Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കറുത്ത പാന്റ്സും, കറുത്ത ഷർട്ടും, കറുത്ത തൊപ്പിയും ധരിച്ച് രാത്രി പൂച്ചക്കണ്ണുപോലെ തിളങ്ങാൻ കണ്ണിൽ പ്രത്യേകതരം ലെൻസ് ഒട്ടിച്ച് മോഷണത്തിനിറങ്ങുന്ന ബ്ലാക്ക് മാനെ പൂട്ടിക്കെട്ടി നാട്ടുകാരും, പോലീസും:- ബ്ലാക്ക് മാൻ അപ്പുവിന്റെ ഇരകളായത് അധികവും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ...

17 APRIL 2019 12:32 PM IST
മലയാളി വാര്‍ത്ത

ഒരു മാസത്തിലധികമായി കൊല്ലം ഇരവിപുരം മേഖലയെ പരിഭ്രാന്തിയിലാക്കിയ മോഷ്ടാവ് ഒടുവിൽ പൊലീസിന്റെ പിടിയിൽ. പ്രദേശവാസിയായ വാളത്തുംഗൽ ആക്കോലിൽ കുന്നിൽവീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അഭിജിത്താ(22)ണ് പരവൂർ പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇരവിപുരം, താന്നി, മയ്യനാട് പ്രദേശങ്ങളിൽ രാത്രി വീടുകളിലെത്തി ഭീതിപ്പെടുത്തുകയും ആർക്കും പിടികൊടുക്കാതെയും നടന്ന ഇയാൾ പിന്നീട് ബ്ലാക്ക് മാൻ എന്ന പേരിൽ കുപ്രസിദ്ധിയും നേടി. മോഷ്ടാവിനെ പിടികൂടാൻ യുവാക്കൾ സംഘംചേർന്ന് ദിവസങ്ങളായി തിരച്ചിലായിരുന്നു. പോലീസിന്റെ വിവിധ സംഘങ്ങളും അന്വേഷണം നടത്തിവരികയായിരുന്നു.

പരവൂർ കൂനയിലെ ഒരുവീട്ടിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ വഴക്ക് രൂക്ഷമായപ്പോൾ ആരോ അറിയിച്ചനുസരിച്ചാണ് പോലീസ് എത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിസരവാസികളുടെ സഹായത്തോടെയാണ് പോലീസ് അഭിജിത്തിനെ കീഴ്‌പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചത്. പരവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി.അജിത്ത് കുമാർ, എസ്.ഐ. കെ.പി.ജോയിക്കുട്ടി, എസ്.സി.പി.ഒ. അനിൽ, സി.പി.ഒ.മാരായ അനിൽ എസ്.ആർ., ഷിനോ ദാസ് എന്നിവരാണ് ദയാബ്ജി ജങ്‌ഷനിൽനിന്ന് അഭിജിത്തിനെ അറസ്റ്റ് ചെയ്തത്.

ഇരവിപുരം, മയ്യനാട്, താന്നി പ്രദേശങ്ങളിൽ ഒട്ടേറെ വീട്ടുകളിലെത്തി രാത്രി അക്രമം കാട്ടുകയും സ്ത്രീകൾമാത്രമുള്ള വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന ഇയാളെ പിടികൂടാൻ സിറ്റി പോലീസ് കമ്മിഷണർ പി.കെ.മധുവിന്റെ നിർദേശപ്രകാരം ചാത്തന്നൂർ എ.സി.പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നിരവധി സംഘങ്ങൾ പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് അഭിജിത്ത് പിടിയിലായത്. സ്റ്റേഷനിലെത്തിച്ച് സി.ഐ. അജിത്ത് കുമാർ, എസ്.ഐ.മാരായ എം.കെ.പ്രശാന്ത്‌കുമാർ, ബിപിൻ പ്രകാശ്, അനിൽകുമാർ, എ.എസ്.ഐ. രാജേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തതോടെയാണ് ഇരവിപുരത്തേതടക്കം നിരവധി സ്ഥലത്തെ മോഷണങ്ങളും സ്ത്രീകളെ ഉപദ്രവിച്ച കഥകളും പുറത്തായത്.

ചോദ്യംചെയ്യലിൽ ആദ്യം പ്രതികരിക്കാൻ കൂട്ടാക്കാതിരുന്ന പ്രതി ഓടിച്ച ബൈക്ക്‌ കഴിഞ്ഞദിവസം വർക്കലയിൽനിന്ന്‌ മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. ഇതു സംബന്ധിച്ച് വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. വിശദമായ ചോദ്യംചെയ്യലിലാണ് പോലീസും നാട്ടുകാരും തിരഞ്ഞുകൊണ്ടിരുന്ന ബ്ലാക്ക് മാൻ ആണെന്ന് തിരിച്ചറിഞ്ഞത്. പരവൂരിലെത്തുംമുമ്പ് രണ്ടുവീടുകളിൽ മോഷണം നടത്തിയെന്നും ഇതിൽ ഒരിടത്തുനിന്ന് 18,000 രൂപ മോഷ്ടിച്ചെന്നും മറ്റൊരു വീട്ടിലെത്തി വീട്ടമ്മയെ ശല്യപ്പെടുത്തിയെന്നും അഭിജിത്ത് പോലീസിനോടു സമ്മതിച്ചു. ഇതിന് അയിരൂർ, വർക്കല സ്റ്റേഷനുകളിൽ വേറെ കേസുണ്ട്. പരവൂർ കോടതിയിൽ ഹാജരാക്കിയ അഭിജിത്തിനെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്ത് കൊല്ലം ജില്ലാ ജയിലിലാക്കി.


മാസങ്ങളായി ഇരവിപുരം, മയ്യനാട് എന്നിവിടങ്ങളിലും നാട്ടുകാരുടെ ഉറക്കം കെടുത്തുകയും സ്ത്രീകളെയും കുട്ടികളെയുമാകെ ഭീതിയിലാഴ്ത്തുകയും ചെയ്ത അപ്പുവെന്ന അഭിജിത്തിനെ പിടികൂടാനിറങ്ങിയ നാട്ടുകാരാണ് ഇയാൾക്ക് ബ്ലാക് മാൻ എന്ന് പേരിട്ടതെന്ന് പരവൂർ സി.ഐ. ജി.അജിത്ത്കുമാർ പറഞ്ഞു. കറുത്ത പാന്റ്സും കറുത്ത ഷർട്ടും കറുത്ത തൊപ്പിയും ധരിച്ചായിരുന്നു മോഷണവും അതിക്രമവും നടത്തിയിരുന്നത്. പലപ്പോഴും കണ്ണുമാത്രമാണ് പുറത്ത് കണ്ടിരുന്നത്. രാത്രി പൂച്ചക്കണ്ണുപോലെ തിളങ്ങാൻ കണ്ണിൽ പ്രത്യേകതരം ലെൻസ് ഒട്ടിച്ചാണ് നടന്നിരുന്നത്. രാത്രി അനക്കംകേട്ട് ടോർച്ച് തെളിച്ചാൽ ഈ കണ്ണിലെ ലെൻസ് തിളങ്ങും ഇതുകണ്ടാണ് പലരും ഭയന്നിരുന്നത്.

പിടിയിലാകുമ്പോഴും കറുത്ത പാന്റ്സും കറുത്ത ഷർട്ടുമായിരുന്നു വേഷം. കറുത്ത മുഖംമൂടിയും തൊപ്പിയും ഉണ്ടായിരുന്നോ, അത് എവിടെയെങ്കിലും ഊരി ഉപേക്ഷിച്ചോ എന്നറിയാനും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മോഷണം നടത്തിയ ബൈക്ക് തൊണ്ടിയായി പരവൂരിൽനിന്ന് കിട്ടിയ സാഹചര്യത്തിലാണ് ഇയാളുടെ പേരിൽ പരവൂർ പോലീസ് കേസ്‌ എടുത്തത്. ചോദ്യം ചെയ്തതിൽ 2015 മുതൽ ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും അന്വേഷണത്തിൽ ഇരവിപുരം, ചാത്തന്നൂർ, അയിരൂർ, വർക്കല തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെപേരിൽ കേസുകൾ നിലവിലുണ്ടെന്നും സി.ഐ. അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (57 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends