നൊക്കെയായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ശബരിമലയെക്കുറിച്ച് മോദി പറഞ്ഞത്, കേരളത്തില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും ഇടതുപക്ഷവും ശബരിമല വിഷയത്തില്‍ അപകടകരമായ കളികളാണ് കളിക്കുന്നത് എന്നാണ്.
https://www.facebook.com/Malayalivartha
























