Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

അങ്കമാലിയില്‍ പതിനൊന്ന് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം വഴിത്തിരിവിലേക്ക്... കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്!!! ആര്‍ത്തവവുമായി ബന്ധപ്പെട്ട് മാനസിക പ്രശ്‌നങ്ങള്‍ കുട്ടിക്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാർ...

25 APRIL 2019 12:58 PM IST
മലയാളി വാര്‍ത്ത

അങ്കമാലിയില്‍ 11 വയസ്സുകാരിയെ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് തൃശ്ശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി കുളിമുറിയില്‍ തെന്നിവീണതാണെന്നാണ് ബന്ധുക്കള്‍ ആദ്യം അറിയിച്ചത്. മാനക്കേട് ഭയന്നാണ് കുട്ടിയുടെ വീട്ടുകാര്‍ യാഥാര്‍ത്ഥ്യം മറച്ച്‌ വെച്ചതെന്നും പൊലീസ് അറിയിച്ചു. ഇതോടെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യുകയും കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. അതേസമയം കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ വ്യക്തമാണ്. കൊലപാതകത്തിന്റെ സാധ്യതയുമില്ല. മാനസിക പ്രശ്‌നങ്ങളാകാം മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം.

ആര്‍ത്തവവുമായി ബന്ധപ്പെട്ട് മാനസിക പ്രശ്‌നങ്ങള്‍ കുട്ടിക്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.കുട്ടിയുടെ അമ്മാവന് മരണത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ബിജെപി നേതാവിനെ പൊലീസ് വിശദമായി തന്നെ ചോദ്യം ചെയ്തിരുന്നു. വേനലവധിക്ക് അമ്മാവന്റെ വീട്ടിലെത്തിയതാണ് ഈ കുട്ടി. പെണ്‍കുട്ടി പീഡനത്തിന് വിധേയയായിട്ടില്ലന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. കുടംബ പ്രശനങ്ങള്‍ മൂലമാവാം കുട്ടി ആത്മഹത്യയ്ക്കൊരുമ്ബെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുടുംബാംഗങ്ങളില്‍ നിന്നും ഇക്കാര്യത്തില്‍ പൊലീസ് വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. റൂറല്‍ എസ് പി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി ആത്മഹത്യചെയ്യുകയായിരുന്നെന്ന് മുത്തശ്ശി സമ്മതിച്ചത്. കുളിമുറിയില്‍ വീണു കിടക്കുകയായിരുന്നെന്നാണ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബന്ധുക്കള്‍ ഡോക്ടറോടും ജീവനക്കാരോടും വ്യക്തമാക്കിയിരുന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ ഈ കള്ളം പൊളിയുകയായിരുന്നു. വീണുകിടന്നപ്പോള്‍ കുട്ടിയുടെ തല ഏതു ഭാഗത്തേയ്ക്കായിരുന്നെന്ന് വീട്ടിലുണ്ടായിരുന്നവരോട് പൊലീസ് മാറി മാറി ചോദിച്ചപ്പോള്‍ വിഭിന്ന മറുപിടികളാണ് ലഭിച്ചത്.

തുടര്‍ന്നാണ് തോര്‍ത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ജഡം കണ്ടെത്തിയതെന്നും ഇത് മുറിച്ചാണ് തങ്ങള്‍ ജഡം താഴെ ഇറക്കിയതെന്നും മുത്തശ്ശി സ്ഥിരീകരിച്ചത്. കൂട്ടി തൂങ്ങിക്കിടന്ന തുണി പലകഷങ്ങളാക്കി ഇവര്‍ നശിപ്പിക്കുകയും ചെയ്തിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കുവച്ച വിവരം. നാണക്കേട് ഭയന്നാണ് തൂങ്ങിമരിച്ചതാണെന്ന കാര്യം മറച്ചുവച്ചതെന്നാണ് വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചിട്ടുള്ളത്.ഇത് മുഖവിലയ്ക്കെടുത്തിട്ടില്ലന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവു എന്നുമാണ് പൊലീസ് നിലപാട്.

കുട്ടിയുടെ അമ്മൂമ്മ വളരെ കര്‍കശ സ്വഭാവക്കാരിയായിരുന്നു. കുട്ടിയെ സസൂക്ഷ്മം അമ്മൂമ്മ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതില്‍ കുട്ടിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനൊപ്പമാണ് ആര്‍ത്തവ കാല പ്രശ്‌നങ്ങള്‍. കുട്ടി ആര്‍ത്തവത്തിലേക്ക് കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ മാനസിക സംഘര്‍ഷം മുണ്ടാകാന്‍ ഇടയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (14 minutes ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (26 minutes ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (38 minutes ago)

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (1 hour ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (1 hour ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (1 hour ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (2 hours ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (2 hours ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (2 hours ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (2 hours ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (3 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (3 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (3 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (3 hours ago)

Malayali Vartha Recommends