അമ്മയുടെ നഗ്നചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ മോർഫ് ചെയ്ത് സുഹൃത്ത് പോസ്റ്റ് ചെയ്തതോടെ പത്തൊമ്പതുകാരൻ നാട്ടിലെ മറ്റൊരു യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പോസ്റ്റ് ചെയ്തു; പിന്നാലെ നാട്ടിലെ ഇരുപത്തൊന്നോളം യുവതികളും യുവാക്കളുടെ ലൈംഗിക വികൃതികൾക്ക് ഇരയായി- തുറവൂരിനെ ഞെട്ടിച്ച പ്ലാനേഴ്‌സ് ഗ്രൂപ്പിലെ പ്രതികളുടെ ഫോണുകള്‍ സയന്റിഫിക്ക് ലാബിലേക്ക് അയച്ചു

തുറവൂരിൽ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഇരുപത്തൊന്ന് സ്ത്രീകളുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ സംഭവത്തിൽ അഞ്ച് പ്രതികളുടെയും ഫോണുകള്‍ സയന്റിഫിക്ക് ലാബിലേക്ക് അയച്ചു. വാട്‌സാപ്പിലൂടെ അശ്ശീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് കളരിക്കല്‍ സ്വദേശികളായ പ്രണവ് (22), ശ്രീദേവ് (19), ആകാശ് (19), ദിബിന്‍(19), അമല്‍ദേവ് (18) എന്നിവരെയാണ് കുത്തിയതോട് സിഐ. കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.
ഇവർക്കെതിരെ നാട്ടിലെ ഇരുപത്തൊന്ന് യുവതികളാണ് പരാതി നൽകിയത്. ഒന്നാം പ്രതി പ്രണവും രണ്ടാം പ്രതി ശ്രീദേവും ചേർന്നാണു ഫോട്ടോകൾ വാട്സാപ് ഗ്രൂപ്പിൽ ഇട്ടതെന്നു ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു. കേസിൽപ്പെട്ട അഞ്ചുപേരും ചേർന്നുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പായ പ്ലാനേഴ്സിലാണ് ചിത്രങ്ങളും സന്ദേശങ്ങളും ഇവർ കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ സ്ത്രീകൾ പൊലീസിനു നൽകിയിരുന്നു.
ഗ്രൂപ്പിലെ പത്തൊമ്പതുകാരനായ ആകാശിന്റെ അമ്മയുടെ മോർഫ് ചെയ്ത ചിത്രം ഗ്രൂപ്പിൽ ഇട്ടതോടെയാണ് തർക്കം തുടങ്ങിയതും, പരസ്പ്പരം മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കുവച്ചതും. പിന്നലെ നാട്ടുകാരിൽ ഒരാളോട് ഈ ചിത്രങ്ങൾ കാണിക്കുകയും ചെയ്തതാണ് സംഭവം പുറത്തറിയാൻ ഇടയായത്.
https://www.facebook.com/Malayalivartha
























